Image

കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്ന്‌ 11 സൈനീകര്‍ കൊല്ലപ്പെട്ടു

Published on 02 August, 2015
കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്ന്‌ 11 സൈനീകര്‍ കൊല്ലപ്പെട്ടു
ബൊഗോട്ട: കൊളംബിയന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന്‌ 11 സൈനികര്‍ കൊല്ലപ്പെട്ടു വടക്കന്‍ സീസര്‍ പ്രവിശ്യയില്‍ കൊഡാസി ടൗണിലാണ്‌ സിഎന്‍235 ഇരട്ട എഞ്ചിന്‍ വിമാനം തകര്‍ന്നു വീണത്‌. വിമാനത്തിലുണ്ടായിരുന്ന പതിനൊന്ന്‌ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരും മരണമടയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന്‌ എയര്‍ഫോഴ്‌സ്‌ കമാന്‍ഡര്‍ ജനറല്‍ കാര്‍ലോസ്‌ ബ്യൂണോ അറിയിച്ചു.

എന്‍ജിന്‍ തകരാറാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. അതേസമയം, മിന്നലേറ്റതാണെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക