Image

കളിക്കുന്നതിനിടയില്‍ തോളില്‍ നിന്ന്‌ വീണ്‌ മകന്‌ പരിക്കേറ്റു; അമേരിക്കയില്‍ അച്ഛനെതിരേ കേസ്‌

Published on 02 August, 2015
കളിക്കുന്നതിനിടയില്‍ തോളില്‍ നിന്ന്‌ വീണ്‌ മകന്‌ പരിക്കേറ്റു; അമേരിക്കയില്‍ അച്ഛനെതിരേ കേസ്‌
സാന്‍ഫ്രാന്‍സിസ്‌കോ: കളിക്കുന്നതിനിടയില്‍ തോളില്‍ നിന്ന്‌ വീണ്‌ മകന്‌ പരിക്കേറ്റ അച്ഛനെതിരേ അമേരിക്കന്‍ പോലീസ്‌ കേസ്‌ എടുത്തു. ഒറീഗോണിലെ ബീവര്‍ടോണില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സംഭവം.

അച്ഛന്റെ തോളിലേറി കളിക്കുന്നതിനിടെയില്‍ അപകടം പറ്റിയ കുഞ്ഞിനേയും കൊണ്ട്‌ അമ്മ ആശുപത്രിയിലെത്തിയപ്പോഴാണ്‌ വിവരം പുറത്തറിയുന്നത്‌. അച്ഛന്റെ തോളില്‍ നിന്നാണ്‌ കുട്ടി വീണതെന്ന്‌ അമ്മ പറഞ്ഞതോടെ കുട്ടിയെ യു.എസ്‌ കസ്റ്റഡിയിലെടുത്ത്‌ പോര്‍ട്ട്‌ലാന്റിലെ തേ റാന്റാല്‍ ചില്‍ഡ്രന്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിന്‌ ശേഷം ആരോഗ്യക്ഷേമ വകുപ്പ്‌ അധികൃതരും പൊലീസുകാരും ചേര്‍ന്ന്‌ കുട്ടിയുടെ അമ്മയില്‍ നിന്നും നിരവധി പേപ്പറുകളില്‍ ഒപ്പിട്ട്‌ വാങ്ങി. എന്നാല്‍ അവ എന്തൊക്കെയാണ്‌ അവര്‍ക്ക്‌ മനസിലായില്ല.

വീട്ടില്‍ നിന്നും കുട്ടികളില്‍ നിന്നും ഒഴിഞ്ഞ്‌ മാറി നില്‍ക്കണമെന്ന്‌ അച്ഛന്‌ അവര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. നിരവധി മെഡിക്കല്‍ കൗണ്‍സിലിംഗും രക്ഷാകര്‍തൃ പാഠങ്ങളും പറഞ്ഞുകൊടുത്ത ശേഷമാണ്‌ കുട്ടിയുടെ അച്ഛനെ വിട്ടയച്ചത്‌. എന്നാല്‍ അവിടം കൊണ്ടും നൂലാമാലകള്‍ അവസാനിച്ചില്ല. വീണ്ടും കുട്ടിയുടെ മാതാപിതാക്കളെ വിചാരണയ്‌ക്കായി വിളിച്ചു വരുത്തി. കുട്ടിയുടെ അമ്മയ്‌ക്ക്‌ മാനസികാസ്വാസ്ഥ്യമുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ മൂന്നാം ഡിഗ്രിയിലുള്ള കുറ്റമാണ്‌ കുട്ടിയോട്‌ ച്യെതതെന്നും ആരോപിക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക