Image

നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്‌ നേരേ പാക്കിസ്ഥാന്‍ വെടിവെച്ചു

Published on 02 August, 2015
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്‌ നേരേ പാക്കിസ്ഥാന്‍ വെടിവെച്ചു
ജമ്മു: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്‌ നേരെ പാകിസ്ഥാന്‍ വീണ്ടും വെടിയുതിര്‍ത്തു. ആര്‍.എസ്‌. പുരയിലെ കോട്രാന്‍ക സെക്ടറിലെ ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെയാണ്‌ ശനിയാഴ്‌ച രാത്രി 10.40ന്‌ പാക്‌ റേഞ്ചര്‍മാര്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്‌പു നടത്തിയതെന്ന്‌ ബി.എസ്‌.എഫ്‌ അറിയിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയില്ല. വെടിവയ്‌പില്‍ ആളപായമോ നാശനഷ്ടമോ ഇല്ല.

12 മണിക്കൂറിനിടെ രണ്ടാം തവണയാണ്‌ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്‌. കഴിഞ്ഞ ദിവസം അഖനൂരിലെ പോസ്റ്റുകള്‍ക്ക്‌ നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക