Image

ഒരു ചടങ്ങും നിലവിളക്ക്‌ കത്തിച്ച്‌ ഉദ്‌ഘാടനം ചെയ്യില്ല: മന്ത്രി അബ്ദുറബ്ബ്‌

Published on 02 August, 2015
ഒരു ചടങ്ങും നിലവിളക്ക്‌ കത്തിച്ച്‌ ഉദ്‌ഘാടനം ചെയ്യില്ല: മന്ത്രി അബ്ദുറബ്ബ്‌
മലപ്പുറം: ഒരു ചടങ്ങും നിലവിളക്ക്‌ കത്തിച്ച്‌ ഉദ്‌ഘാടനം ചെയ്യില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ പറഞ്ഞു. നിലവിളക്ക്‌ കത്തിക്കുന്ന കാര്യത്തില്‍ മുന്‍ഗാമികള്‍ കാണിച്ച വഴികളിലൂടെയാണ്‌ താനും സഞ്ചരിക്കുന്നത്‌. ഇതു സംബന്ധിച്ച വിവാദത്തില്‍ താന്‍ ഒറ്റപ്പെട്ടിട്ടില്ലെന്നും തനിക്ക്‌ യാതൊരു വിഷമവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിളക്ക്‌ കത്തിക്കില്ലെന്ന പാര്‍ട്ടി നിലപാടാണെന്ന്‌ മുസ്‌ളീംലീഗ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിളക്ക്‌ കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ ലീഗ്‌ ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി മുനീര്‍ പറഞ്ഞു.

ഒരു ചടങ്ങില്‍ വെച്ച് അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാത്തതിനെ നടന്‍ മമ്മൂട്ടി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും സജീവമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക