Image

ബാലുശേരിയില്‍ അമ്മയും മൂന്നു പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍

Published on 02 August, 2015
ബാലുശേരിയില്‍ അമ്മയും മൂന്നു പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍
കോഴിക്കോട്‌: കോഴിക്കോട്ട്‌ ബാലുശേരിയില്‍ അമ്മയും മൂന്നു പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ഷിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ്‌ മരിച്ചത്‌.

കിടപ്പുമുറിയിലാണ്‌ നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. വീട്‌ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. തീപിടുത്തത്തില്‍ വീട്‌ പൂര്‍ണമായി കത്തിനശിച്ചു. ഷിഹാബ്‌ ഡല്‍ഹിക്ക്‌ പോയെന്നും കുട്ടികള്‍ക്ക്‌ സുഖമില്ലാത്തതിനാല്‍ ഉടന്‍ എത്തണമെന്നും നസീല സഹോദരങ്ങളെ രാത്രി ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ ഇവര്‍ എത്തിയപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഗള്‍ഫിലായിരുന്ന ഷിഹാബ്‌ പെരുന്നാളിന്‌ നാട്ടിലെത്തിയതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക