Image

അശാറാം ബാപ്പുവും രാംദേവും മാഹാന്‍മാരെന്ന് പാഠപുസ്തകം

Published on 02 August, 2015
അശാറാം ബാപ്പുവും രാംദേവും മാഹാന്‍മാരെന്ന്  പാഠപുസ്തകം

ജയ്പൂര്‍: ബലാത്സംഗ കേസിലെ പ്രതി അശാറാം ബാപ്പുവിനെയും യോഗാചാര്യന്‍ ബാബാ രാംദേവിനെയും മഹാന്‍മാരായി ചിത്രീകരിച്ച് ടെക്സ്റ്റ് ബുക്ക്. രാജസ്ഥാനിലെ ജോധ്പൂരിലെ മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലാണ് വിവേകാനന്ദന്‍, ഗുരുനാനാക്, മദര്‍ തെരേസ എന്നിവരുടെ കൂടെ അശാറാം ബാപ്പുവിനെ മഹാനായി ചിത്രീകരിച്ചത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുകുല്‍ പ്രകാശന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകര്‍ പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക