Image

ഭീകരരെ പോലും വധശിക്ഷയ്‌ക്ക്‌ വിധേയരാക്കരുത്‌: ശശി തരൂര്‍

Published on 02 August, 2015
ഭീകരരെ പോലും വധശിക്ഷയ്‌ക്ക്‌ വിധേയരാക്കരുത്‌: ശശി തരൂര്‍
തിരുവനന്തപുരം: കൊടും ഭീകരരെ പോലും വധശിക്ഷയ്‌ക്ക്‌ വിധേയരാക്കരുതെന്ന്‌ കോണ്‍ഗ്രസ്‌ എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ പറഞ്ഞു. പരോളില്ലാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ അടയ്‌ക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ എന്നത്‌ പ്രാകൃതമായ രീതിയാണ്‌. ആരെങ്കിലും ആരെയെങ്കിലും കൊല്ലുകയാണെങ്കില്‍ അതിന്‌ കാരണക്കാരനായവനെ കൊല്ലണം എന്നൊരു വിശ്വാസം പുരാതന കാലത്ത്‌ ഉണ്ടായിരുന്നു. എന്നാല്‍, പുരോഗതി കൈവരിച്ച ഇന്ത്യ ഇനിയും ആ പ്രാകൃത രീതി തുടരുന്നത്‌ ശരിയല്ല. വധശിക്ഷ വിധിക്കുന്‌പോള്‍ നമ്മള്‍ പ്രാകൃത കാലത്തേക്ക്‌ മടങ്ങിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും വ്യക്തിയുടെ കേസിന്റെ വിശദാംശങ്ങളിലേക്ക്‌ താന്‍ കടക്കുന്നില്ലെന്നും വധശിക്ഷ പ്രാകൃതമായ രീതിയാണ്‌ എന്നു മാത്രമാണ്‌ താന്‍ പറഞ്ഞതെന്നും തരൂര്‍ വിശദീകരിച്ചു.
Join WhatsApp News
നാരദന്‍ 2015-08-02 17:07:56
ശശി തരൂര്‍ അങ്ങനെ തന്നെ പറയണം . സുനന്ദ പുസ്കരിന്റെ  മരണം ഇന്നും തരൂരിന്റെ തലയ്ക്കു മുകളില്‍  ഊരിയ  വാള് തൂങ്ങി കിടക്കുന്നു. ഇവനെ ഒക്കെ എന്നു മലയാളി തലയില്‍ നിന്നു താഴെ വെക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക