Image

ബാലകൃഷ്ണ പിള്ളയ്ക്കു വീണ്ടും വി.എസിന്റെ കുത്ത്; പ്രതികരിക്കാനില്ലെന്നു പിള്ള

Published on 02 August, 2015
ബാലകൃഷ്ണ പിള്ളയ്ക്കു വീണ്ടും വി.എസിന്റെ കുത്ത്; പ്രതികരിക്കാനില്ലെന്നു പിള്ള
തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വീണ്ടും വി.എസ് അച്യുതാനന്ദന്‍ വാളെടുക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വൈരം മറന്ന വി.എസ് വാളകത്തെ അധ്യാപകനുവേണ്ടിയാണു വീണ്ടും വാളെടുത്തത്. വാളകത്തെ അധ്യാപക കുടുംബത്തെ പിള്ള ദ്രോഹിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു വി.എസ് മുഖ്യമന്ത്രിക്കു കത്തയച്ചു. പിള്ള സ്വാധീനം ഉപയോഗിച്ച് അധ്യാപകനായ കൃഷ്ണകുമാറിനെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും അധ്യാപികയുമായ ഗീതയെ തിരിച്ചെടുക്കണമെന്ന ഉത്തരവ് മാനേജരായ പിള്ള നടപ്പാക്കുന്നില്ല. അധ്യാപകകുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പിള്ള. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു കത്തയച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നു ബാലകൃഷ്ണപിള്ള. രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ. ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക