Image

കാനഡയില്‍ ഒക്‌ടോബര്‍ 19-നു പൊതുതെരഞ്ഞെടുപ്പ്

Published on 02 August, 2015
കാനഡയില്‍ ഒക്‌ടോബര്‍ 19-നു പൊതുതെരഞ്ഞെടുപ്പ്

 ടൊറണ്‌ടോ: കാനഡയില്‍ ഒക്‌ടോബര്‍ 19-നു പൊതുതെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍. 2006 മുതല്‍ സ്റ്റീഫന്‍ ഹാര്‍പ്പര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണു കാനഡ ഭരിക്കുന്നത്. ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റ്റണിനെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനവും ഹാര്‍പ്പര്‍ പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി.

338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമണ്‍സിലേക്കാണു ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുക. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു 30 സീറ്റുകളുടെ വര്‍ധന ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ട്. പുതിയ മണ്ഡലങ്ങള്‍ രൂപീകൃതമായതിനെ തുടര്‍ന്നാണ് ഇത്. കാനഡയെ പുതിയ സാഹചര്യത്തില്‍ സാമ്പത്തികമായി മുന്നോട്ടു നയിക്കുവാന്‍ കഴിയുന്ന ആളുകളെ വേണം ജനങ്ങള്‍ തെരഞ്ഞെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക