Image

സിപിഎം ആത്മാവ് നഷ്ടപ്പെട്ട ജഡം: ടി.ജെ. ചന്ദ്രചൂഡന്‍

Published on 02 August, 2015
സിപിഎം ആത്മാവ് നഷ്ടപ്പെട്ട ജഡം: ടി.ജെ. ചന്ദ്രചൂഡന്‍

 കണ്ണൂര്‍: സിപിഎം ആത്മാവ് നഷ്ടപ്പെട്ട ജഡമാണെന്നും അതുകൊണ്ട് എന്താണു പ്രയോജനമെന്നും ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. അനുഭവജ്ഞാനവും സഹജീവികളോട് അനുകമ്പയും മുന്നണിയിലെ കക്ഷികളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിവുമുള്ള നേതാക്കള്‍ ഇന്നു സിപിഎമ്മിലില്ല. സ്വന്തം മുന്നണിയിലെ കക്ഷികളെതന്നെ പിളര്‍ത്താനാണു സിപിഎം ശ്രമിച്ചത്. സിപിഐയെ മാത്രമാണു ഭിന്നിപ്പിക്കാന്‍ കഴിയാതിരുന്നതെന്നും ചന്ദ്രചൂഡന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് കക്ഷികളെ പിളര്‍ത്താനുള്ള സിപിഎം ശ്രമത്തില്‍ സിപിഐ മൗനം പാലിച്ചു. ഒരു കക്ഷി മുന്നണി വിട്ടാല്‍ ഒഴിവു വരുന്ന സീറ്റിന്റെ പങ്കു തങ്ങള്‍ക്കും ലഭിക്കുമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത്തരം കക്ഷികളെയാണു സിപിഎമ്മിനാവശ്യമെന്നും അതിനാല്‍ സിപിഐയെ പിളര്‍ത്തേണ്ടി വന്നില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. തലയ്ക്കു മത്തുപിടിക്കുമ്പോള്‍ എല്ലാം മറന്നു പോകുന്നവരാണു സിപിഎം നേതാക്കള്‍. ആത്മാഭിമാനവും അന്തസും ഇന്നത്തെ നേതാക്കള്‍ക്കില്ല. ആദര്‍ശം ഒടിഞ്ഞുതൂങ്ങി. സത്യം പറയുന്നവര്‍ പാര്‍ട്ടി ശത്രുക്കളായി. ചെറുപ്പക്കാരെ പോലും ആകര്‍ഷിക്കാന്‍ കഴിയാത്ത സിപിഎമ്മിനു രാഷ്ട്രീയ ചൊവ്വാദോഷം ബാധിച്ചു. മുന്നണി നേതാക്കളോടടക്കം സിപിഎമ്മിനു പുച്ഛമാണ്. പീഢനം സഹിക്കവയ്യാത്തതുകൊണ്ടാണ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത്. മറിച്ച് അധികാരത്തോടുള്ള ആര്‍ത്തിയോ സ്ഥാനമോഹമോ കൊണ്ടല്ല. ഇതേ നിലപാട് തുടര്‍ന്നാല്‍ സിപിഐയും മുന്നണി വിട്ടുപോകുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക