ടൊറന്റോ: ബ്രാംറ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രവുമായി ബന്ധപ്പെട്ടു
പ്രവര്‍ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മആയ ഫ്രണ്ടസ്
ഓഫ് ഗുരുവായൂരപ്പന് ക്ഷേത്രവും കാനഡയിലെ കാന്‍സര്‍ റിസേര്‍ച് സ്ഥാപനം ടെറി
ഫോക്സ് ഫൗണ്ടെഷനും സംയുക്തമായി സംഘടിപ്പിച്ച കമ്യൂണിറ്റി വാക്ക് വാന്‍
വിജയം ആയി.
ജൂലായ് 25 ശനിയാഴ്ച ബ്രാംറ്റന്‍ സിറ്റിഹാളില്‍ നിന്നും ആരംഭിച്ച റാലി
കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റി ഷോണ്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. 4
മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ സംഘടിപ്പിച്ചു നടത്തിയ
റാലിയില്പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡോക്ടര്‍ കുട്ടി
അഭിവാദ്യം അര്‍പിചു. ചെറിയ പ്രായത്തിലെ തന്നെ കുട്ടികളില്‍ സാമൂഹിക
പ്രതിബദ്ധത വളര്‍ത്തുന്നതിന്നും റിസേര്‍ച് ആവശ്യങ്ങള്‍ക്കായി തുക
കണ്ടെത്തുന്നതിനു ഫൗണ്ടേഷനെ സഹായിക്കുന്നതിനും വേണ്ടിയാണ് റാലി
സംഘടിപ്പിച്ചതതെന്ന് സംഘാടകര്ഡിയായ ബാലു ഞാലെലില്‍ (റിലിജിയസ് കമ്മിറ്റി)
ജയശങ്കര്‍ പിള്ള (ഇവന്റ് കോര്‍ഡിനെറ്റര്‍, ടെറി ഫോക്സ് ഫൗണ്ടെഷന്)
എന്നിവര്‍ അറിയിച്ചു.
റാലിയെ അനുമോദിക്കുന്നതിനായിഓര്മ, കല, ഓം കാനഡ, ഖല്‍സ സിക്ക് കമ്യൂണിറ്റി,
എ റ്റി എന്‍ ടെലിവിഷന്‍, ജയ് ഹിന്ദ് വാര്‍ത്ത, എന്നിവരുടെ പ്രതിനിധികള്‍
സംബന്ധിച്ചു .
കേജ് പാര്കില് നടന്ന സമാപന യോഗത്തില്‍ ഷോണ്‍ സേവ്യര്‍, ഡോ. കുട്ടി
എന്നിവര്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്കും, വോളന്റിയര്‍മാര്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടിയുടെ സാങ്കേതിക
നടത്തിപ്പുകള്‍ക്കായി സഹായിച്ച മനോജ് കരാത്ത (രീമാക്സ് റിയല്‍റ്റി )യ്ക്
സംഘാടകര്‍ നന്ദി അറിയിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയിലൂടെ 450 ഡോളര്‍ സംഭാവനയായി
സ്വീകരിക്കുകയും ,പിരിച്ചെടുത്ത മുഴുവന്‍ തുകയും ടെറിഫോക്സ്ഫൗണ്ടെഷന്റെ
പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 20 നു നടക്കുന്ന ഇവന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്ക് പേര് രാജിസ്റര് ചെയ്യാവുന്നതാണ്.