Image

നാഗാ വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു

Published on 03 August, 2015
നാഗാ വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: നാഗാ വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് നരേന്ദ്രമോദിയും നാഗാലിം സോഷ്യലിസ്റ്റ് കൗണ്‍സിലര്‍ തുയ്ങ്കളങ്ക് മൊയ്വയുമാണ് സമാധാന കരാറില്‍ ഒപ്പുവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ആറു പതിറ്റാണ്ട് നീണ്ട പ്രതിസന്ധിക്കാണ് പരിഹാരമായതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ മോദിയുടെ നേതൃത്വത്തിന് കഴിയുമെന്നും മോദിയുടെ രാഷ്ട്രതന്ത്രജ്ഞത എന്നും തങ്ങള്‍ ഓര്‍ക്കുമെന്നും കരാര്‍ ഒപ്പിട്ട ശേഷം മൊയ്വ പറഞ്ഞു. മഹാത്മാഗാന്ധിയോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും നാഗാജനതക്ക് വലിയ ആദരവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് 6.30ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 1947ല്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര്യമായതു മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അവിഭക്ത അസം ഇന്ത്യയുടെ ഭാഗമല്‌ളെന്നായിരുന്നു നാഗാ വിമതരുടെ വാദം. ഇടക്കിടെ നാഗാ തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക