Image

ടിപി വധം: ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

Published on 03 August, 2015
 ടിപി വധം: ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം


കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ടി.വി വധക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കിര്‍മാണി മനോജ്, ടി.കെ രജീഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 50000 രൂപയുടെയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ നിന്നും പുറത്തിറങ്ങാനാകില്ല. പരോള്‍ ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാനാകു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക