Image

ഐ.എസ്‌ ഭീകരസംഘടനയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകനും അംഗമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 August, 2015
ഐ.എസ്‌ ഭീകരസംഘടനയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകനും അംഗമെന്ന്‌ റിപ്പോര്‍ട്ട്‌
കൊച്ചി: ഐ.എസില്‍ (ഇസ്‌!ലാമിക്‌ സ്‌റ്റേറ്റ്‌) കേരളത്തില്‍ നിന്നുള്ള മുന്‍ യുവ മാധ്യമ പ്രവര്‍ത്തകനും. എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചു.

ഒരു മലയാള പത്രത്തില്‍ പാലക്കാട്‌ ജില്ലയിലാണ്‌ ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്‌തത്‌. ഹ്രസ്വകാലത്തെ ജോലിക്കിടെ തന്നെ ഈ ഇരുപത്തിനാലുകാരന്‍ ഐഎസിന്റെ ആശയ പ്രചാരണത്തില്‍ അതീവ തല്‍പരനായി. സമൂഹമാധ്യത്തില്‍ കൂടിയാണ്‌ ഇയാള്‍ ഈ സംഘടനയുമായി അടുത്തതും പ്രചാരകനായതും. ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. പിന്നീടു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച്‌ പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാന്‍ തുടങ്ങി.

തുടര്‍ന്നു പിതാവിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ ഇവിടത്തെ ജോലി രാജിവച്ചു ഗള്‍ഫിലേക്കു പോയി. അവിടെ ഇതേ പത്രത്തിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണു വീട്ടുകാരുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ചു സിറിയയിലേക്കു കടന്നതും ഐഎസില്‍ ചേര്‍ന്നതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക