Image

ആശാറാമിനെ വിശുദ്ധനാക്കിയ പുസ്തകം പിന്‍വലിക്കും

Published on 04 August, 2015
ആശാറാമിനെ വിശുദ്ധനാക്കിയ പുസ്തകം പിന്‍വലിക്കും
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പെടുത്തി അച്ചടിച്ച പുസ്തകം രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിക്കും. സംഭവം ദേശീയ പ്രാധാന്യം നേടി വിവാദമായതോടെയാണു വിദ്യാഭ്യാസവകുപ്പ് പുസ്തകം പിന്‍വലിച്ചു വിവാദത്തില്‍ നിന്നു തലയൂരാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ മൂന്നാംക്ളാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്‍മാര്‍ഗ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും എന്ന പുസ്തകത്തിലാണ് ആശാറാമിനെ വിശുദ്ധനാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക