കോട്ടയം: ഗുരുതര രോഗം ബാധിച്ച ശരത്ത് സഹായം തേടുന്നു. കൂരോപ്പട അരുവിക്കുഴി
കുട്ടത്തിനാല് സോമശേഖരന്‍നായരുടെ മകന് ശരത്താണ്(16) നീറുന്ന വേദനയുമായി
കഴിയുന്നത്. വര്‍ഷങ്ങളായി ഹീമോഫീലിയ രോഗബാധിതനാണ് ശരത്. സന്ധികള്‍ വീര്‍ത്തു
വരുന്നതാണ് രോഗം. കൈമുട്ടിനേയും കാല്‍മുട്ടിനേയും ബാധിച്ച രോഗത്തില്‍ സ്കൂളില്‍
പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ശരത്.
കൂലിപ്പണി ചെയ്തു കുടുംബം
പോറ്റിയിരുന്ന പിതാവ് സോമശേഖരന്‍നായര്‍ ആകെയുള്ള 40 സെന്റ് സ്ഥലവും മകന്റെ
ചികില്‍സ ചിലവിനായി വിറ്റു ചിലവഴിച്ചു. മകനുമായി ആശുപത്രിയിലായതിനാല്‍ പലപ്പോഴും
കൂലിപ്പണിക്കു പോകാനും സാധിക്കുന്നില്ല. നാട്ടുകാരുടെ സഹായമാണ് ഈ കുടുംബത്തിനു
ഇപ്പോള്‍ കൈതാങ്. ശരത്തിന്റെ രോഗത്തിനു തുക കണ്ടെത്താന്‍ കരുണയുള്ള കരങ്ങള്‍
കാത്തിരിക്കുകയാണ് ഇവര്‍.
ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു
എസ്ബിടി കൂരോപ്പട ശാഖയിലെ 57062796733 എന്ന അക്കൗണ്ട് നമ്പരിലേക്കു തുക
അയക്കാവുന്നതാണ്.