Image

കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

Published on 16 September, 2015
കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

കോഴിക്കോട്: കണ്ണൂരിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് പാളം തെറ്റിയെങ്കിലും ആളപായമില്ല. ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളത്തില്‍ നിന്ന് തെന്നി നീങ്ങിയത്. അപകടത്തില്‍പ്പെട്ട കോച്ച് കോഴിക്കോട്ട് നിര്‍ത്തിയിട്ട ശേഷം ബാക്കി കോച്ചുകളുമായി ട്രെയിന്‍ യാത്ര തുടര്‍ന്നു.

ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.20ഓടെയിരുന്നു അപകടം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാമത്തെ ട്രാക്കില്‍ വച്ചാണ് ട്രെയിന്‍ പാളം തെറ്രിയത്. രാവിലെ പത്തരയോടെ കണ്ണൂരില്‍നിന്ന് കോഴിക്കോട്ടെത്തിയ പാസഞ്ചറിന്റെ മുന്‍വശത്തെ കോച്ചും പിന്‍വശത്തെ കോച്ചും ചങ്ങല ഉപയോഗിച്ച് ട്രാക്കുമായി ബന്ധിപ്പിച്ചിരുന്നു. പിന്‍വശത്തെ കോച്ചിന്റെ ചങ്ങലയുടെ പൂട്ട് അഴിച്ചുമാറ്റാതെ ട്രെയിന്‍ മുന്നോട്ടെടുത്തതാണ് പാളം തെറ്രലിന് ഇടയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക