Image

തേയിലതോട്ടത്തില്‍ മാനേജരെ ബന്ദിയാക്കി സമരം

Published on 17 September, 2015
തേയിലതോട്ടത്തില്‍ മാനേജരെ ബന്ദിയാക്കി സമരം
പുനലൂര്‍ : തേയിലത്തോട്ടത്തില്‍ മാനേജരെ ബന്ദിയാക്കി സീത്രീകളടക്കം മൂന്നൂറോളം തൊഴിലാളികള്‍ സമരവുമായി രംഗത്ത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച സമരം തുടരുകയാണ്. ആര്യന്‍ കാവ് അരണ്ടല്‍ ഡിവിഷനിലെ അമ്പനാട് ടിആര്‍ ആന്റ് ടി കമ്പനി മാനേജരെയാണ് സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ തടഞ്ഞ് വച്ചിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനില്‍പ്പെട്ട പുരുഷ തൊഴിലാളികളടക്കമുള്ളവര്‍ കൂടി പങ്ക് കൊണ്ടതോടെ സമരത്തിന്റെ തീവ്രത വര്‍ദ്ധിച്ചിരിക്കുകയാണ്. വിശാലമായ തേയില തോട്ടത്തില തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും ചികിത്സാ സൗകര്യങ്ങളും ലയങ്ങളുടെ അറ്റകുറ്റപ്പണികളും ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ മാനേജര്‍ അനില്‍ മഹാരാജിനെയാണ് തടഞ്ഞ് വച്ചിരിക്കുന്നത്. സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍ പ്രശ്‌നം രൂക്ഷമായതോടെ ഇന്ന് രാവിലെ തുറന്ന എസ്‌റ്റേറ്റ് ഓഫീസ് അടച്ചു. വന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കമ്പനി മാനേജ്‌മെന്റുമായി മാനേജര്‍ ബന്ധപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക