Image

സ്ഥാനമാറ്റത്തില്‍ പ്രതിഷേധവുമായി ജേക്കബ് തോമസ്‌

Published on 17 September, 2015
സ്ഥാനമാറ്റത്തില്‍ പ്രതിഷേധവുമായി ജേക്കബ് തോമസ്‌
തിരുവനന്തപുരം: അഗ്‌നിശമന സേനാ മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ പ്രതിഷേധവുമായി ഡിജിപി ജേക്കബ് തോമസ്. അഗ്‌നിശമന സേനയുടെ തലപ്പത്ത് നിന്നും പോലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായാണ് ജേക്കബിനെ മാറ്റിയിരിക്കുന്നത്. ഇത് എഡിജിപി തസ്തികയാണെന്നും ഡി.ജി.പി റാങ്കിലുള്ള തന്നെ ആ തസ്തികയില്‍ നിയമിച്ചതില്‍ പ്രതിഷേധമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

മാറ്റം സംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരില്‍ നിന്നും അറിയിപ്പ് കിട്ടിയാല്‍ അതിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിലകൊണ്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ളാറ്റ് ഉടമകളുടെ അപ്രീതിയാണ് ജേക്കബ് തോമസിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. അഗ്‌നിശമന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നായിരുന്നു ജേക്കബിന്റെ നിലപാട്. ഇക്കാര്യത്തില്‍ പല മന്ത്രിമാര്‍ക്കും അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബിനെ മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് പോകാനാവില്ലെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നു. എസ്.അനില്‍കാന്താണ് പുതിയ അഗ്‌നിശമന സേനാ മേധാവി.തിരുവനന്തപുരം: അഗ്‌നിശമന സേനാ മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ പ്രതിഷേധവുമായി ഡിജിപി ജേക്കബ് തോമസ്. അഗ്‌നിശമന സേനയുടെ തലപ്പത്ത് നിന്നും പോലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായാണ് ജേക്കബിനെ മാറ്റിയിരിക്കുന്നത്. ഇത് എഡിജിപി തസ്തികയാണെന്നും ഡി.ജി.പി റാങ്കിലുള്ള തന്നെ ആ തസ്തികയില്‍ നിയമിച്ചതില്‍ പ്രതിഷേധമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക