Image

ജോര്‍ജിനെ അയോഗ്യനാക്കല്‍: പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍

Published on 17 September, 2015
ജോര്‍ജിനെ അയോഗ്യനാക്കല്‍: പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍. പരാതി നിലനില്‍ക്കില്ളെന്ന ജോര്‍ജിന്‍്റെ വാദം സ്പീക്കര്‍ എന്‍.ശക്തന്‍ തള്ളി.

നിലപാടുകള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് സെപ്തംബര്‍ 23ന് വൈകുന്നേരം നാലു വരെ സ്പീക്കര്‍ സമയം അനുവദിച്ചു. പരാതിക്കാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍െറ വാദങ്ങള്‍ 26ന് അറിയിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക