Image

ക്ലോക്ക്‌ ‘ബോംബായി’: അറസ്റ്റിലായ ബാലനെ പിന്തുണച്ച് ഒബാമയും സുക്കര്‍ബര്‍ഗും

Published on 17 September, 2015
ക്ലോക്ക്‌ ‘ബോംബായി’: അറസ്റ്റിലായ ബാലനെ പിന്തുണച്ച് ഒബാമയും സുക്കര്‍ബര്‍ഗും

ഹ്യൂസ്റ്റന്‍: സ്വയം നിര്‍മിച്ച ക്ളോക്കിന് സ്ഫോടക വസ്തുക്കളുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യു.എസിലെ ഹ്യൂസ്റ്റണില്‍ 14 കാരനായ മുസ്ലിം ബാലനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം പുതിയ തലത്തിലേക്ക്. വിദ്യാര്‍ഥിക്ക് പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയതോടെ ഒമ്പതാം ക്ളാസുകാരന്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ടെക്സസിലെ ഇര്‍വിങ്ങിലുള്ള അഹ്മദ് മുഹമ്മദാണ് തെറ്റിദ്ധാരണയെ തുടര്‍ന്ന് അറസ്റ്റിലായത്.

ട്വിറ്ററിലൂടെ ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിരിക്കുകയാണ്. സുന്ദരമായ ക്ളോക്കാണ് അഹമ്മദ് നിര്‍മിച്ചതെന്നും വൈറ്റ് ഹൗസിലേക്ക് അതു കൊണ്ടുവരാന്‍ താത്പര്യമുണ്ടോയെന്നും ഒബാമ ചോദിച്ചു. ശാസ്ത്ര വിഷയത്തില്‍ താല്‍പര്യമുള്ള അഹമ്മദിനെപ്പോലുള്ള കുട്ടികള്‍ക്ക് പ്രചോദനം നല്‍കുമെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിദ്യാര്‍ഥിയെ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

സ്വന്തമായി റേഡിയോകളും മറ്റും നിര്‍മിക്കുന്ന അഹ്മദ് താന്‍ പുതുതായി നിര്‍മിച്ച ക്ളോക് എന്‍ജിനീയറിങ് അധ്യാപകനെ കാണിക്കാന്‍ സ്കൂളിലേക്ക് കൊണ്ടു പോയതായിരുന്നു. എന്നാല്‍, അഹ്മദ് പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല അധ്യാപകന്‍െറ മറുപടി. ക്ളോക് നല്ലതാണെന്ന് പറഞ്ഞെങ്കിലും മറ്റധ്യാപകരെ കാണിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിര്‍ദേശം. എന്നാല്‍, ഇംഗ്ളീഷ് ക്ളാസില്‍വെച്ച് ക്ളോക് അലാറം മുഴക്കിയപ്പോള്‍ പുറത്തെടുക്കേണ്ടിവന്നു. ക്ളോക് കണ്ട അധ്യാപിക ‘ബോംബ്’ ആണെന്നു കരുതി പരാതിപ്പെടുകയായിരുന്നു. പിന്നീട് പൊലീസെത്തി പരിശോധന നടത്തി. വിരലടയാളം രേഖപ്പെടുത്താനായി അഹമ്മദിനെ വിലങ്ങുവെച്ച് ജുവനൈല്‍ ഹോമിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതോടെ അഹ്മദിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക