Image

കസ്റ്റംസ് സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കാണാതായി

Published on 17 September, 2015
കസ്റ്റംസ് സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കാണാതായി
ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ കള്ളക്കടത്തുകാരില്‍നിന്ന് പിടികൂടി കസ്റ്റംസ് സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കാണാതായി. 23.6 കിലോ സ്വര്‍ണമാണ് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. നിലവിലെ വിപണിവില അനുസരിച്ച് 6.2 കോടി വിലമതിക്കുന്നതാണ് സ്വര്‍ണം. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക