Image

വിചാരവേദിയില്‍ ഇതിഹാസത്തിന്റെ വെളിച്ചം(വാസുദേവ് പുളിക്കല്‍ )

വാസുദേവ് പുളിക്കല്‍ Published on 17 September, 2015
വിചാരവേദിയില്‍ ഇതിഹാസത്തിന്റെ വെളിച്ചം(വാസുദേവ് പുളിക്കല്‍ )
വിചാരവേദി സെപ്റ്റംബര്‍ 12-ന് കേരളാ കള്‍ച്ചറല്‍ സെന്ററില്‍ കൂടിയ സാഹിത്യ സദസ്സില്‍ രാമായണചിന്തകള്‍ ഇതിഹാസത്തിന്റെ വെളിച്ചത്തില്‍ എന്ന വിഷയം ചര്‍ച്ച ചെയ്തു. ഭാരതീയരെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ഇതിഹാസകാവ്യം രാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യ രചനകൂടിയാണ്. വാല്‍മീകിരാമായണത്തേക്കാള്‍ കേരളീയരുടെ മനസ്സില്‍ സ്ഥാനം പിടിച്ചത് എഴുത്തച്'ന്റെ അദ്ധ്യാത്മരാമായണമാണ്. മലയാളികളുടെ ഹൃദയതലങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ആത്മീയമായ ഒരുണര്‍വ്വുണ്ടാക്കി അവരെ ഭക്തിയുടെ ഉന്നത മേലയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എഴുത്തച്'ന്റെ രാമായണത്തിന് കഴിഞ്ഞിട്ടുണ്ട്. രാമായണത്തെ വിവിധ കോണുകളിലൂടെ വീക്ഷിച്ചു കൊണ്ടുള്ള ചര്‍ച്ച രാമായണത്തിന്റെ അകവും പുറവും തിങ്ങി നില്‍ക്കുന്ന മഹത്വം മനസ്സിലാക്കാന്‍ സഹായകമായി. ഒരു അപഗ്രന്ഥനത്തിന്റെ തലത്തിലേക്ക് തന്നെ ചര്‍ച്ച എത്തിച്ചേര്‍ന്നു. വേള്‍ഡ് അയ്യപ്പ സേവ ടസ്റ്റ് പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയായിരുന്നു മു്യ അതിഥി.
അച്'ന്‍ കൊടുത്ത ഒരു വാക്കിന് ഒരു സാമ്രാജ്യത്തേക്കാള്‍ വില കല്പിക്കുകയും രാജ്യം ഉപേക്ഷിക്കുകയും ചെയ്ത രാമന്‍ ശക്തനും ആദര്‍ശവാനും മര്യാദ രാമനുമാണെന്നും എന്നാല്‍ സീതയെ ഉപേക്ഷിച്ച് അധികാരത്തില്‍ തിരിച്ചെത്തിയ രാമന്‍ ദുര്‍ബലനും ചഞ്ചലചിത്തനുമാണെന്നും സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. അധികാരമോഹം കൊണ്ട് സീതയെ ഉപേക്ഷിച്ച രാമന്‍ സരയു നദിയില്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ തിളക്കം സീതക്കോ രാമനോ എന്ന് സാംസി ഉന്നയിച്ച ചോദ്യത്തിന് പൂജാര്‍ഹമായ പാതിവൃത്യത്തിന്റേയും സ്തീത്വത്തിന്റെയും പ്രതീകമായ സീത എന്ന് ശ്രോതാക്കള്‍ മനസ്സില്‍ ഉത്തരം പറഞ്ഞു കാണും. അധികാരത്തിനു വേണ്ടി ആരേയും ഒറ്റിക്കൊടുക്കുന്ന വിഭീഷണന്മാരാല്‍ നിറഞ്ഞഇന്നത്തെ കാലഘട്ടത്തിലും രാമായണം നന്മയുടെ വഴികള്‍ കാട്ടിത്തരുന്നു; അതുകൊണ്ട് തന്നെ രാമായണം ഇന്നത്തേയും എന്നത്തേയും ഇതിഹാസമായി നിലനില്ക്കുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു.
മാനുഷീക മൂല്യങ്ങളെ ഔന്നത്യത്തില്‍ എത്തിക്കാന്‍ രാമായണത്തിലെ കഥാപാത്രങ്ങള്‍ എങ്ങനെ ഉപകരിക്കുന്നു എന്നും പാമ്പിന്റെ വായില്‍ അകപ്പെട്ട തവള ആഹാരത്തിന് നാവ് നീട്ടുന്നതു പോല മനുഷ്യര്‍ ലൗകിക വസ്തുക്കളുടെ പിന്നാലെ പായുന്നതിന്റെ നിരര്‍ത്ഥകതയുംരാമായണത്തിന്റെ വെളിച്ചത്തില്‍ പാര്‍ത്ഥസാരഥി പിള്ള ചുണ്ടിക്കാട്ടി. മൗന നൊമ്പരങ്ങള്‍ കടിച്ചമര്‍ത്തിക്കൊണ്ട് കൊട്ടാരത്തില്‍ അമ്മമാരെ പരിചരിച്ചു കഴിഞ്ഞ ഊര്‍മ്മിളയെ ഒരു ഉജ്ജ്വല കഥാപാത്രമായി അദ്ദേഹം ചിത്രീകരിച്ചു. മനസ്സിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന ഈ ഇതിഹാസകാവ്യം മുന്ന് ദേശങ്ങളുടെ, മൂന്ന് മനസ്സുകളുടെ, മൂന്ന് സംസ്‌കാരങ്ങളുടെ, കഥയാണെന്നും അവ ഏതൊക്കെയെന്നും അദ്ദേഹം വിശദീകരിച്ചത് രാമായണത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ സഹായകമായി. രാമായണം സഹാനുഭൂതിയുടെ ഗ്രന്ഥം എന്ന് ഡോ. എ. കെ. ബി. പിള്ള വിശേഷിപ്പിച്ചു. രാമായണം ഭാരതമാകെയുള്ള ജനങ്ങള്‍ക്ക് ഐക്യം നല്‍കിയ മഹാ ഗ്രന്ഥമായത് സീതയുടേയും ശ്രീരാമന്റേയും ദുഃം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ സഹാനുഭൂതികൊണ്ടാണെന്ന് സാഹിത്യ സിദ്ധാന്തകനും മതപണ്ഡിതനുമായ ഡോ. എ. കെ. ബി. പിള്ള പ്രസ്താവിച്ചു. കാര്‍ഷിക വ്യവസ്ഥിതിയില്‍ സ്ത്രീത്വത്തിന്റെ മഹത്വപൂണ്ണമായ ഒരു സൃഷ്ടിയാണ് സീത. ഹനുമാന്റെ ഭക്തി വിശ്വസാഹിത്യത്തില്‍ തന്നെ പ്രത്യേകതയാണ്. ശ്രീരാമന്‍ സീതയെ വെടിഞ്ഞത് ആര്‍ഷഭാരതത്തിലെ രാജധര്‍മ്മ പ്രകാരം പ്രജകള്‍ക്ക് മുന്‍ഗണന നല്‍കിയതു കൊണ്ടാണെന്ന് ഡോ. എ. കെ. ബി. പറഞ്ഞു.
രാമായണം രാമന്റേയും സീതയുടേയും മാത്രം ദുഃകഥയല്ല, ദശരഥന്റേയും താരയുടേയും മണ്ഡോദരിയുടേയും ദുഃഗീതികള്‍ രാമായണത്തില്‍ ഇഴചേര്‍ത്തിടുണ്ടെന്നും അസ്വസ്ഥ മനസ്സുകളെ സാന്ത്വനപ്പെടുത്തുന്ന സ്‌നേഹഗീതവും ജനങ്ങളെ ആത്മപ്രകാശത്തിലേക്ക് നയിക്കുന്ന തത്വസംഹിതയുമാണ് രാമായണമെന്നും വാസുദേവ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. മദ്ധേഷ്യയില്‍ നിന്ന് വന്ന ആര്യന്മാര്‍ ഭാരതത്തെ ആര്യാവൃത്തമാക്കി മാറ്റാന്‍ ഭാരതത്തിന്റെ മണ്ണിന്റെ മക്കളായ ദ്രാവിഡരുമായുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് ആര്യ-ദ്രാവിഡ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാനായി ആര്യ സംസ്‌കാരത്തിലെ രാമനേയും ആര്‍ഷഭാരതത്തി ന്റെ തനതായ സംസ്‌കാരത്തിലെ സീതയേയും വിവാഹത്തിലൂടെ യോജിപ്പിച്ചു കൊണ്ട് ഭേദചിന്തകളില്ലാതെ സ്‌നേഹബന്ധത്തിലൂടെ സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച വല്‍മീകി യുഗങ്ങള്‍ക്ക് മുമ്പ് നല്‍കിയ പുരോഗമനാശയം രാമായണത്തില്‍ നിന്ന് വായിച്ചെടുക്കാമെ ന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കഥാപുരുഷന്മാരുടെ പ്രകീര്‍ത്തനമാണ് ഇതിഹാസങ്ങള്‍ എന്ന് സൂചിപ്പിച്ചു കൊണ്ട് പ്രൊഫ. ജോസ്ഫ് ചെറുവേലി പാശ്ചത്യ സാഹിത്യത്തിലെ കഥാനായകന്മാരെ പരാമര്‍ശിച്ചു കൊണ്ട് സംസാരിച്ചു.
ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനം സത്യമാണ്, സത്യധര്‍മ്മങ്ങളുടെഔന്നത്യംരാമായണത്തില്‍ കാണുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഡോ. ജോയ് റ്റി. കുഞ്ഞാപ്പു പ്രസംഗം ആരംഭിച്ചത്. നന്മതിന്മയിലൂടെ കടന്നു പോകുന്ന ജീവിതത്തില്‍ നന്മ ജയിക്കാന്‍ വേണ്ടി പൊരുതുന്നവര്‍ ധീരന്മാരാണ്, രാമന്‍ ആ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ആദര്‍ശങ്ങളുടെ ഉദാത്തഭാവം കാണിച്ചു തരുന്ന കാവ്യമാണ് രാമായണം.ഏതു സാഹചര്യത്തിലും ഭാര്യ ഭര്‍ത്താവിന്റെ കൂടെയുണ്ടായിരിക്കേണ്ടത് ഭാര്യാധര്‍മ്മമാണെന്നു സീത തെളിയിക്കുന്നു. രാമന്റെ മെതിയടിയില്‍ പുഷ്പാര്‍ച്ചന നടത്തി രാജ്യം ഭരിച്ച ഭരതനിലൂടെ, ശ്രീരാമപാദുകം ഒരു വൃത്തത്തിന്റെ നടുവില്‍ സങ്കല്പിച്ച് രാമായണ കഥ മുഴുവന്‍ നോക്കിക്കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പ്രഭാഷണത്തിന്റെ ദിശയൊന്നു മാറ്റി സംഗീതത്തിലേക്ക് കടന്ന് രാമായണം ത്യാഗരാജ കൃതികളിലൂടേയും സ്വാതിതിരുനാള്‍ കൃതിയിലൂടേയും അവതരിപ്പിച്ചത് ഒരു പുതുമയായിരുന്നു. സ്വാതിതിരുനാളിന്റെ ഭാവയാമി രഘുരാമ എന്ന് കീര്‍ത്തനം ഉദാഹരണമായെടുത്ത് രാമായണത്തിലെ ആറ് കാണ്ഡങ്ങള്‍ വിഭിന്ന രാഗങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹം വിശദീകരിച്ചു. ഓമന വാസുദേവ് സന്ദര്‍ഭോചിതമായി ശ്രീരാമചന്ദ കൃപാലു ഭജമന എന്ന കീര്‍ത്തനം ആലപിച്ചു. ഡോ. എന്‍. പി. ഷീല ഒരു കവിതയും ചൊല്ലി.
സംസ്‌കൃത (വൈദിക) സാഹിത്യത്തില്‍ പറഞ്ഞിട്ടുള്ള 'പദ്യം, ഗദ്യം, ഗീതംത്രിധാവിഭക്തം സാഹിത്യം' എന്ന അദൈ്വത ചിന്തയെ അന്വര്‍ത്ഥമാക്കിക്കൊണ്ട് വിചാരവേദി ഒരുക്കിയ പദ്യം, ഗദ്യം, ഗീതം എന്നിവയുടെ സങ്കലിതരൂപമായ രാമായണത്തിന്റെ ചര്‍ച്ച സാഹിത്യലോകത്തേക്ക് ഒരു മനോ മനോഹരമായ ജനാലക്കാഴ്ചയാണെന്ന് ശ്രീമതി ഓമന വാസുദേവ് ആലപിച്ച കീര്‍ത്തനം അനുസ്മരിച്ചു കൊണ്ടാണ് ഡോ. ശശിധരന്‍ പ്രസംഗം ആരംഭിച്ചത്.ഭാരത സംസ്‌കാരത്തിലെ ആദ്യത്തെ പ്രവാസി സീതയും പ്രവാസ സാഹിത്യത്തിന്റെ ഉപജ്ഞാതാവ് വാല്‍മീകിയുമാണെന്നുംഅതിനാല്‍ പ്രവാസ സാഹിത്യം എന്ന ചൊല്ലു തന്നെ വാല്‍മീകിക്കുള്ള ഒരു ആദരാജ്ഞലിയാണെന്നും അദ്ദേഹം പറഞ്ഞു. മനസ്സിനെ തിന്മയില്‍ നിന്ന് നന്മയിലേക്ക് നയിക്കുന്നത്, ശരീരത്തെ അനാരോഗ്യത്തില്‍ നിന്ന് ആരോഗ്യത്തിലേക്ക് നയിക്കുന്നത്, കുടുംബത്തെ'ിദ്രാവസ്ഥയില്‍ നിന്ന് ഭദ്രാവസ്ഥയിലേക്ക് നയിക്കുന്നത്, സമൂഹത്തെ ബന്ധങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ നിന്ന് ബന്ധങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നത്, രാഷ്ട്രത്തെ ണ്ഡതയില്‍ നിന്ന് അണ്ഡതയിലേക്ക് നയിക്കുന്നത് മുതലായ രാമായണം നമ്മേ പഠിപ്പിക്കുന്നജീവിതദര്‍ശനംവരും തലമുറയിലേക്ക് മനസ്സിന്റെ ഭക്ഷണമായി പകര്‍ന്നു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ജീവിതാനുഭവങ്ങളാണ് 24000 ശ്ലോകങ്ങളിലൂടെ വാല്‍മീകി എഴുതിയത്. പിതൃധര്‍മ്മം, പുത്രധര്‍മ്മം, ഭാര്യാധര്‍മ്മം, സഹോദരധര്‍മ്മം, സുഹൃത് ധര്‍മ്മം, സ്വധര്‍മ്മംമുതലായവയിലേക്ക് വെളിച്ചം വീശുന്ന ഉല്‍കൃഷ്ട കാവ്യമാണ് രാമായണം. മക്കളുണ്ടായിട്ടും മക്കളില്ലാത്തവനെ പോലെ പുത്രദുഃം കൊണ്ട് മരിക്കേണ്ടി വന്ന കാമജങ്ങളുടെ പിന്നാലെ പരക്കം പാഞ്ഞ ദശരഥന്റെ വിധിയെ പരാമര്‍ശിച്ചു കൊണ്ട്, മരണത്തിന് വിലയുണ്ടാകണമെങ്കില്‍ ജീവിതത്തിന് വിലയുണ്ടായിരിക്കണം എന്ന പ്രസ്താവനയുമായാണ് ഡോ. ശശിധരന്‍ പ്രസംഗം അവസാനിപ്പിച്ചത്.

രാമായണത്തിന് രാമന്റെ മാര്‍ഗ്ഗം എന്ന അര്‍ത്ഥം കൂടാതെ തമസ്സകറ്റാനുള്ള മാര്‍ഗ്ഗം എന്നും മറ്റൊരു വ്യ്യാനമുണ്ടെന്ന് ഡോ. നാന്ദകുമാര്‍ സൂചിപ്പിച്ചു. മനുഷ്യമനസ്സിന്റെ എല്ലാവിധത്തിലുള്ള വിചാരവികാരങ്ങളുടേയും ഭംഗിയായ ആവിഷ്‌ക്കാരം രാമായണത്തിലുണ്ട്, അതുകൊണ്ട് രാമായണത്തിലില്ലാത്ത മാനുഷ്യ വ്യവഹാരങ്ങളൊന്നും തന്നെ ഇല്ലെന്നു പറയാം. സാങ്കേതികമായ മായാജാലത്തിന്റെ ഒരു പ്രതീകമായ വിമാനം അങ്ങനെ ഒന്നില്ലാത്ത കാലത്ത് വിഭാവനം ചെയ്ത മഹര്‍ഷിവര്യന്റെ അത്ഭുതാവഹവും കല്പനാപൂര്‍ണ്ണവുമായ പ്രവചനശേഷിയും ഭാവിയിലേക്കുള്ള ദീര്‍ഘവീക്ഷണവും അനുപമാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഇതിഹാസത്തിലെ ന്യൂനതകളിലേക്ക് ചികയാതെ മാനവനന്മക്കുള്ള പോഷകദായിനിയായി കാണുന്നതല്ലേ അഭികാമ്യം. പാപഹരം പഴയോരിതിഹാസം എന്നല്ലേ ബുധമതം എന്നു പറഞ്ഞ് അദ്ദേഹം നിര്‍ത്തി. മനുഷ്യനായ രാമന്റെ കഥയായ വല്‍മീകിരാമായണത്തില്‍ ഭക്തിയില്ലെന്നും ഭക്തി തുളുമ്പി നില്‍ക്കുന്നത് എഴുത്തച്'ന്റെ അദ്ധ്യാത്മരാമായണത്തിലാണെന്നും ഡോ. എന്‍. പി. ഷീല അഭിപ്രയപ്പെട്ടു. രാമായണം നന്മയും തിന്മയും നിറഞ്ഞതാണെന്ന് ജീവിതമാകുന്ന വസ്ത്രം നെയ്തിരിക്കുന്നത് കറുത്തതും വെളുത്തതുമായ നൂലുകൊണ്ടാണ് എന്ന ഗീതാവാചകം ഉദ്ധരിച്ചു കൊണ്ട്ഡോ. എന്‍. പി. ഷീല തുടര്‍ന്നു. രാമനെ മര്യാദരാമനായി ചിത്രീകരിക്കുന്നതില്‍ തിരേ യുക്തിയില്ല. സീതാപരിത്യാഗത്തിന് പ്രജയുടെ അപവാദം ഒരു കാരണമായി എന്നല്ലാതെ സീതയെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാന കാരണം രാമന്റെ മനസ്സില്‍ വേരുറച്ച സംശയം തന്നെയാണ്.ഏഴു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ കാട്ടില്‍ തള്ളിയത് ഏതു രാജധര്‍മ്മത്തിന്റേയോ പ്രജാധര്‍മ്മത്തിന്റേയോ പേരിലായാലും തികഞ്ഞ ക്രുരതയാണെന്നും അങ്ങനെയുള്ള രാമനെ ആദര്‍ശപുഷനായി കാണാന്‍ സാധിക്കുകയില്ലെന്നും ഡോ. എന്‍. പി. ഷീല പറഞ്ഞു.

ഭാരതത്തില്‍ ഏകപത്‌നിവൃതമെന്നും ചാരിത്ര്യമെന്നും വിശേഷിപ്പിച്ചു പോരുന്ന സ്ത്രീപുരുഷ പാരസ്പര്യത്തെ സാമൂഹിക മര്യാദയായി അംഗീകരിക്കുന്നു. രാജാക്കന്മാര്‍ക്ക് എത്ര ഭാര്യമാര്‍ വേണമെങ്കുലുമാകാം. എന്നാല്‍ രാമന്‍ ഏകപത്‌നിവൃതം അനുഷ്ഠിക്കുന്നു. അതു രാമന്റെ മഹത്വമായി കാണാം. സീതയെ ഉപേക്ഷിച്ചത് നിഷ്ഠുരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. എന്നാല്‍ രാജാവ് എന്ന നിലയില്‍ സീതയെ ഉപേക്ഷിച്ചതില്‍ രാമന്റെ മഹത്വത്തിന്റെ മാറ്റ് കൂടുകയാണ് ചെയ്തത്. അപവാദം പേടിച്ചു തന്നെ ഞാന്‍ ചെയ്‌തേന്‍, കുറ്റമില്ലിവള്‍ക്കെന്നറിയായ്കയല്ലല്ലോ എന്ന് പറയുന്ന രാമന്റെ ഹൃദയമിടിപ്പും സീതയോടുള്ള അനുരാഗവായ്പും നമുക്ക് മനസ്സിലാക്കാം.രാമന്‍ ധര്‍മ്മിഷ്ഠനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.
വിചാരവേദിയില്‍ ഇതിഹാസത്തിന്റെ വെളിച്ചം(വാസുദേവ് പുളിക്കല്‍ )
വിചാരവേദിയില്‍ ഇതിഹാസത്തിന്റെ വെളിച്ചം(വാസുദേവ് പുളിക്കല്‍ )

Join WhatsApp News
വായനക്കാരൻ 2015-09-17 10:43:58
ഡോ. ഷീലയുടെ അഭിപ്രായത്തിനു മറുപടിയായി ചേർത്തിട്ടുള്ള അവസാന പാരഗ്രാഫ് ആരു പറഞ്ഞതാണെന്നു പറയുന്നില്ല. ലേഖകനാണോ? വാല്മീകിരാമായണം പട്ടാഭിഷേകത്തോടെ തീരുന്നുവെന്നും സീതാപരിത്യാഗമുള്‍പ്പെടുന്ന ഉത്തരകാണ്ഡം ഏതോ വിവരദോഷികളായ ബുദ്ധമതക്കാർ കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് സാധാരണ കേൾക്കുന്ന ഒഴികഴിവ്.
വിദ്യാധരൻ 2015-09-17 12:47:27
മദ്യപിച്ചു വന്നു സ്ത്രീയെ പീഡിപ്പിക്കുകയും പിന്നെ അനുരാഗ വായ്പ്പോടെ അവളുമായ് ബന്ധപെട്ട് കുട്ടികളുണ്ടാക്കുന്ന സ്ഥിതി ഇന്നും കേരളത്തിൽ മാറിയിട്ടില്ല.  ഇത് കണ്ടിട്ടാണ് ഒരു പക്ഷെ കവി ഗുഢോക്തി കലർത്തി " പുനരപി കലഹം പുനരപി പ്രസവം എന്ന് എഴുതി വച്ചത് "  ദൈവവും ദേവനും ഒക്കെ പുരുഷ വർഗ്ഗത്തിന്റെ പ്രാമാണികത്വത്തെ നില നിർത്താൻ എഴുതി ഉണ്ടാക്കിയതാണ്. സത്യാവസ്ഥ മനസിലാക്കാതെ സീതയെ ഉപേക്ഷിച്ച രാമന് ' ഉള്ളിൽ അനുരാഗം ഉണ്ട് എന്ന് പറയുന്നതും മദ്യപിച്ചു വന്നു സ്ത്രീയെ പീഡിപ്പിച്ച് അവളെ ബലമായി പിടിച്ചു കൂടെ കിടത്തുന്നതും ഒന്ന് തന്നെയാണ്.  അല്ലാതെ രാമനായത് കൊണ്ട് അതിനു മഹത്വവും അടുത്ത വീട്ടിലെ ചാത്തൻ പുലയനായ്തു കൊണ്ട് അത് പീഡനവും ആകുന്നില്ല. ഒന്നുകിൽ രണ്ടും മഹത്വതാരമായ പ്രവർത്തി അല്ലെങ്കിൽ രണ്ടും പീഡനം. അനുരാഗത്തിന്റെ പ്രഭവ സ്ഥാനം കാമം തന്നെ. രാമൻ എന്ന കഥാപാത്രത്തെ ദൈവത്തിന്റ് സ്ഥാനത്തു നിന്ന് ഇറക്കി കൊണ്ടുവന്നു സാധാരണ മനുഷ്യനാക്കി രാമായണം ആകപ്പാടെ മാറ്റി എഴുതണം എന്നാണു എന്റെ അഭിപ്രായം.  സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവർ എഴുതി വിടുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു.  
വായനക്കാരൻ 2015-09-17 14:24:46
സംശയം ചോദിച്ച പങ്കജാക്ഷി പി.യെ  
സാറുമ്മാർ ക്ലാസീന്നിറക്കി വിട്ടോ?
വിദ്യാധരൻ 2015-09-17 16:58:49
ക്ലാസിൽ ക്ലോക്ക് കൊണ്ടുവാനവനെ ബോംബാണന്നു പറഞ്ഞു പോലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിക്കുന്ന അഭ്യസ്തവിദ്യരുടെ ലോകമാണിത്. അപ്പോൾ പിന്നെ പി . പങ്കജാക്ഷിയുടെ കാര്യം പറയാനുണ്ടോ?
പങ്കജാക്ഷിയെ  ക്ലാസിൽ നിന്ന് ഇറക്കി വിട്ടത് ആരാണന്നു  പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? വരേണ്യവർഗ്ഗം ടെലിഫോണ്‍ വിളിച്ചു പത്രാധിപരെ പീഡിപ്പിച്ചു കാണും പത്രാധിപർ പങ്കജാക്ഷിയെ  തൊഴിച്ചു പുറത്താക്കി.  ഈ വരേണ്യ വർഗ്ഗം അടിച്ചേൽപ്പിച്ച രാമനെ സീതെയേം അതേപടി സ്വീകരിച്ചില്ലെങ്കിൽ പണ്ട് തുടങ്ങി ഈ വർഗ്ഗം അത്തരക്കാരെ ഒതുക്കിയ ചരിത്രമാണ് നമ്മൾക്കുള്ളത്.  ഡോക്ടർ ഷീല പറഞ്ഞതിനെ ഏതെങ്കിലും വിധത്തിൽ ഖണ്ഡിക്കാൻ വേണ്ടി ഏതോ പുരുഷ മേധാവി ചേർത്തതാണ് ലേഖനത്തിന്റെ അവസാനത്തെ ഭാഗം. ഇങ്ങനെ പോയാൽ രാമായണം ഒരു പുസ്തകത്തിലും ഒതുങ്ങാത്ത വിധം ചീർത്തുകൊണ്ടിരിക്കും.   ഇങ്ങനെ അപ്രത്യക്ഷപ്പെടുന്ന പങ്കജാക്ഷിമാരാണ് രാക്ഷസിമാരായും യക്ഷികളുംമായി പുനർ ജനിച്ചു പാവം പല ആണുങ്ങളുടെ രക്തം കുടിച്ചു ഭൂമിയിൽ ഉടാടി നടക്കുന്നത്. വായനക്കാരൻ  സൂക്ഷിക്കണം.  വായനാക്കരാൻ ആരാണെന്ന് അറിയാനുള്ള അന്വേഷണം എഫ് ഐ ക്ക് കൈമാറി കാണും. എന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഫയൽ എഫ് ഐ, സി ഐ എ എന്ന് തുടങ്ങി പല എജെൻസി കയ്യിലും ഉണ്ട്.  
Mohan Parakovil 2015-09-18 09:05:23
മതത്തിന്റെ മടിത്തട്ടിൽ സുരക്ഷ അനുഭവിക്കുന്ന കൃതികളാണ് രാമായണവും, ഭാരതവും. മതം വിട്ടു കളഞ്ഞാൽ കാണാം നിരൂപകാൻ വാളുമായി വരുന്നത്. ഫെമിനിസ്റ്റുകൾ രാമനെ വച്ചേക്കില്ല. വിദ്യാധരന്റെ കമന്റ് "ചിന്തിക്കാൻ കഴിവുള്ളവരും" മതത്തിന്റെ സ്വാധീനത്തിലാകുമ്പോൽ ചിന്ത രാമാ രാമാ എന്നാകും. എന്തായാലും അമേരിക്കൻ മലയാളികൾ ഇക്കാലത്ത് രാമായണം ചര്ച്ച ചെയ്യുന്നുവെന്നത് ഇന്ന് ഭാരതത്തിലെ ഹിന്ദു ത്രീവ്രവാദികളെ സന്തോഷിപ്പിക്കും. ഇതിഹാസത്തിന്റെ വെളിച്ചം കൊണ്ട് വിചാരവേദിയിലെ ഇരുട്ട് അകന്നുപോയോ?
വിദ്യാധരൻ 2015-09-18 09:41:32
അപ്പോൾ ബുദ്ധമതക്കാർ വിവര ധോഷികൾ അല്ലെ ? ന്യുന വർഗ്ഗത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്ന ഹിന്ദുക്കളും, അള്ളായിക്കുവേണ്ടി മറ്റുള്ളവരുടെ കഴുത്തു വെട്ടുന്നവരും, ലോകം നരകം ആണെന്ന് വിചാരിച്ചു, മറ്റുള്ളവരുമായി സ്നേഹത്തിൽ കഴിയാതെ, സ്വര്ഗ്ഗത്തിലെക്ക് ഒളിച്ചോടാൻ ഇരിക്കുന്ന ക്രിസ്ത്യാനികളും  വിവരം ഉള്ളവർ എന്നാണോ നിങ്ങൾ പറയുന്നത് വായനക്കാരാ ?
വിദ്യാധരൻ 2015-09-18 10:12:13
ഇരൂട്ട് പൂർണ്ണമായി മാറിപോകാൻ, രാമ രാമ എന്ന് വിളിക്കുന്നതിനു പകരം  താഴെ തന്നിരിക്കുന്ന മന്ത്രം ദുർബലന്മാരായ പണ്ഡിതന്മാർ സാദാ ഉരുക്കഴിഞ്ഞു കൊണ്ടിരിക്കുക 

അസതോ മാ സദ് ഗമയ, 
തമസോ മാ ജ്യോതിർഗമയ, 
മൃത്യോർ മാ അമൃതം ഗമയ 
വിക്രമൻ 2015-09-18 13:01:20
മതത്തോടു കളിച്ചവാരരും തന്നെ 
പിറ്റേന്ന് സൂര്യനെ കണ്ടിട്ടില്ല.
ഇന്ന് നിങ്ങൾ കാണും ദൈവമെല്ലാം 
ഞങ്ങടെ താളത്തിൽ തുള്ളിടുന്നു .
കല്ലായി മരമായി കാട്ടിൽ കിടന്നോർ 
ഞങ്ങടെ കൃപയിൽ കഴിഞ്ഞിടുന്നു 
അതുകൊണ്ട് അടുപ്പിൽ വച്ച വെള്ളം 
പെട്ടെന്ന് എടുത്ത് മാറ്റിയില്ലേൽ 
കളി കാര്യമായി മാറിടുമേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക