Image

ഗോമാംസം കഴിക്കുന്നത് കുറ്റകൃത്യം: ബാബാ രാം ദേവ്

Published on 17 September, 2015
ഗോമാംസം കഴിക്കുന്നത് കുറ്റകൃത്യം: ബാബാ രാം ദേവ്

ന്യൂഡല്‍ഹി : വിശുദ്ധഗ്രന്ഥങ്ങളായ ഖുറാന്റെയും ബൈബിളിന്റെയും പേരു പറഞ്ഞ് ഗോമാംസം കഴിക്കുന്നത് കുറ്റകൃത്യമായി കാണണമെന്ന് യോഗഗുരു ബാബാ രാംദേവ്. ഇത് അക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാം ദേവ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദ പ്രസ്താവന.

'കുറച്ച് ആളുകളാണ് വിശുദ്ധഗ്രന്ഥങ്ങളായ ഖുറാന്റെയും ബൈബിളിന്റെയും പേരു പറഞ്ഞ് ഗോമാംസം കഴിക്കുന്നത്. ഇത്തരക്കാരാണ് അക്രമങ്ങള്‍ സൃഷ്ടിക്കുന്നതും. ഇതൊരു കുറ്റകൃത്യമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ഒരു വിശുദ്ധഗ്രന്ഥത്തെയും കൂട്ടുപിടിക്കേണ്ട. ഒരു വിശുദ്ധഗ്രന്ഥവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.' -രാം ദേവ് പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു രാംദേവിന്റെ പരാമര്‍ശം. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ചികില്‍സയ്ക്ക്് അദ്ദേഹത്തിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയുടെ ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തുകയായിരുന്നു രാം ദേവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക