ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നായര്‍ ബനവലന്റ് അസോസ്സിയേഷന്,
2011 ജൂലൈ 23 മുതല്‍ ജൂലൈ 30 വരെയുള്ള ദിവസങ്ങളില്‍ മഹാഭാഗവത സപ്താഹയജ്ഞം സംഘടിപ്പിക്കുന്നു.
പ്രസിദ്ധ ഭാഗവത യജ്ഞാചാര്യനായ ശ്രീ മണ്ണടി ഹരി നയിക്കുന്ന ഭാഗവത യജ്ഞത്തില്‍ യജ്ഞപൗരാണികരായി
സര്‍വ്വശ്രീ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, രാധാകൃഷ്ണ പിള്ള, ബാലകൃഷ്ണന് നായര്‍,
ജയപ്രകാശ് നായര്‍ എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും.
നായര്‍ ബനവലന്റ് അസോസ്സിയേഷന് 2009-ല്‍ സംഘടിപ്പിച്ച സപ്താഹയജ്ഞം വമ്പിച്ച വിജയമായിരുന്നു
എന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലും പരസരപ്രദേശങ്ങളിലുമുള്ള എല്ലാ ഭക്തജനങ്ങളുടേയും
സഹകരണം പ്രതീക്ഷിക്കുന്നു എന്ന് എന്‍.ബി.എ. പ്രസിഡന്റ് ശ്രീ. സുനില്‍ നായരും, ബോര്‍ഡ്
ഓഫ് ട്രസ്റ്റീ ചെയര്മാന് ശ്രീ. അപ്പുക്കുട്ടന് നായരും സംയുക്ത പ്രസ്ഥാവനയിലൂടെ
അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് സുനില്‍ നായര്‍ (347) 589 6782, ചെയര്മാന്
അപ്പുക്കുട്ടന് നായര്‍ (845) 642 9232, സെക്രട്ടറി ജയപ്രകാശ് നായര്‍ (845) 507
2641.