Image

താജ്‌ മഹലിനുള്ളില്‍ കാല്‍വഴുതിവീണ്‌ വിനോദ സഞ്ചാരി മരിച്ചു

Published on 18 September, 2015
താജ്‌ മഹലിനുള്ളില്‍ കാല്‍വഴുതിവീണ്‌ വിനോദ സഞ്ചാരി  മരിച്ചു
ആഗ്ര: താജ്‌ മഹലില്‍ പടിയില്‍നിന്ന്‌ അബദ്ധത്തില്‍ താഴെവീണ്‌ ജപ്പാന്‍ വംശജനായ വിനോദ സഞ്ചാരി മരിച്ചു. താജ്‌ മഹലിനുള്ളില്‍ കാഴ്‌ചകള്‍ കണ്ടു നടക്കുന്നതിന്‌ ഇടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി ഇയാള്‍ താഴെ വീഴുകയായിരുന്നുവെന്നാണ്‌ സൂചന.

എച്ച്‌ ഉയേഡ(66) എന്നയാളാണ്‌ മരിച്ചതെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. വീഴ്‌ചയില്‍ ഇയാളുടെ തലയ്‌ക്കാണ്‌ പരിക്കേറ്റത്‌. ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ ശ്രമിച്ചിരുന്നെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. സഞ്ചാരിയുടെ മരണം ഡല്‍ഹിയിലെ ജാപ്പനീസ്‌ എംബസിയില്‍ അറിയിച്ചതായും വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലീസ്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക