Image

തൊഴിലാളി പ്രശ്‌നം : നേതാക്കളുടെ യോഗം ആഡംബര ഹൗസ്‌ബോട്ടില്‍

Published on 18 September, 2015
തൊഴിലാളി പ്രശ്‌നം : നേതാക്കളുടെ യോഗം ആഡംബര ഹൗസ്‌ബോട്ടില്‍
ആലപ്പുഴ: മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഭരണകക്ഷി തൊഴിലാളി യൂണിയന്‍ യോഗം ചേര്‍ന്നത് ആഡംബര ഹൗസ്‌ബോട്ടില്‍. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് ആലപ്പുഴയിലെ 'വെല്‍ക്കം ക്രൂയിസ്' എന്ന ബോട്ടില്‍ ചേര്‍ന്നത്. ഒരു ദിവസത്തെ യോഗത്തിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചെലവുവരുമെന്നാണ് ബോട്ട് ഉടമ നല്‍കുന്ന സൂചന. സാധാരണ ഐ.എന്‍.ടി.യു.സി യോഗങ്ങള്‍ ഡി.സി.സി ഓഫീസിലാണ് ചേരുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക