Image

നേതാജി 1964 വരെ ജീവിച്ചിരുന്നതായി സൂചന

Published on 18 September, 2015
നേതാജി 1964 വരെ ജീവിച്ചിരുന്നതായി  സൂചന
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും 1964 വരെ ജീവിച്ചിരുന്നതായും സൂചന. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഫയലുകളിലാണ് വെളിപ്പെടുത്തല്‍.

സര്‍ക്കാരിന്റെയും പൊലീസിന്റെയും ലോക്കറുകളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിട്ടുള്ള ഫയലുകളാണ് പരസ്യപ്പെടുത്തിയത്. ഫയലുകള്‍ ബോസിന്റെ കുടുംബത്തിന് കൈമാറി.

12744 പേജുകളുള്ള 64 ഫയലുകളാണ് ഡിജിറ്റലൈസ് ചെയത് സൂക്ഷിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തില്‍ തിങ്കളാഴ്ച മുതല്‍ ഫയലുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. കൂടുതല്‍ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

താന്‍ റഷ്യയിലുണ്ടെന്നും ഇന്ത്യയിലെത്താന്‍ താല്‍പര്യപ്പെടുന്നതായും സൂചിപ്പിച്ച് ബോസ് നെഹ്രുവിന് കത്തെഴുതിയിരുന്നതായും ഇന്റലിജന്‍സ് രേഖകള്‍ വ്യക്തമാക്കുന്നു.
ഗാന്ധിജിക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നാണ് ബന്ധുവായ ചന്ദ്ര ബോസിന്റെ അഭിപ്രായം. ബോസിന്റെ ശ്രാദ്ധ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നു.
see also

Files reveal Netaji was alive after 1945, family spied upon: Mamata


Bengal declassifies 64 files on Netaji
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക