Image

തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു

Published on 18 September, 2015
തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു

ന്യൂഡല്‍ഹി: മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവിനും നേതാക്കള്‍ക്കും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം പി.ബി അംഗവുമായ എ.കെ. പത്മനാഭന്‍.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയപ്പോള്‍ പൊതുസമൂഹം കൂടെ നിന്നു. അതാണ് സമരം വിജയിക്കാന്‍ കാരണം.

ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനും തൊഴിലാളികളെ അരാഷ്ട്രീയവത്കരിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ മൂന്നാര്‍ സമര വിജയത്തിന്‍െറ മറവില്‍ നടക്കുന്നുണ്ട്. മൂന്നാര്‍ രീതിയിലുള്ള സമരം മാത്രമാണ് ഇനി വേണ്ടതെന്ന വാദം ശരിയല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക