Image

മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

Published on 18 September, 2015
മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിസാനില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫറൂഖാണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരുക്കേറ്റു.

സൗദിയില്‍ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഫറൂഖ് എസി മെക്കാനിക്കാണ്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഒന്നിന് പിറകെ മറ്റൊന്നായി ഷെല്ലുകള്‍ പതിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക