Image

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കീഴടങ്ങി

Published on 18 September, 2015
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍  കീഴടങ്ങി

മാഹി: പാലാ ലിസ്യു കോണ്‍വെന്‍റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താനെന്ന് പറഞ്ഞ് ഒരാള്‍ പൊലീസില്‍ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് മാഹി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് താനാണെന്ന് നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.

മാഹി പൊലീസില്‍ നിന്നു ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പാലായില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മാഹിയിലേക്ക് തിരിച്ചു.

അതേസമയം, പാലാ ലിസ്യു കോണ്‍വെന്‍റില്‍ മുമ്പും സമാനമായ രീതിയില്‍ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതായി പൊലീസ് പറഞ്ഞു. സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആക്രമണം. അന്നത്തെ ആക്രമണത്തില്‍ 72 വയസുള്ള കന്യാസ്ത്രീയുടെ തലക്കാണ് പരിക്കേറ്റത്. രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക