Image

നായവളര്‍ത്തലിന് ലൈസന്‍സ്

Published on 18 September, 2015
നായവളര്‍ത്തലിന് ലൈസന്‍സ്
കോഴിക്കോട്: നായവളര്‍ത്തലിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെരുവുനായശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംസ്ഥാന വ്യാപകമായ ബോധവത്കരണ പരിപാടി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. തെരുവുനായ വന്ധ്യംകരണത്തിനുള്ള സംസ്ഥാന വ്യാപകമായ പരിപാടി സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ തദ്ദേശഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കും. വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെയുള്ളവയെ ഈ കാലയളവില്‍ വന്ധ്യംകരണം നടത്തും.
ഇതിനായി മൃഗസംരക്ഷണ വകുപ്പിന്‍െറ 50 പോളിക്ളിനിക്കുകള്‍ താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തി. 25 എണ്ണംകൂടി അപ്ഗ്രേഡ് ചെയ്യും. ബ്ളോക്തല, ഗ്രാമതല, വെറ്ററിനറി ആശുപത്രികളിലും വാക്സിനേഷന്‍ സൗകര്യമുണ്ടായിരിക്കും. നായ്ക്കളെ പിടിച്ച് ആശുപത്രിയിലത്തെിക്കാനും കുത്തിവെപ്പിനുശേഷം അതത് സ്ഥലങ്ങളില്‍ തിരിച്ചത്തെിക്കാനുമുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ അടയാളമിടും. ഒരു പട്ടിക്ക് 250 രൂപ എന്നതോതില്‍ ചെലവഴിക്കാം.
ഈ നിരക്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ പട്ടിപിടിത്തക്കാരെ നിയോഗിക്കാം. വെറ്ററിനറി സര്‍ജന്‍െറ സാക്ഷ്യപത്രം ഹാജരാക്കുന്ന ഉടമസ്ഥര്‍ക്ക് 250 രൂപ പ്രോത്സാഹനമായി നല്‍കാനും ഉത്തരവ് വ്യവസ്ഥചെയ്യുന്നു. പദ്ധതിത്തുകയില്‍നിന്നാണ് ഈ ചെലവ് വഹിക്കേണ്ടത്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക