വെഞ്ഞാറമൂട്: അയല്‍ക്കാരി ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി
അയല്‍ക്കാരി മര്‍ദിച്ചു. വട്ടപ്പാറ ഒഴുകുപാറ തടത്തരികത്ത് വീട്ടില്‍ ശിശുപാലന്,
സിന്ധു ദമ്പതികളുടെ മകള്‍ ശ്രീക്കുട്ടി(11) ആണ് ക്രൂര മര്‍ദനമേറ്റ നിലയില്‍
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ
മാതാപിതാക്കളുമായി അയല്കാരി അഞ്ചു(25) വിനുണ്ടായിരുന്ന പൂര്‍വവൈരാഗ്യമാണ് ഈ
ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. വട്ടപ്പാറ എല്‍.എം.എസ്.
ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മര്‍ദനമേറ്റ ശ്രീക്കുട്ടി. അഞ്ചുവിനെ
വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പാണ്
അയല്‍ക്കാരി കുട്ടിയെ ക്ലാസില്‍ കരി മര്‍ദിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.