Image

കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റന്‍ വാര്‍ഷിക സമ്മേളനം (എ.സി. ജോര്‍ജ്)

Published on 25 September, 2015
കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റന്‍ വാര്‍ഷിക സമ്മേളനം (എ.സി. ജോര്‍ജ്)
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള എഴുത്തുകാരുടെയും വായനക്കാ രുടെയും നിരൂപകരുടെയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം സെപ്തംബര്‍ 19-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള 'മാമാപുട്ട്' ഓഡിറ്റോറിയത്തില്‍ വെച്ച് വാര്‍ഷിക സമ്മേളനം നടത്തി.

കഴിഞ്ഞ കൊല്ലം 2014 ഒക്‌ടോബര്‍ മാസം മുതല്‍ സെപ്തംബര്‍ 2015, വരെയുള്ള 12 മാസക്കാലത്തെ കേരളാ റൈറ്റേഴ്‌സ് ഫോറത്തി ന്റെ വിവിധ ചര്‍ച്ചാസമ്മേളനങ്ങളും സെമിനാറുകളും സംവാദങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ഒരു വാര്‍ഷിക ചര്‍ച്ചാസമ്മേളനമായിരുന്നു ഇത്. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹ്യൂസ്റ്റനിലും പ്രാന്ത പ്രദേശങ്ങളിലും അധിവസി ക്കുന്ന അനുഗ്രഹീതരായ മലയാള ഭാഷാ സ്‌നേഹികളുടേയും എഴുത്തുകാരുടേയും കലാകാര ന്മാരുടേയും പത്രമാധ്യമ പ്രവര്‍ത്തകരുടേയും സജീവ സാന്നിധ്യം കൊണ്ട് കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ ചര്‍ച്ചാ സമ്മേളനം അത്യന്തം സമ്പുഷ്ടമായിരുന്നു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ നിന്നു മാത്രമല്ല അമേരിക്കയിലെ ഇതര സ്റ്റേറ്റുകളില്‍ നിന്നും ചിലപ്പോഴെല്ലാം കേരളത്തില്‍ നിന്നെത്തിയ സന്ദര്‍ശക അതിഥികള്‍ വരെ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഭാഷാ സാഹിത്യ ചര്‍ച്ചകളില്‍ ഭാഗഭാക്കുകളായി സമ്പന്നമാക്കിയിട്ടുണ്ട്.

ജോണ്‍ മാത്യുവിന്റെ അധ്യക്ഷ പ്രസംഗ ത്തില്‍ കഴിഞ്ഞ ഓരോ മാസത്തിലും ചര്‍ച്ചകളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തി കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ വന്നവര്‍ക്ക് അറിവും വിജ്ഞാനവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ സുവര്‍ണ്ണാവസരങ്ങള്‍ ഒരുക്കി കൊടുത്ത സാഹിത്യകാരന്മാ രേയും ചിന്തകരേയും എഴുത്തുകാരേയും പത്രമാധ്യമ പ്രവര്‍ത്തകരേയും ഓരോരുത്തരെയായി പേരെടുത്ത് പറഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷകാലത്തെ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ നിസ്തുലമായ സേവനങ്ങളേയും നേട്ടങ്ങളേയും വിലയിരുത്തിക്കൊണ്ട് ഒരു ചിന്തകനും നിര്‍ഭയനുമായ സ്വതന്ത്ര എഴുത്തുകാരന്റെ കര്‍ത്തവ്യങ്ങളെ ഉല്‍ബോധിപ്പിച്ചു കൊണ്ട് കേരളാ റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ ഈശൊ ജേക്കബ് പ്രസംഗിച്ചു.

പ്രവാസി മലയാളി ലോകത്ത് ശക്തമായി വേരോടി നിലയുറപ്പിച്ച കേരളാ റൈറ്റേഴ്‌സ് ഫോറത്തി ന്റെ വാര്‍ഷിക സമ്മേളനം അംഗങ്ങളുടെ സജീവസാന്നിദ്ധ്യവും സഹകരണവും കൊണ്ട് അത്യന്തം വിജയകരമായിരുന്നു. കഴിഞ്ഞ ഓരോ മാസവും ശാസ്ത്രം, ഭാഷാസാഹിത്യം, രാഷ്ട്രീയം, മതം, മതനിരപേക്ഷത, സെക്യുലറിസം, സാഹിത്യ ശാഖയിലെ തന്നെ നോവല്‍ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, ഗദ്യം, പദ്യം, ചരിത്രം തുടങ്ങിയ മഹത്തായ വിഷയങ്ങളെ ആധാരമാക്കിയ ചര്‍ച്ചകളും, പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും, ശില്പശാലകളും, സെമിനാറു കളും സംവാദങ്ങളും റൈറ്റേഴ്‌സ് ഫോറം മുടങ്ങാതെ ചിട്ടയായി സംഘടിപ്പിച്ചിരുന്നു എന്ന വസ്തുത ഏവരും അനുസ്മരിക്കുകയും പരസ്പരം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരും ബുദ്ധിജീവികളും ഓരോ ശാഖയില്‍ പ്രത്യേകമായി വ്യക്തിമുദ്ര പതിപ്പിച്ചവരും ഒരേപോലെ കേരളാറൈറ്റേഴ്‌സ് ഫോറത്തിന്റെ ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തുവരുന്ന കാര്യം ഏവരും അനുസ്മരണ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ മലയാളി ഭാഷയുടെ നിലനി ല്‍പിനും ഉയര്‍ച്ചക്കും വളര്‍ച്ചക്കും ഭാരതസംസ്‌കാരത്തിന്റെ നല്ല വശങ്ങളെ മനസ്സിലാക്കാനും റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ഫലപ്രദമാണ്.

അമേരിക്കയിലെങ്ങും അതിപ്രശസ്തരും പത്രമാധ്യമങ്ങളിലെ നിറസാന്നിധ്യവുമായ അനേകം എഴുത്തുകാരും സാഹിത്യകാരന്മാരും കലാകാരന്മാരും കലാകാരികളും ഹ്യൂസ്റ്റനിലെ റൈറ്റേഴ്‌സ് ഫോറത്തിലെ ചര്‍ച്ചാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതു തന്നെ അത്യന്തം സന്തോഷകരവും ചാരിതാര്‍ത്ഥ്യ ജനകവുമാണെന്ന് റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മാത്യു മത്തായി അഭിപ്രായപ്പെു.

ഇപ്രാവശ്യത്തെ വാര്‍ഷിക ചര്‍ച്ചാ സമ്മേളനത്തില്‍ ക്ഷണിതാക്കളായി പ്രശസ്തസാഹിത്യ കാരന്മാരും സാഹിത്യകാരികളും രചയിതാക്കളും സംഘാടകരും മാധ്യമപ്രവര്‍ത്തകരും ആസ്വാദകരുമായ ജോസഫ് പൊന്നോലി, ചെറിയാന്‍ മഠത്തിലേത്ത്, ജോസഫ് മണ്ടപം, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, റോഷന്‍ ജേക്കബ്, പീറ്റര്‍ ജി. പൗലോസ്, പി.സി. ജേക്കബ്, ബാബു കുരവക്കല്‍, ജോസഫ് തച്ചാറ, ദേവരാജ് കാരാവള്ളില്‍, നൈനാന്‍ മാത്തുള്ള., ടോം വിരിപ്പന്‍. മേരി കുരവക്കല്‍, അഡ്വക്കേറ്റ് മാത്യു വൈരമണ്‍, ബോബി മാത്യു, ഷാജി പാല്‍മസ് ആര്‍ട്ട്, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, വല്‍സന്‍ മഠത്തിപറമ്പില്‍, ജോസഫ് തച്ചാറ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, ജോണ്‍മാത്യു, ഈശൊ ജേക്കബ് തുടങ്ങിയവരായിരുന്നു.

പതിവുപോലെയുള്ള പൊതുചര്‍ച്ചയില്‍ ഒരു വാര്‍ഷിക വിലയിരുത്തല്‍ എന്ന രീതിയില്‍ അധികം പേരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയം എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റം സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തണം. ജീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, മത മണ്ഡലങ്ങളില്‍ എഴുത്തുകാരും മാധ്യമങ്ങളും മാര്‍ഗ്ഗദര്‍ശികളും വെള്ളിവെളിച്ചം പകരുന്നവരും ആകണം. അവരുടെ രചനകളോ പ്രവര്‍ത്തനങ്ങളോ പാര്‍ശ്വവല്‍ക്കരിക്കപ്പെടരുത്. അവര്‍ നിര്‍ഭയരായിരിക്കണം. മതേതരത്വവും സെക്കുലറിസവും ഉയര്‍ത്തിപ്പിടിക്കണം. അഴിമതിക്കും കൈക്കൂലിക്കും എതിരായി മാധ്യമങ്ങള്‍ നീങ്ങണം. സത്യത്തിനും നീതിക്കും വേണ്ടിയായിരിക്കണം അവരുടെ നിലപാട് എന്നു തുടങ്ങിയ ആശയങ്ങളാണ് അധികം പേരും അടിവരയിട്ട് പറഞ്ഞത്. ഹ്യൂസ്റ്റനിലെ കേരളാ റൈറ്റേഴ്‌സ് ഫോറത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും നന്ദിരേഖപ്പെടുത്തിക്കൊണ്ടാണ് വാര്‍ഷിക സമ്മേളനം പര്യവസാനിച്ചത്.
കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റന്‍ വാര്‍ഷിക സമ്മേളനം (എ.സി. ജോര്‍ജ്)
കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റന്‍ വാര്‍ഷിക സമ്മേളനം (എ.സി. ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക