Image

സിനിമയിലും സാഹിത്യത്തിലും നിറയുന്നത് ആന്റി ഫെമിനിസം - അഡ്വ.രതീദേവി

Published on 26 September, 2015
സിനിമയിലും സാഹിത്യത്തിലും നിറയുന്നത് ആന്റി ഫെമിനിസം - അഡ്വ.രതീദേവി
പാലക്കാട്: മലയാള സാഹിത്യത്തിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്നത് ആന്റി് ഫെമിനിസമാണെന്ന് നോവലിസ്റ്റ് അഡ്വ.രതീദേവി. ബി.എം.സി. ശകുന്തള രചിച്ച 'അയനം'എന്ന കവിതാ സമാഹാരം, ഗ്രോവാസുവിന്റെ ലേഖനങ്ങള്‍ എന്നിവ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പുതു എഴുത്തുകാരും സവര്‍ണ ഫ്യൂഡലിസത്തിന്റെ അടയാളങ്ങള്‍ രചനകളില്‍ ചേര്‍ത്ത് വെക്കുന്നു. നിലവിളക്ക് , സെറ്റ് മുണ്ട്, ചന്ദനക്കുറി എന്നിവയില്‍ നിന്ന് മലയാള സിനിമ മോചിതമായിട്ടില്ല.

സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കി ചിത്രീകരിക്കുകയാണ് സിനിമാസംവിധായകരെന്നും അവര്‍ പറഞ്ഞു. വിളയോടി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവകവി നയനന്‍ നന്ദിയോടിനെ കമ്പളം അണിയിച്ച് ആദരിച്ചു. കെ.മാരിമുത്തു, ജ്യോതി ഭായ് പരിയാടത്ത്, കെ.വി.ഗണേഷ്, ഡോ.ശുദ്ധോധനന്‍, കെ.ശിവകുമാര്‍, കണ്ണന്‍, കണ്ണന്‍ പാലക്കാട്, ബിഎംസി ശകുന്തള, കാര്‍ത്തികേയന്‍, വികെ ഷാജി, കെ.ആര്‍. ഇന്ദു എന്നിവര്‍ സംസാരിച്ചു.

വരവുകള്‍ വീണ്ടും വീണ്ടും ഉണ്ടായിരിക്കട്ടെ!

ഓര്‍മ്മയുടെ കൂടാരങ്ങളിലൊന്നില്‍ ഒരു ജില്ല ഈ എഴുത്തുകാരിയേയും,
അവരില്‍ ജാഗ്രവത്തായിരിക്കുന്ന നന്മയുള്ള സാമൂഹിക പ്രവര്‍ത്തക
യേയും, സ്‌നേഹപൂര്‍വ്വം കാത്തുവെച്ചിരിക്കുന്നു. 

ശ്രീമതി. രതീദേവിക്ക് എല്ലായ്‌പ്പോഴും പാലക്കാടിന്റെ മണ്ണിലേക്ക് സ്വാഗതം.
 



സിനിമയിലും സാഹിത്യത്തിലും നിറയുന്നത് ആന്റി ഫെമിനിസം - അഡ്വ.രതീദേവി
അട്ടപാടിയില്‍നിന്നും കാളിയമ്മ,രതിദേവി. മുന്‍ നക്‌സല്‍നേതാവ് ഗ്രോ വാസു
സിനിമയിലും സാഹിത്യത്തിലും നിറയുന്നത് ആന്റി ഫെമിനിസം - അഡ്വ.രതീദേവി
ബി.എം.സി. ശകുന്തള രചിച്ച കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച എഴുത്തുകാരി രതീദേവി സംസാരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക