Image

നൈനയുടെ നേതൃത്വപരിശീലന സെമിനാര്‍ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2015
നൈനയുടെ നേതൃത്വപരിശീലന സെമിനാര്‍ ഷിക്കാഗോയില്‍
ഷിക്കാഗോ: അമേരിക്കയിലെ ഇന്‍ഡ്യന്‍ നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌ (നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക) ലഭിച്ച ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റിമൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌ വഴിയായുള്ള ആദ്യ നേതൃപരിശീലനം ഷിക്കാഗോയില്‍ നടന്നു. വിവിധ സംസ്ഥാനതല ചാപ്‌റ്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.

അര്‍ച്ചന ഫിലിപ്പ്‌, ജൂഡി പണിക്കര്‍, ആന്റോ പോള്‍ (ന്യൂയോര്‍ക്ക്‌), സിമി ജോസഫ്‌ (ഇല്ലിനോയി), അലീഷ കുറ്റിയാനി, ജെസി വര്‍ക്കി (സൗത്ത്‌ ഫ്‌ളോറിഡ), റീന ജോണ്‍, ജെസി പോള്‍, ഹരിദാസ്‌ തങ്കപ്പന്‍ (നോര്‍ത്ത്‌ ടെക്‌സാസ്‌), സുജയ ദേവരാജസമുദ്രം (നോര്‍ത്ത്‌ കരോലിന), മെര്‍ലിന്‍ മെന്‍ഡോന്‍ക (ന്യൂജേഴ്‌സി), പൗളീന്‍ ആലൂക്കാരന്‍ (സെന്‍ട്രല്‍ ഫ്‌ളോറിഡ), ലില്ലി ആനിക്കാട്ട്‌ (ജോര്‍ജിയ), ഏലി സാമുവേല്‍ (ഹൂസ്റ്റണ്‍) എന്നിവരാണ്‌ ഈ നേതൃപരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

11,12 തീയതികളില്‍ നടന്ന ഈ പരിശീലനത്തിന്‌ പ്രശസ്‌ത നേതൃത്വപരിശീലകയായ എയ്‌മി സാവേജ്‌ നേതൃത്വം നല്‍കി. മികച്ച പരിശീലകയായ ഇവരുടെ ക്ലാസ്‌ അത്യധികം ഉപകാരപ്രദമായിരുന്നുവെന്ന്‌ ഏവരും അഭിപ്രായപ്പെട്ടു.

എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജാക്കി മൈക്കള്‍, കുക്ക്‌ കൗണ്ടി ചീഫ്‌ നേഴ്‌സിംഗ്‌ ഓഫീസറും, നൈനയുടെ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററുമായ ആഗ്‌നസ്‌ തേരാടി, നൈനാ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ എന്നിവര്‍ വിലയേറിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി പരിശീലനത്തിന്‌ മികവേകി.

പരിപാടിയുടെ കോര്‍ഡിനേറ്ററായ നാന്‍സി ഡിയാസ്‌ വളരെ ഭംഗിയായി നടപടികള്‍ ക്രമീകരിച്ചു. ഇല്ലിനോയി ചാപ്‌റ്റര്‍ ഭാരവാഹികളായ മേഴ്‌സി കുര്യാക്കോസ്‌, റെജീന സേവ്യര്‍, ജൂബി വള്ളിക്കളം എന്നിവരും ഈ പരിശീലനത്തില്‍ സഹകരിച്ചു. ഉയര്‍ന്നുവരുന്ന നേതൃത്വനിരകളില്‍ വളരെ താത്‌പര്യത്തോടെ കടന്നുവന്ന തെരഞ്ഞെടുക്കപ്പെട്ട 14 പേരെ പ്രത്യേകം അനുമോദിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുകയുണ്ടായി.

ബീന വള്ളിക്കളം (വൈസ്‌ പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
നൈനയുടെ നേതൃത്വപരിശീലന സെമിനാര്‍ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക