ന്യൂയോര്‍ക്ക് : പ്രവാസി കോണ്‍ഗ്രസ് നേതാവ് ശ്രീ.റോയ് ചെങ്ങന്നൂരും, ശ്രീ രമേശ് ചെന്നിതലയുമായി കണ്ടുമുട്ടി. സംഘടനാ പ്രവര്‍ത്തനങ്ങളെ പറ്റിയും, രാഷ്ട്രീയപരമായും, ആശയവിനിമയം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രസിഡന്റായ ശ്രീ.റോയി ചെങ്ങന്നൂര്‍ തന്റെ സംഘടനയുടെ എല്ലാവിധമായ പിന്തുണയും വാഗ്ദാനം ചെയ്തു. രമേശ് ചെന്നിതലയുടെ രാഷ്ട്രീയപരമായ എല്ലാ ഉയര്‍ച്ചയ്ക്കും ആശംസകള്‍ നേര്‍ന്നു. ശ്രീ.ജേക്കബ് കോശി, ശ്രീ. അലക്സ് എബ്രഹാം, എന്നിവരും സംഘടനയ്ക്കു വേണ്ടി സന്നിഹിതരായിരുന്നു.