Image

ഉദയമാവൂക (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 06 November, 2015
ഉദയമാവൂക (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
അകമിഴികളില്‍നിന്നുമകലൂന്ന പകലൂപോല്‍
ചിലനേരമൊരൂനൂളളൂ പൊന്‍വെളിച്ചം
തിരൂരക്‌തതിലകമായ്‌തെളിയവേ തല്‍ക്‌ഷണം
തിരികെ വങ്ങുന്നുനീ മിഴികള്‍രണ്ടും.

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്‌സുമായ്‌
തമസ്‌സിന്റെ മടകള്‍പൊളിക്കെവീണ്ടും
വഴികയാകെയിന്നുംമറന്നുപോയ്‌-തരികയെന്‍
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.

കനലുകള്‍പോലിന്നു കവലകള്‍പൊതുവെയെ-
ന്നനുജര്‍തന്നുയിരു വേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്‌സുമായ്‌നില്‍ക്കയാ-
ലറിയാതെയുലയുന്നു വ്യഥിതചിത്തം.

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമ-ല്ലിതെന്നുടെ-
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം
തെളിമയോടുയരാന്‍ശ്രമിക്കെ മമസ്‌മരണയ്‌ക്കു-
മമ്‌പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.

കവിതപോലെഴുതട്ടെ-യിനിയുമീ, ധരണിപൊന്‍
പുലരിയാലൊരുപുതിയ സുദിനതീരം
നിരകളില്‍നിന്നുമൂയര്‍ന്ന വെണ്‍മുകിലുപോല്‍
പതിയെ,യേന്‍തുടരട്ടെ-യാത്മഗീതം.

പതിവുപോലുയരുവാനാകാതെ പകുതിയെന്‍
മലരുകളതിരുകള്‍ക്കുളളില്‍നില്‍പ്പൂ
നിനവുപോല്‍ സുഭഗഗീതങ്ങള്‍ നുകര്‍ന്നിടാ-
തവനിതന്‍ ഹൃദയവുമുഴറി നില്‍പ്പൂ.

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-
ന്നന്നുചരര്‍ക്കായ്‌ നല്‍കുമീധരയില്‍?
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-
നുഴറിയോനൊരുവേളയേകിയെങ്കില്‍!!
ഉദയമാവൂക (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
rejice 2015-11-17 20:17:23
Entha anvare sooryan iniyum avide udhichille?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക