MediaAppUSA

അയ്യപ്പന്‍ ബ്രഹ്മചാരി! ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി:­ (ഏബ്രഹാം തെക്കേമുറി)

Published on 14 January, 2016
അയ്യപ്പന്‍ ബ്രഹ്മചാരി! ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി:­ (ഏബ്രഹാം തെക്കേമുറി)
ശബരിമലയില്‍ ബ്രഹ്മചാരി അയ്യപ്പന്‍ ഇരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനമില്ല, ക്രൈസ്തവ പള്ളികളില്‍ സ്ത്രീകള്‍ക്ക് പുരോഹിത്യ അവകാശമില്ല, ഇസ്‌ളാമികമായി പ്രസവിക്കുന്നതു മാത്രമാണ് സ്ത്രീയുടെ അവകാശം. എല്ലാം ആര്‍ത്തവത്തിന്റെ അശുദ്ധിയോ? അതോ :­ സവര്‍ണ്ണ പുരുഷ മേധാവിത്വമോ? തുല്യാവകാശ നിഷേധനമോ?

മനുഷ്യഭാവനയുടെ ദുരൂഹത, ബോധത്തിന്റെസങ്കീര്‍ണ്ണത, ജീവിതത്തില്‍അബോധമനസ്‌വഹിക്കുന്ന പങ്ക് ഇവകളെപ്പറ്റി പരിജ്ഞാനമില്ലാതെ മതഗ്രന്ഥങ്ങളോട ്കടുത്ത അമര്‍ഷംഉള്ളവരും അതോടൊപ്പം മതവിശ്വാസിയായിരിക്കുകയും അന്യമതത്തെ അവഹേളിക്കുകയും ചെയ്യുന്നവരാണ് ഇന്നധികവും.സ്ഥലകാല പ്രകൃതിഭേദമനുസരിച്ച് ചരിത്രപരമായി മാനവന്‍ നിഷ്കര്‍ഷിച്ച വ്യവസ്ഥിതികളെ ഇന്ന് സാര്‍വദേശീയമായി തീര്‍ക്കാന്‍ വേണ്ടി,മതഗ്രന്ഥങ്ങളുടെ ശിക്ഷണമില്ലാതെ പുതുമകളെ പുല്‍കുന്നവര്‍ ഭ്രമാത്മകമായ അന്തരീക്ഷത്തിലേക്ക് വഴുതിവീഴുകയാണ്. കാരണമില്ലാത്ത ദഃഖത്തെ പേറി നാഗരികതയുടെ വ്യഗ്രതകളില്‍ ചരിത്രദര്‍ശനമില്ലാത്ത വിപ്‌ളവകാരികള്‍ ഒരു വശത്ത്. മറുവശത്ത് മതങ്ങളെ അവഹേളിക്കാന്‍ ഒരു കൂട്ടര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് സുപ്രീംകോടതിയില്‍ "പൊതുജനതാത്പര്യ ഹര്‍ജി' സമര്‍പ്പിച്ചത് ഒരു ഹിന്ദുവല്ല. ഡല്‍ഹി യംഗ ്‌ലോയേസ് അസോസിയേഷന്‍ മെംമ്പര്‍ നൗഷാദ് അഹമ്മദ് ഖാന്‍. ഇയാള്‍ക്കെന്ത്യേ ഇസ്‌ളാമിക സ്ത്രീ പീഡനം കാണാന്‍ കണ്ണില്ലേ?

"പിതാരക്ഷതികൗമാരേ
ഭര്‍ത്തൃരക്ഷതിയൗവനേ
പുത്രാരക്ഷതിവാര്‍ദ്ധ്യക്യേ
നഃ സ്ത്രീ സ്വാതന്ത്രമര്‍ഹതി'

എന്ന നീതിസാരശ്‌ളോകം ഇന്ന് എല്ലായ്‌പ്പോഴുംവികലമായി വ്യാഖ്യാനിക്കപ്പെടുകയാണ്.മോശയും വ്യാസനും മൃഗീയമായസംഭോഗക്രമത്തില്‍ നിന്ന് അതായത്ഗര്‍ഭിണിയെയും, മുലകുടിപ്പിക്കുന്നവരെയും, ആര്‍ത്തവത്തിലായിരിക്കുന്നവളെപ്പോലും പിടിച്ച് ശക്തനായ പുരുഷന്‍ കാമാസക്തി തീര്‍ക്കുന്ന പതിതാവസ്ഥയില്‍ നിന്നും സ്ത്രീയെഉയര്‍ത്തി , ഇതുചെയ്യുന്നവനെ അശുദ്ധനെന്ന് മുദ്രകുത്തകയും, ഇത്തരക്കാരനെ കൊന്നുകളകയും ചെയ്യണമെന്ന് പ്രഖ്യാപിച്ചുകൊണ്ട­്മഹത്വമേറിയ കുടുംബവ്യവസ്ഥിതിയിലേക്ക് മാനവരാശിയെ നടത്തിയതിന്റെ സാരമാണ് മേലുദ്ധരിച്ച ശ്‌ളോകം. ജീവിതത്തിന്റെ സമസ്തവിധ ഉത്തരവാദിത്വങ്ങളുംഅതായത് ധനസമ്പാദനം തുടങ്ങിഎല്ലാവിധത്തിലുമുള്ള സംരക്ഷണവും പുരുഷന്റെമേല്‍ ഭരമേല്പിക്കുകയും കൗമാരം, യൗവനം, വാര്‍ദ്ധ്യക്യം എന്നീ എല്ലാഅവസ്ഥകളിലും സ്ത്രീയെ പുരുഷന്മാരില്‍ നിന്ന് പുരുഷന്മാര്‍തന്നെ കാത്തുപരിപാലിക്കുന്ന ശ്രേഷ്ഠമേറിയ പദവിയിലാക്കി മക്കളെ പ്രസവിച്ച് അനുഗ്രഹം നേടാനുള്ള ആശിര്‍വാദമാണ് സ്ത്രീയ്ക്ക് നല്‍കിയത്.

ഇത്തരമൊരു വ്യവസ്ഥിതിയിലേക്ക് സ്ത്രീയെ ഉയര്‍ത്തിക്കൊണ്ടുവന്ന് പരിപാവനമായ ഒരു സിംഹാസനത്തില്‍ "വീടിനു പൊന്‍മണി വിളക്കും, തറവാടിനു നിധിയുമായകുടുംബിനി'യാക്കിയത് മതങ്ങളാണ്. അങ്ങനെയാണ് "അമ്മ' എന്ന പദം വ്യക്തിയുടെസൃഷ്ടികര്‍ത്താവും, അതോടൊപ്പംദേഹധാരിയായ ജീവാത്മാവിന്(ദേഹി) സ്ഥലകാലം നിര്‍മ്മിച്ച ഭവനമാകുന്നത്.

"കൗമാരത്തില്‍ പിതാവും, യൗവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധ്യക്യത്തില്‍ പുത്രന്മാരും സ്ത്രീയെസംരക്ഷിക്കേണ്ടതാണ് എന്നതാണ് മേലുദ്ധരിച്ച ഈ ശ്‌ളോകത്തിന്റെ അര്‍ത്ഥം. സ്ത്രീ ഒരുകാലത്തും പുരുഷന്റെ ലൈംഗീകകളിപ്പാട്ടം ആകരുതെന്നും, അനാഥയായിത്തീരരുതെന്നുമുള്ള ദിവ്യദര്‍ശനമാണിത്. "നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നതിന് സ്ത്രീ അടിമയാണ് എന്നൊരുവ്യാഖ്യാനമേയിതിലില്ല. ബൈബിളിലും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഈ പ്രഖ്യാപനമുണ്ട്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്റെ വീട്ടില്‍ കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവമോശയോടുകല്പിച്ച ചട്ടങ്ങള്‍ ഇവതന്നേ. ( സംഖ്യ:30: 3­16)

മനുഷ്യന്‍ ദൈവത്തിന്റെ സന്തതികളും , പുരുഷന്‍ ദൈവത്തോളവും, സ്ത്രീ പുരുഷനോളവും വളരുകയും അങ്ങനെ സന്തതി പരമ്പരകളിലൂടെ തുടരുന്ന നിത്യതയുടെ ദിവ്യപ്രകാശമാണ് ദൈവീക പ്രമാണങ്ങളിലൂടെ നിലനില്‍ക്കുന്നത്. ഭാര്യയെ ഒരു സമ്പത്തായി ചിത്രീകരിച്ചുകൊണ്ടാണ് പത്തു കല്പനകള്‍ രംഗപ്രവേശനം ചെയ്തത്.

"കൂട്ടുകാരനുള്ളയാതൊന്നിനേയും മോഹിക്കരുത്.'.എന്നാല്‍ വാസ്തവം വസ്തുനിഷ്ഠമായി ഇങ്ങനെ കിടക്കുന്നു. "കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്.കൂട്ടുകാരന്റെ ഭവനത്തെയും, നിലത്തെയും, അവന്റെവേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയുംകൂട്ടുകാരനുള്ള യാതൊന്നിനെയുംമോഹിക്കരുത്.' (ആവ: 5:21). ഈ കല്പനയെ കല്പന പോല്‍ വിശകലനം ചെയ്താല്‍ ഭാര്യയെ സമ്പത്തായി പുരുഷന്‍ കാത്തുസൂക്ഷിക്കേണ്ടതും മറ്റൊരുത്തന്റെ സമ്പത്തായ ഭാര്യയെ നീ മോഹിക്കരുതെന്നുമാണ്.

സ്ത്രീയോടുള്ള മോഹം പുരുഷന്റെ ദൗര്‍ബല്യമാണെന്നും മോഹത്തോടുള്ള നോട്ടത്തില്‍തന്നെ അവനില്‍ ശാരീരികശാസ്ത്രപ്രകാരം ചില ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുവെന്നും പരിസരബോധം പോലുംഇത്തരം പ്രവര്‍ത്തനത്താല്‍ നഷ്ടപ്പെടുന്നുവെന്നതും ഒരു ശാസ്ത്രീയ സത്യം മാത്രമാണ്. മതഗ്രന്ഥങ്ങളില്‍ വളരെശക്തമായി ഈ പ്രതിഭാസത്തെ വിലയിരുത്തുകയും ആരാധനാകര്‍മ്മത്തില്‍ നിന്ന്‌സ്ത്രീയെ വിലക്കുന്ന പ്രമാണം ഉണ്ട­ാകയുംചെയ്തു.

"ഇന്ദ്രിയ ജയം' എന്ന തലക്കെട്ടിലാണ് ഈ വിഷയംകാണുന്നത്. മനുഷ്യന്റെ പ്രകൃതിയില്‍ സത്വം, രജസ്, തമസ് എന്ന മൂന്നുഗുണങ്ങള്‍ തമ്മില്‍ പോരാട്ടമുണ്ട്് എന്ന തത്വം ഭഗവത്ഗീതയില്‍ "ബുദ്ധിയോഗ'ത്തില്‍ വിശദീകരിക്കുന്നു. ഇന്ദ്രിയങ്ങളുടെ വിഷയബന്ധം വിവേക ബുദ്ധികളേപ്പോലും ക്‌ഷോഭിപ്പിച്ച് ബലാല്ക്കാരം ചെയ്യിക്കുന്നു. ഭോഗവിഷയങ്ങളില്‍ ഏകാഗ്രത, അതില്‍നിന്ന് അഭിരുചിയും ആശയും. ആശ സാധിക്കാത്തപ്പോള്‍ ക്രോധം, ക്രോധത്തില്‍ നിന്ന്‌വ്യാമോഹം, ഓര്‍മക്കേട്, ബുദ്ധിനാശം. മനസ് വിഷയാസക്തമായ ഇന്ദ്രിയങ്ങളെ അനുഗമിക്കുന്നിടത്ത്‌കൊടുംകാറ്റിലകപ്പെട്ട കപ്പല്‍പോലെആത്മബുദ്ധി ഉലഞ്ഞുപോകുന്നു. (2: 60­68).

വിഷയവസ്തുക്കള്‍ ഇന്ദ്രിയങ്ങളെ വിധേയമാക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസിനെയും. മനസ് ബുദ്ധിയെ പതറിക്കുന്നു. ബുദ്ധി വിഷയാസക്തമാകുന്നതുമൂലം ആത്മനാശം. ബൈബിളില്‍ ഉടനീളം ആത്മാവുംജഡവും തമ്മിലുള്ള പോരാട്ടം ഒരു പ്രത്യയശാസ്ത്രമായി രൂപപ്പെട്ടിട്ടണ്ട്.

മോഹംഗര്‍ഭം ധരിച്ചിട്ട് പാപത്തെ പ്രസവിക്കുന്നു.
പാപംമുഴുത്തിട്ട്മരണത്തെ പെറുന്നു. (യാക്കോബ് 1:15.)
"നിങ്ങളില്‍ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?' (യാക്കോബ്: 4:1­3).

"ഉള്ളംകൊണ്ട് ഞാന്‍ ദൈവത്തിന്റെ നിയമങ്ങളില്‍ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു. അത്എന്റെഅവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്ധനാക്കിക്കളയുന്നു. അങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ട് ദൈവത്തിന്റെ പ്രമാണത്തേയും ജഡംകൊണ്ട് പാപത്തിന്റെ പ്രമാണത്തേയും സേവിക്കുന്നു.”#ോ' (റോമ: 7: 22­25).

ക്രിസ്തീയ സമീപനമനുസരിച്ച് ആത്മസംയമനമോ, ആത്മജ്ഞാനമോകൊണ്ട്് പ്രശ്‌നത്തിനു പരിഹാരമുണ്ടാകുന്നില്ല. സ്വാഭാവിക മനുഷ്യത്വത്തിനു പുറത്തുനിന്ന് മനുഷ്യനെ അഭിമുഖീകരിക്കുന്ന ഈശ്വരകൃപയ്ക്ക് മാത്രമേ മരണത്തിനധീനമായശരീരത്തിന്റെ മോഹങ്ങളില്‍ നിന്ന് വിടുവിക്കാനാവു. ബൈബിളിള്‍ ശലമോനാണ് ഈ വിഷയത്തെപ്പറ്റി ഏറെ എഴുതിയത്.

"നീ ദൈവപരിജ്ഞാനവും യഹോവഭക്തിയും സംഗ്രഹിച്ചാല്‍ അതു നിന്നെ പരസ്ത്രീയുടെ കൈയില്‍ നിന്നുംചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തു നിന്നുംവിടുവിക്കും.അവള്‍ തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ അടുക്കല്‍ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല. ജീവന്റെ പാതകളെ പ്രാപിക്കുന്നുമില്ല.' (സദൃ: 2: 16­19).

ആത്മനിയന്ത്രണംകൊണ്ട് തടയാവുന്നതല്ല അനുകൂല സാഹചര്യങ്ങളിലുള്ള ലൈംഗീകചോദന. അനുകൂലസാഹചര്യം ഒഴിവാക്കുക എന്നതു മാത്രമാണ് ഇക്കാര്യത്തില്‍ ഏറ്റവുംമികച്ച ആത്മനിയന്ത്രണം. എല്ലാമതങ്ങളുടെയും ലൈംഗീകപരമായ കാഴ്ചപ്പാട ്ഒരേ ധ്രുവത്തിലേക്കായിരുന്നു. ആത്മജ്ഞാനികളുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന പ്രലോഭനങ്ങള്‍ ഉ­ണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളില്‍കൂടി ദൈവീക ശുശ്രൂഷയില്‍ പുരുഷമേധാവിത്വം ഉ­ണ്ടാകുകയും സ്ത്രീയെ അകറ്റിനിര്‍ത്തുകയും ചെയ്തു.
പ്രാചീനകാലം മുതല്‍തന്നെ അതായത് മനുഷ്യന്‍ വസ്ത്രധാരണം തുടങ്ങിയകാല ംമുതല്‍ സ്ത്രീയുടെയും പുരുഷന്റെയുംവസ്ത്രധാരണത്തില്‍വ്യത്യാസമുണ്ടായി. അതിനുമുമ്പുതന്നെ സ്ത്രീ അവളുടെ മുടി മുന്നിലേക്കിട്ട് മാറിടം മറച്ചിരുന്നുവെന്നാണ് സങ്കല്‍പ്പം.

ചരിത്രകാലത്തില്‍ വസ്ത്രധാരണത്തെക്കുറിച്ചു പോലും മോശ ഇസ്രായേലിനു വിധിയെഴുതി. "സ്ത്രീയുടെ വസ്ത്രം പുരുഷനും പുരുഷന്റെ വസ്ത്രംസ്ത്രീയും ധരിക്കരുത്. അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പ് ആകുന്നു' (ആവ: 22: 4). വസ്ത്രങ്ങള്‍ മാറിധരിച്ചുകൊണ്ട് നഗ്‌നതാ പ്രദര്‍ശനമോ, നപുംസകരൂപമോ ആകരുതെന്ന് വിവക്ഷ.

ഇസ്‌ളാമിന്റെ വരവിനു മുമ്പുതന്നേ അറേബ്യയില്‍സ്ത്രീകള്‍മൂടുപടംഇട്ടിരുന്നു. സ്ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് പുരുഷന്മാരില്‍ ലൈംഗീകവികാരം ഉണരുന്നതിന് ഇടയാക്കും എന്നതുകൊണ്ടണ്‍്ആരോഗ്യകരമായ ഒരു സാമൂഹികജീവിതത്തിന് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നതാണ് ഇന്നും ഇസ്‌ളാംമതത്തിന്റെ പഠിപ്പിക്കല്‍.

എബ്രായ, യഹൂദ പാരമ്പര്യങ്ങളിലും ഈ ചിന്തതന്നെയാണ്. ഇന്ത്യയുടെദേശീയ വസ്ത്രംസാരിയായതിന്റെ പിന്നിലെ ഐതീഹ്യം കൗരവസദസില്‍ നടന്ന "പാഞ്ചാലീവസ്ത്രാക്‌ഷേപം' ആണ്. എത്ര അഴിച്ചിട്ടുംതീരാത്ത വസ്ത്രത്തിന്റെയും നഗ്‌നതാബോധത്തിന്റെയും, പാതിവൃത്യത്തിന്റെയും പ്രതീകമാണ്‌സാരി.

ബുദ്ധമതം പഠിപ്പിച്ചിരുന്നത് പുരുഷന്റെലൈംഗീകആകര്‍ഷണംസ്ത്രീയുടെ നിതംബവും മാറിടവുംആകയാല്‍ അത് വസ്ത്രാധിവസ്ത്രങ്ങളാല്‍ മൂടണമെന്നാണ്. ചൈന, ടിബറ്റ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിദക്ഷിണേന്ത്യയിലെല്ലാം ആദിമവേഷങ്ങള്‍ പരസ്പര സാദൃശ്യമുള്ളതായിരുന്നു .കേരള നസ്രാണിസ്ത്രീകള്‍ പുറകോട്ട് വാലിട്ട് മുണ്ട് (കച്ചമുറി) ഉടുക്കുകയും ചട്ടയ്ക്കുമേല്‍ കവണിയണിയുകയും ചെയ്തിരുന്നത് ഈ ബുദ്ധമതപാരമ്പര്യത്തില്‍ നിന്നാണ്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. സ്ത്രീ അശുദ്ധയോ, അടിമയോ അല്ല
.മനുഷ്യന്റെ ലൈംഗീക പ്രകൃതത്തില്‍ നിന്നുള്ളവിമോചനമാര്‍ഗം ദൈവബോധം മാത്രമാണ്. ആ ബോധത്തില്‍ നിന്നുളവായ ദൈവീകാരാധനയില്‍ ലൈംഗീകത അശുദ്ധിയായി. ആ അശുദ്ധി ഉണ്ടാവാതിരിക്കാന്‍ വേണ്ടി പൗരോഹിത്യത്തില്‍ നിന്ന് സ്ത്രീയെമാറ്റി നിര്‍ത്തി..

അത് ആര്‍ത്തവത്തിന്റെ അശുദ്ധ്ിയല്ല സാധു മലയാളി എന്നാണ് ഇതുതിരിച്ചറിയുക?
എന്നാല്‍ കാലക്രമത്തില്‍ വിമോചനാധിഷ്ഠിതമായ ഈശ്വരദര്‍ശനത്തിന്റെ മൂല്യങ്ങളെ , തന്നില്‍ നിന്നന്യമായഏതോമൂര്‍ത്തികളെകാര്യസാദ്ധ്യത്തിനായി പ്രീണിപ്പിച്ചു നിര്‍ത്തുന്നതിലധിഷ്ഠമായ ആരാധനാവാദം, മനുഷ്യന്റെ യൂഥവാസനയുടെ വികലരൂപമായ സ്ഥാപനവത്ക്കരണം, ശുഷ്കപാണ്ഡിത്യത്തിന്റെ ജീര്‍ണ്ണരൂപമായ സിദ്ധാന്തവാദം എന്നീ പ്രവണതകള്‍ വിഴുങ്ങി.

ഇങ്ങനെ മതങ്ങള്‍ക്കുള്ളില്‍കടന്നുകൂടിയ വിവിധത്വങ്ങളെ നോക്കികുഴപ്പം പിടിച്ച ചിന്തയുടെ ദുരാശകളാല്‍ ആവാഹിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഇന്ന് മനുഷ്യനെ സംശയത്തിന്റെ പാതയിലേക്ക് വഴി നടത്തുന്നു. അപ്പോഴും ലോകം ഇന്നും ചരിക്കുന്നതും സാംസ്കാരിക ബോധം ഉള്‍ക്കൊള്ളുന്നതും ഈ ആദിമഗ്രന്ഥങ്ങളില്‍ നിന്നു­തന്നെ.
അയ്യപ്പന്‍ ബ്രഹ്മചാരി! ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി:­ (ഏബ്രഹാം തെക്കേമുറി)
അമ്മിണി 2016-01-14 21:04:19
നിങ്ങള് പുരുഷന്മാര് വേദപുസ്തകതിന്റെം, വേദങ്ങളുടേം, ഖുറാന്റെ പേരും പറഞ്ഞു ഞങ്ങള് സ്ത്രീകളെ ബലാൽസംഗം ചെയ്യുകയാണ്.  ആബ്രാഹം പിതാവ് സാറയുടെ ചോരേം നീരും തീര്ന്നു കഴിഞ്ഞപ്പോൾ ആഹാറിന്റെ കൂട കിടന്നു അവള് പ്രസവിച്ചു കഴിഞ്ഞപ്പോൾ അവളേം കൊച്ചിനേം മരുഭൂമി കൊണ്ടുവിട്ടു.  അങ്ങേരു എന്തോ തിരുമറി കാണിച്ചു ആടിനെ വെട്ടിയതിനു ശേഷം, ദൈവം ആടിനെ അവിടെ കൊണ്ട് വച്ചതാണന്ന കഥ പറഞ്ഞു പരത്തി.  മോസസ് ആരാണെന്ന വിചാരം? അങ്ങേരു കൊലപാതകി ആയിരുന്നു അതുകഴിഞ്ഞു ഒരുത്തിയെ കല്യാണം കഴിച്ചു വഴിയാതാരമാക്കി ആ സീനായി മലയുടെ മുകളിൽ കയറി. എന്നിട്ട് ഒരു സ്ലെയിറ്റിൽ അയാള് കാണിച്ച തോന്നിയവാസം മുഴുവൻ കുറ്റ ബോധം വന്നപ്പോൾ എഴുതി പിടിപ്പിച്ച് പാത്ത് കല്പ്പനയാണെന്ന് പറഞ്ഞു നാട്ടുകാർക്ക് കൊടുത്ത്.   അവര് അത് വായിച്ചിട്ട് ശരിയായോ? ഇല്ല.  അവന്മാര് വ്യഭിചരിച്ചോണ്ടിരുന്ന മഗ്നലക്കാരിത്തി മറിയ അവന്മാരുടെ ചിലരുടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ ഓടിച്ചു ക്രിസ്തുവിന്റെ മുന്നിൽ കൊണ്ടുവന്നു കല്ലെറിയാൻ പറഞ്ഞു.  നിങ്ങൾ പറയുന്നു കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതെന്നു? ദൈവത്തിന്റെ ഹൃദയത്തിനോട് അടുത്തിരിക്കുന്ന ദാവീദ് എന്താണ് ചെയ്തത്? കൂട്ടുകാരനായ ഊരിയാവിന്റെ ഭാര്യ ബെത് ഷേവയുടെകൂടെ കിടന്നിട്ടു ഉരിയാവിനെ തട്ടി.  ലോത്തിന്റെ പെൺമക്കളെന്നാ മോശമായിരുന്നോ?   ഇപ്പോഴത്തെ പുരോഹിതന്മാര് പകല് മുഴുവൻ പള്ളിയിൽ പ്രസംഗിക്കും സ്ത്രീകളെ നോക്കരുതന്നു. എന്നിട്ട് രാത്രിയാകുമ്പോൾ.. . ഇവന്റെ ഒക്കെ തലക്ക് എന്ത് കേടാണെന്ന് ആർക്കറിയാം ? സന്യാസിമാരെന്ന മോശമാണോ ? ഓരോ അവന്മാര് സ്ത്രീകളെ നഗ്നരായി മടിയിൽ ഇരുത്തിയാണ്‌ ധ്യാനം.    തന്ത്രിമാരെന്ന മോശമാണോ?   പണ്ടത്തെ ഒരു തന്ത്രിയുടെ കഥ അറിയാമല്ലോ ?  ദേവസം ബോർഡ് കാരാണ് പറഞ്ഞത് 10 നും അൻപതിനും ഇടക്കുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നു അതിനെയാണ് അയാൾ ചോദ്യം ചെയ്യെതതു.    സ്ത്രീകളെക്കെന്നാ ഇരുപത്തിനാലു മണിക്കൂറും ആർത്തവമാണോ? അച്ച്ന്മാരേം മേത്രാന്മാരേം, സന്യാസിമാരേം പെണ്ണ് കെട്ടിച്ചാൽ ഇതിനെല്ലാം പരിഹാരം ഉണ്ടാകും.  ഞങ്ങൾ സ്ത്രീകൾക്ക് ശരിമാലക്ക് പോയില്ലെന്നു വച്ച് അത്രേം ശല്യം കുറവ്. ഈ വൃത്തിക്കെട്ടവന്മാരുടെ തോണ്ടലും, കുത്തലും ഞെക്കലും സഹിക്കണ്ടല്ലോ?  നിങ്ങള് വളഞ്ഞു തിരിഞ്ഞെഴുതി ഒടുവിൽ പുരുഷന്മാരുടെ കൂടെ കൂടി. നിങ്ങൾക്ക് അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല ചേട്ടാ.  നിങ്ങള് വാല് പോക്കിയപ്പോളെ മനസിലായി നിങ്ങളുടെ ഉള്ളിരിപ്പ്.  ആ പരിപ്പ് ഇവിടെ വേവില്ല ചേട്ടാ.  
Sudhir Panikkaveetil 2016-01-15 04:47:55
അയ്യപ്പൻറെ സന്നിധാനത്തിൽ പോക്കറ്റടിയും കളവും
തട്ടിപ്പും ഒക്കെ നടക്കുന്നുണ്ട്. പെണ്ണുങ്ങൾ പോയാൽ
    ബലാൽസംഗം നടക്കുമെന്ന് മുൻ കൂട്ടി
അറിയാവുന്ന ആരോ ഉണ്ടാക്കിയ നിരോധനമായിരിക്കും സ്ത്രീകളെ അവിടെ കയറ്റരുതെന്ന്. ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതാണു നല്ലത്.  താടിയും
തലയും വളര്ത്തി അയ്യപ്പനെ തേടി ചെല്ല്യുന്നവരോട് അങ്ങേരു സത്യം പറയുന്നുന്റ്റ്
പതിനെട്ടാം പടി കയറുമ്പോൾ കാണാം ഒരു
ബോര്ഡ് " തത്വമസി"  ജനം അത് കാണുന്നില്ല അത് കൊണ്ട് പിന്നേയും പിന്നേയും അങ്ങോട്ട് പോകുന്നു. എല്ലാ കാര്യങ്ങല്ക്കും അമിതമായ
പ്രാധാന്യം നല്കരുത് അത് ദൈവ കാര്യമായാലും. ഓർക്കുക സന്നിധാനത്തിൽ പോലും ഭക്തര്ക്ക്
സമാധാനമില്ല. എപ്പോഴാണ് തന്റെ ഇരുമുടികെട്ട്
ആരെങ്കിലും അടിച്ച് മാറ്റുന്നത് എന്നാ ഭയം. 
Marthomakaran 2016-01-15 06:38:39
നമ്മുടെ സഭയില്‍  എത്ര പെണ്  അച്ചന്മാര്‍  ഉണ്ട് ?
സൊന്തം കണ്ണിലെ  കോല്‍  എടുക്കു 
Anthappan 2016-01-15 08:48:42

All the saints were ugly nasty and screwed up like anyone else.  They did everything mortal men did and then became saints and prophets.  All these religious hullabaloo is a conspiracy by the religious crooks who wants to take advantage of the ignorant men and women.    Women are part of the ecosystem.   As Ammini stated here in this page, the author is trying to circumvent the real issue by quoting from the scriptures  and arguing against women going to Shabari Mala.  What happens if a beautiful lady goes up there?  Are ayyappas going to lose self-control in the sight of a young lady?  If that is the case then whatever fasting and other religious preparations they make before visiting Sahbarimala defeat the purpose of it.  The author is adding fuel to the fire with this inconsistent article.   The politicians and religious leaders are working hard to keep the people ignorant and turn their anger against people like us  and they use people like Thekemury and Matthulla to advance their hidden agendas.  Shame on you guys.  Read research, think and write and that is going to make lots of difference.  A good writer can provoke the thoughts of the readers and free people trapped in this idiotic ritual and mass looting of the people by religion. 

(I don’t know what is ‘ Thathwamasi’ means like many Ayappas visiting that place  hope someone will go little deeper into this subject) 

Ninan Mathullah 2016-01-15 12:35:25
Below is this person's previous post on the subject. What is the hidden agenda of the person. If the writer is not from  groups he identify with, the comment is critical? Racists and religious fundamentalists are hiding in this forum with their hidden agenda. Looks like they do not want a person from a different cultural group come to leadership position in writing, politics or any other field. The same person must be posting hiding under different names, and misusing the the freedom of expression. One suggestion is to allow people to comment using their facebook ID only.

Anthappan
2016-01-13 19:54:30 News Chief deity is celibate, allowing women in is a sin: Sabarimala temple So allowing women to worship in the shrine is a sin,” said the temple's chief priest ... A celibate is a person who abstains from sexual relations. For the safety of the female children and women it is better for women to be absent from Shabarimala crowd.
വിദ്യാധരൻ 2016-01-15 13:04:05
'തത്ത്വമസി' ഛാന്ദോഗ്യോപനിഷത്തിലെ ഗുരുവായ ആരുണി, സ്വപുത്രനും ശിഷ്യനുമായ ശ്വേതകേതുവിനു നൽകുന്ന ഉപദേശവാക്യമാണ്.

'തത്സത്യം സ ആത്മാ 
തത്ത്വമസി ശ്വേതകേതോ ഇതി 
ഭൂയ ഏവ ഭഗവാൻ വിജ്ഞായത്വിതി 
തഥാ സോമ്യേതി ഹോവാച'

'തത്ത്വമസി' എന്നത് ഉപദേശ വാക്യമാണ് . ബ്രഹ്മജ്ഞാനം കാംക്ഷിച്ച് ഗുരുവിന്റെ അടുത്ത് ചെല്ലുന്ന ജിജ്ഞാസു ഉപദേശം ലഭിക്കുന്നതിനു യോഗ്യനാണെങ്കിൽ ഗുരു അയാളെ ശിഷ്യനായി സ്വീകരിച്ച് ആദ്യമായി കൊടുക്കുന്ന ഉപദേശം 'തത്ത്വമസി' എന്ന മഹാവാക്യമാണ്.  'ത്വം ' എന്ന് ഗുരു പറയുമ്പോൾ 'അഹം' എന്ന് ശിഷ്യൻ  മനസിലാക്കുന്നു.  ത ത്വം അസി .  നീ ഏതൊന്നിനെ തെടുന്നോ അത് നിന്നിൽ തന്നെ ഉണ്ട് അല്ലെങ്കിൽ അത് നീ ആകുന്നു   അതുകൊണ്ടാണ് ശ്രീ . പണിക്കവീട്ടിൽ പറഞ്ഞത് അവിടെ എഴുതി വച്ചിരിക്കുനതിന്റെ അർഥം അറിയാതെ അവിടെ പോയി ഇടിച്ചു കേറുന്നത്.  നാം ആരാണ് എന്ന് അറിയാൻ കഴിഞ്ഞാൽ നമ്മൾ ഇതുപോലെയുള്ള കെണികളിൽ പെടാതെ ജീവിച്ചു മരിക്കാൻ സാധിക്കും .
TexanAmerican 2016-01-15 19:32:56
വിദ്യാധരൻ & സുധീര് നിങ്ങൾ രണ്ടു പേരും പറയുന്നു, സ്ത്രീകള്ക്ക് പ്രവേസനം കൊടുക്കുന്നില്ല അത് വളരെ ലജ്ജാവഹം എന്ന്.  നിങ്ങൾ തന്നെ പറയുന്നു സത്യത്തിൽ അവിടെ ആരും പോവേണ്ട കാര്യമില്ല , കാരണം അവിടെത്തന്നെ എഴുതി വച്ചിട്ടുണ്ട് തതൗമസി - അതായതു എല്ലാം നിങ്ങളുടെയെല്ലാം ഉള്ളില തന്നെ ഉണ്ട്.  അങ്ങിനെ നോക്കുമ്പോൾ, സ്ത്രീകള് സ്മാർട്ട്‌ ആയതു കൊണ്ട് അങ്ങോട്ട്‌ പോവേണ്ട എന്ന് തീരുമാനിച്ചു എന്ന് കരുതിയാൽ പോരെ. പ്രശ്നം തീര്ന്നു. അത് മത്രവുമല്ല് 41 ദിവസം വീട്ടില് ഒരു സമാധാനവും  ഉണ്ട്. very smart മലയാളി women ?
Anthappan 2016-01-15 20:42:09

Why you are so much worried about the name Mathulla? Assuming a name is also part of the freedom of expression.   Editor of the e-Malayalee has the freedom to discard the opinion expressed by the people with anonymous name if it is violating their policy .  At the same time, I hope the editor won’t disclose the name of any of the people who write under the assumed name to anyone under any circumstances and that will be breach of the covenant they have made with the readers.  

Now let us go back to the topic.  I stand by my statements, 1.) “Chief deity is celibate, allowing women in is a sin: Sabarimala temple So allowing women to worship in the shrine is a sin,” said the temple's chief priest ... A celibate is a person who abstains from sexual relations. For the safety of the female children and women it is better for women to be absent from Shabarimala crowd” and 2.) All the saints were ugly nasty and screwed up like anyone else.  They did everything mortal men did and then became saints and prophets.  All these religious hullabaloo is a conspiracy by the religious crooks who wants to take advantage of the ignorant men and women.    Women are part of the ecosystem.   As Ammini stated here in this page, the author is trying to circumvent the real issue by quoting from the scriptures and arguing against women going to Shabari Mala.  What happens if a beautiful lady goes up there?  Are ayyappas going to lose self-control in the sight of a young lady?  If that is the case, then whatever fasting and other religious preparations they make before visiting Sahbarimala defeat the purpose of it.  The author is adding fuel to the fire with this inconsistent article.   The politicians and religious leaders are working hard to keep the people ignorant and turn their anger against people like us and they use people like Thekemury and Matthulla to advance their hidden agendas.  Shame on you guys.  Read research, think and write and that is going to make lots of difference.  A good writer can provoke the thoughts of the readers and free people trapped in this idiotic ritual and mass looting of the people by religion.”

 The first one is the statement made by one of the chief priests to Hindustan Times reporter.  My argument is that the deity cannot be celibate because they are spiritual and immortal.  Celibacy is for mortal people. Since the deity in Shabarimala is mortal as stated by the preists then the argument made by the Devasam Board and the priests are correct and the women should not be allowed to go to Shabarimala.  It is further proven right with their own statement that the women from the age group of 10 to 50 can incite men to break their celibacy and pounce on women. 

 My first statement substantiates my second statement that all saints and prophets were (are) mortal people and susceptible to break their celibacy under the right circumstances.  There are so many evidences out there to prove it.  

A person who thinks logically understand what I am talking about.  But, people like you sits in a box like a frog in the well don’t get it because you don’t know who you are as stated by Mr. Sudheer Panikaveettil and clarified by Vidayadharan on Thwathwamasi.    

My agenda:  I enjoy tremendous freedom within which I got by reading thinking and keeping some of the religious crooks at a distance.  I want that freedom to be shared with others whenever and wherever it is possible.   

Your hidden agenda: is to misguide people and make them live in the darkness forever and make them look upon to you for their crumps of bread.  

വായനക്കാരൻ 2016-01-15 22:16:10
'തത്വമസി' എന്നാൽ എന്താണെന്ന് അറിയില്ലെന്നോ? കൊള്ളാം.
തത് എന്നാൽ "അത്"
ത്വം എന്നാൽ "നീ"
അസി എന്നാൽ "ആകുന്നു"
അതായതു തത്വമസി എന്നാൽ "അത് നീ തന്നെ ആകുന്നു" എന്നർത്ഥം. സാമവേദത്തിലും പിന്നെ ഛന്ദോഗ്യോപനിഷത്തിലും പരാമര്‍ശിച്ചിട്ടുള്ള വാക്കാണ് തത്വമസി.  ഇവിടെ ‘അത്’ എന്ന് ഉദ്ദേശിക്കുന്നത് ‘പ്രപഞ്ചശക്തിയെയാണ്’. അതായത് ഈശ്വരന്‍ നമ്മുടെയെല്ലാം മനസ്സില്‍ തന്നെയാണ്, അഥവാ നാം തന്നെയാണ്. നമ്മുടെ സഹോദരങ്ങളോട് ഈശ്വരനോട് എന്ന പോലെ പെരുമാറണം, അവരെ ബഹുമാനിക്കണം.
In English “Tatvamasi” means “Thou art that,” “That thou art,” or “You are that” and here that means The God himself.
വിദ്യാധരൻ 2016-01-16 10:17:42
ശരിയാണ് റ്റെക്സൻ അമേരിക്കൻ.  രണ്ടു സന്ദർഭങ്ങളെ കണക്കിലെടുത്ത്കൊണ്ടാണ് ഞാൻ അഭിപ്രായം എഴുതിയത്. ഒന്നാമത്തേത്,  ശബരിമലക്ക് പോകുന്ന അയ്യപ്പന്മാർ സാധാരണ മനുഷ്യർ ആയതുകൊണ്ട്, സുധീർ പണിക്ക വീട്ടിൽ പറഞ്ഞതുപോലെ മോഷണം പോലെ ബലാൽസംഗത്തിനും സാധ്യതയുണ്ട്  അതുകൊണ്ട് സ്ത്രീകൾ പോകാതിരിക്കുന്നതാണ് നല്ലത്.  രണ്ടാമത്തെ സന്ദർഭം അയ്യപ്പ ഭക്തന്മാർ എല്ലാ അനുഷ്ടാനങ്ങളോടെയും ഭയഭക്തി ആത്മസംയമനത്തോടെയാണ് അവിടെ പോകുന്നതെങ്കിൽ, മോഷണമോ ബലാൽസംഗമോ നടക്കാൻ സാധ്യതഇല്ല.  ദേവസംബോർഡുകാർക്കോ അല്ലെങ്കിൽ ശബരിമലയിലെ പുരോഹിതന്മാർക്കോ ഇതിനെക്കുറിച്ച്‌  ഉറപ്പില്ല.  അന്തപ്പനും അന്ത്രയോസും ഒക്കെ ഇത് തന്നെയാണ് പറയുന്നത്.  ഈ അനുമാനങ്ങളെയും യുക്തി വിചാരങ്ങളെയും വച്ച് നോക്കുമ്പോൾ അവിടെ പോയത്കൊണ്ട് ഒരു പ്രയോചനവും ഇല്ല.  അവിടെ സ്ത്രീകൾ അവ്മാനിക്കപ്പെടാൻ സാദ്യത ഉള്ളതുകൊണ്ടും പ്രയോചനം ഇല്ലാത്തതുകൊണ്ടും സ്ത്രീക്കും പുരുഷനും 'തത്ത്വമസി' (ഞാൻ എന്തിനെ തേടിപോകുന്നുവോ അത് എന്നിൽ ഉണ്ട് ) അല്ലെങ്കിൽ അഹം ബ്രഹ്മാസ്മി ( ഈശ്വരൻ എന്നിൽ ഉണ്ട്, സ്വർഗ്ഗ രാജ്യം എന്നിൽ ഉണ്ട്) എന്ന മന്ത്രം ചൊല്ലി, ഈശ്വരന്റെ സവിശേഷതകളായ സ്നേഹത്തെയും കാരുണ്യത്തെയും പ്രതിഫലിപ്പിക്കുന്ന കർമ്മങ്ങളിൽ മുഴുകുക.   
Anthappan 2016-01-16 14:40:38

“Wisdom will save you also from the adulterous woman,
    from the wayward woman with her seductive words,
17 who has left the partner of her youth
    and ignored the covenant she made before God. [a]
18 Surely her house leads down to death
    and her paths to the spirits of the dead.
19 None who go to her return
    or attain the paths of life” (Proverb. 2-16-19)

This is the part quoted by Thekkemury.   Everyone knows Solomon was womanizer.  He had so many concubines and wasted him time screwing women.  Jewish society was a male dominated society and they prayed to god (bs) that they never wanted to be a woman or dog.  The above portion from Proverb 2: 16-19 is a verbal abuse of women by Solomon.  He treated women like door mat.  It sounds in this part all the women are adulterous woman, wayward woman, seductive, then the bullshit statement he made is that she ignored the covenant she made before God.  And he continuous his verbal assault by saying that women will leads down to death and her paths to the spirits of the dead.  He concludes by saying that none who go to her return or attain the paths of life.   He doesn’t talk about men who really lure women and rape.  A recent survey result says that the 80% of the time men thinking about having sex.  If he sees a woman first thing he does is survey the body, breast, buttocks and her curve and start dreaming about having sex with her.  Some people after having drug and alcohol immediately get into action and ruin the life of women.  Men should practice self-control.  Yahve, Christ, Ayyppan, Buddha, or Krishna (he was busy chasing women) cannot do it.    Religion is absurd and it doesn’t make any sense.  Thekkemury and Matthulla must get out of religion and spend time writing some other fiction  novel other than this theological gibberish which misguides the poor and innocent.  

ബൈജു 2016-01-16 21:21:19
എന്റ പോന്നു ചേട്ടാ സെക്സ് എന്ന് പറയുന്നത് ദൈവം തന്നതാണ്. അതിനെ ആത്മ നിയന്ത്രണം കൊണ്ട് തടയാതെ വയാഗ്രകൊണ്ട് ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഓരോ ഉപദേശിമാര് വന്നിരിക്കുന്നു പാവപ്പെട്ടവന്റെ കഞ്ഞിയിൽ കല്ലിടനായി 
നാരദർ 2016-01-17 13:12:08
പാവപ്പെട്ടവന്റ്റ് ഒരു സുഖം എന്ന് പറയുന്നത് ബൈജു പറഞ്ഞതാണ്. എന്തിനാ തെക്കേമുറി അവരുട കഞ്ഞികുടി മുട്ടിക്കുന്നെ ? അവര് പകൽ കാലത്തെ അദ്ധ്വാനം കഴിഞ്ഞു രാത്രിയിൽ അല്പം ആത്മ നിയന്ത്രണം വിട്ടു പാഞ്ഞോട്ടേ ?
Ninan Mathullah 2016-01-18 05:37:40

Recently we saw lots of crocodile tears from some in this forum about the plight of woman, and the need to consider them as equals. When the issue touched their religion, and how they treat woman, we see the true colors and the lame excuses against it. Those who know the history of Kerala know the plight of woman, poor and low castes and the persecution they suffered from the ruling upper class before British came to India. Now Anthappan is accusing the British of taking the freedom away. Yes they took the freedom away from the upper caste to persecute the lower caste and women (remember sati and temple Devadasi). All this politics and agenda behind conversion by BJP is their longing to go back to their good old days of ‘savarna medhavithwam’ using religion for it. Poison is injected in to the minds of people to view other groups as enemies. They are using people like Vellappally to come to power using religion for it. Yesterday a report came at the Malayalam Society meeting here in Houston from a person here after visiting Kerala that if you have a ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities. He had to suffer for expressing his opinion. Recently we saw in Sri Lanka how that country was destroyed by the conflict between Simhala (savarna) and Tamil (low caste) people. The leading force was the Simhala Budhist priests that instigated the situation. If we let these so called Sanaysins the same situation is waiting for us. Instead of uniting together and pulling together for the development of the state, different types of politics everywhere just to come to power. Poor and innocent are used here as pawns.

Anthappan 2016-01-18 13:30:42

Mr. Matthulla-  Your own statement says that the religion is the prime reason for the turmoil in the world.  And that is what Andrew and I was trying to tell you from the very beginning.  Let us dissect what you said for the benefit of E-Malayalee readers and especially for the people who skim through this page.

   Ninan Mathullah2016-01-18 05:37:40 News

1.Recently we saw lots of crocodile tears from some in this forum about the plight of woman, and the need to consider them as equals. When the issue touched their religion, and how they treat woman, we see the true colors and the lame excuses against it. Those who know the history of Kerala know the plight of woman, 2. poor and low castes and the persecution they suffered from the ruling upper class before British came to India. Now Anthappan is accusing the British of taking the freedom away. 3. Yes they took the freedom away from the upper caste to persecute the lower caste and women (remember sati and temple Devadasi). All this politics and agenda behind conversion by BJP is their longing to go back to their good old days of ‘savarna medhavithwam’ using religion for it. Poison is injected in to the minds of people to view other groups as enemies. They are using people like Vellappally to come to power using religion for it. Yesterday a report came at the Malayalam Society meeting here in Houston from a person here after visiting Kerala that if you have a ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities. He had to suffer for expressing his opinion. Recently we saw in Sri Lanka how that country was destroyed by the conflict between Simhala (savarna) and Tamil (low caste) people. The leading force was the Simhala Budhist priests that instigated the situation. If we let these so called Sanaysins the same situation is waiting for us. Instead of uniting together and pulling together for the development of the state, different types of politics everywhere just to come to power. Poor and innocent are used here as pawns.

 

1.     Here you are making an assumption that I belong to certain religion and most probably belong to RSS an off Shot of Hindu religion  (Hindus can make the same assumption about as Catholic, Protestant, Mormon or any other right wing religious group)

2.       Cast & Class system are the introduction of Hindu religion.  The cruelty towards women was in its ugliest form when Hindu religion argued that the woman must jump into the pyre of her husband (Sati) -  Pharisees (Thought to be equal to Brahmin, Sadducees, Puritans, and Zealots were some of the division exited among the Jewish community during the time of Christ.  Jews considered Samaritans as the lower cast and deprived of their freedom.  Jews prayed to their God that would never be born as a woman or dog.  

3.       The persecution of lower caste and women by upper class (‘savarna medhavithwam’) using religion for it.  Poison is injected in to the minds of people to view other groups as enemies.  The marginalized society(outcast, sinners) in the valley of Galilei were the product of the Jewish religion (equal to Hindus) in Judea.  

4.       ‘Kaavi mundu and Kuri on head nobody can protect the victims of his abuse and atrocities (Jesus addressed the Priests as hypocrites and white washed tombs.  You and I know very well that the how many priests are abusing children and misguiding people and kill them.  Jim Johns and David Koresh are the best example. 

We all know what is going on in the world in the name of Allah.  You and I know What Trump and his right wing Republicans are trying to do in this country.  Everything is in the name of Religion and we all know that their ideas will never bring peace or unity to this world.  But I can tell joining with you that the Christ you are trying to sell to others was right and his solution is the best solution for the world.   His cardinal teaching, ‘Love your neighbor as you love yourself’ was not labeled under any religion.  He never created any religion.  But people like you, without any thinking, are following some blind leaders and trying to inject the same poison you are talking in your comment into the mind of some weak and non-thinking readers through this page.      And that is what Thekkemury is also trying to do.  I don’t think there is any substance in his writing to make people to think and run away from the religion or their watch dogs.  He quoted Bible, Vedas, Quran and came back to square one and asking people to follow the same morons and their ideas which is sowing the seed of bloodshed in this world now.  He is trying to Shackle the people back when they are trying to escape.  The poem he quoted clearly asserts that facts that there is no freedom for women. But his interpretation is the interpretation he probably heard from his rotten Gurus. 

Mr. Matthulla, I don’t have any intention to win over you on this subject.  I know that I am that ‘Thathwamasi’    Mr. Sudheer Panikavettil and Vidyaadharan said.  I humple request to you and Thekemurry is to go back and follow Jesus rather than following the religious experts and their crooked interpretation.  And, if you do that, I am pretty sure that we will meet in the same place and agree upon the many things we are arguing about.  

“Five percent of the people think; ten percent of the people think they think; and the other eighty-five percent would rather die than think.”  Thomas A. Edison

വായാനക്കാരൻ 2016-01-19 14:27:25
ഞാൻ കാത്തിരുന്ന സുദിനം അടുത്തെത്തി. 'തത്വമസി'യുടെ അർത്ഥം പിടികിട്ടിയ അന്തപ്പനും മാത്തുള്ളയും, 'നീ അത് തന്നെ ആകുന്നു' എന്ന് മനസ്സിലാക്കിയപ്പോൾ, ഈശ്വരൻ നമ്മുടെയെല്ലാം മനസ്സിൽ തന്നെയാണു, അഥവാ നാം തന്നെയാണു, നമ്മുടെ സഹോദരങ്ങളോടു ഈശ്വരനോട് എന്ന പോലെ  പെരുമാറണം, അവരെ ബഹുമാനിക്കണം എന്ന് മനസ്സിലായപ്പോൾ, നോക്കൂ പരസ്പരം കൈ നീട്ടി ആലിംഗനത്തിനായി ഒരുങ്ങുന്ന ആനന്ദദായകമായ കാഴ്ച!
Ninan Mathullah 2016-01-19 19:57:48

Appreciate Vayanakkaran’s words. Both ‘Advaitha’ of Sankaracharyar and Thathwamasi are agreeable with Christian thinking to some extent. God is only one. Jesus Christ is the mind of God or the wisdom of God. So Jesus is God incarnated. God is the supreme source of energy. Energy can be converted to matter and matter to energy. If God converted this supreme energy into matter to create this whole universe then you can see God’s manifestation in matter. Aham Brahmasmi that Munis wrote must be from this thinking. That doen’t mean that matter is God. God is spirit. God can take the form of matter. As a person I respect Anthappan. That doen’t mean that I need not disagree with Anthappan if he says or do things against Dharma. Jesus asked Peter to get out of his face as Peter talked what is not from God. Krishna had no problem advising Arjuna to wipe out all the Kauravas as Krisna had already killed them. I have only problem with some of Anthappan’s ideas. Just because a few misused religion doesn’t mean all those who practice religion are bad or we need not practice religion. It is like ‘Eliye pedichu illum chuduka’. It is the selfishness in man that lead to the misuse of religion. This is due to a lack of faith in God. Faith in God and love of money are inversely proportional. ‘Thomman ayayumbol Chandi murukunnu ennapoleyanu’. God want us to be always happy. If we can’t be always happy it is because of lack of faith in God. All the stealing, killing and plunderin you see here is due to a lack of faith in God. If I have complete faith in God that God is faithful and capable of taking care of my affairs, then I need not get insecure and take matters into my own hand to kill and steal.

വിദ്യാധരൻ 2016-01-20 07:09:16
വീണ്ടും ചങ്കരൻ തെങ്ങേൽ  (കവിത)
                 വിദ്യാധരൻ 
(ഇതിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണ്‌ 
ഇവർക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു 
ബന്ധവും ഇല്ല )

അന്തപ്പൻ അല്പം മാറിയ നേരം 
വായനക്കാരൻ വന്നു നിന്നു 
മാത്തുള്ള തെങ്ങേൽ കേറിയ കാര്യം 
അറിയാതെ ചോട്ടിൽ വന്നു നിന്ന് 
'തത്വമസിയു'ടെ പൊരുള് പാടി 
'നീ അതാകുന്നു' എന്ന് ചൊല്ലി നിന്ന് 
ഇടിവെട്ടും പോലൊരു തേങ്ങ വീണു 
തലമണ്ട പൊട്ടിച്ചു തെറിച്ചു വീണു 
വായനക്കാരൻ തെങ്ങിൽ നോക്കി 
മാത്തുള്ളെ കണ്ടു തരിച്ചു നിന്നു 
'വായനക്കാരാ ക്ഷമിച്ചിടേണം 
തേങ്ങയോട് പൊറുത്തി ടേണം 
യേശു പറഞ്ഞിട്ട് തെങ്ങേൽ കേറി 
യേശു പറഞ്ഞിട്ട് തേങ്ങയിട്ടൂ'
അന്തപ്പാ നീയൊരു പുണ്യവാളൻ 
എന്താ വന്നെന്നെ രക്ഷിച്ചിടാത്തു 
ഇങ്ങനെ നിന്ന് കരഞ്ഞു തേങ്ങി 
വായനക്കാരൻ നടന്നു നീങ്ങി . 
നാരദർ 2016-01-20 11:16:54
വിദ്യാധരന്റെ സങ്കൽപ്പ  കവിത വായിച്ചു കുടുകുടെ ചിരിച്ചു .  പാവം വായനക്കാരൻ വെളുക്കാൻ തേച്ചത് പാണ്ടായി.  യേശുവിന്റ്റ് പേരിലും അയ്യപ്പന്റെ പേരിലും ഗോമാതാവിന്റെ പേരിലും ഇങ്ങനെ കുറേപ്പേർ തെങ്ങേൽ കേറി ഇരുപ്പുണ്ട്‌. ഒന്നും നന്നാകില്ല .  എന്തിനാ അമ്മാവ എന്നെ തല്ലുന്നെ ഞാൻ നന്നാവില്ല
Ninan Mathullah 2016-01-20 10:47:32
Thanks Vidhyadharan for the poem. I laughed a lot. We need occasions of light moments. Thanks.
വായനക്കാരൻ 2016-01-20 15:02:43
തെങ്ങിന്റെ  മണ്ടയിൽ നിന്നുകേട്ട 
തീയറിയൊന്നു പരീക്ഷിച്ചു നോക്കി
മാറ്ററിൽ നിന്നും എനർജിയായി
സ്പിരിറ്റും കുടിച്ചൊന്നു പൊങ്ങിയപ്പോൾ 
പോകും വഴിക്കൊരു തേങ്ങ ശൂംന്ന്
എന്നെയുരസിക്കടന്നു പോയി  
എനർജിയെ തേങ്ങക്കു തൊടാനാമോ  
തേങ്ങ ചൂടാകുക മാത്രം മിച്ചം 
താഴെ പതിച്ചു ചെളിയിൽ പൂണ്ട 
തേങ്ങയെ നോക്കിച്ചിരിച്ചു ഞാനും
മാറ്ററിൽ മുറുകെപ്പിടിച്ചിരിക്കും  
മാത്തുള്ള പിന്നെയും തെങ്ങിൻ തന്നെ!
വായനകാരന്‍ 2016-01-23 11:34:20
തെങ്ങ്  എന്നു കരുതി  ഓടി  കയറിയത്  മുള്ളു വേങ്ങയില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക