ബക്സ് കൗണ്ടി: സാമൂഹിക രാഷ്ട്രീയ മാദ്ധ്യമ മേഖലകകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച
ജീമോന്‍ ജോര്‍ജിനെ നോര്‍ത്താംപ്ടണ്‍ ടൗണ്‍ഷിപ്പ് പബ്ലിക് ലൈബ്രറി ബോര്‍ഡ് അംഗമായി
ടൗണ്‍ കൗണ്‍സില്‍ നിയമിച്ചു. നാലു വര്‍ഷമാണു കാലാവധി.
ഫിലഡല്‍ഫിയയുടെ സമീപ
കൗണ്ടിയായ ബക്സ് കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണു നോര്‍ത്താമ്പ്ടണ്‍.
ഇതാദ്യമായാണു ഒരു ഇന്ത്യാക്കാരനെ ലൈബ്രറി ബോര്‍ഡില്‍ നിയമിക്കുന്നത്. ടൗണ്‍ഷിപ്പിലെ
ഏക പബ്ലിക് ലൈബ്രറിയാണിത്.
1966ല്‍ സ്ഥപിച്ച ലൈബ്രറിക്ക് 2006ഇല് 2
മില്യന്‍ ഡോളറിലധികം ചെലവഴിച്ച് 30,000 ച.അടി വിസ്തീര്‍ണ്ണത്തില്‍ എല്ലാ ആധുനിക
സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഒരു ഡസനോളം ജോലിക്കാരുണ്ട്.
ഉദ്യോഗസ്ഥ നിയമനം തൂടങ്ങിയ കാര്യങ്ങളില്‍ ആറംഗ ബോര്‍ഡാണു
തീരുമാനമെടുക്കുക.
പെന്‍സില്‍വേനിയാ സ്റ്റേറ്റിന്റെ ചരിത്രം
ഉള്‍ക്കൊള്ളുന്ന ആര്‍ക്കൈവ് സെന്റര്‍ ലൈബ്രറിയിലെ മുഖ്യാകര്ഷണമാണു.
കോട്ടയം
സ്വദേശിയായ ജീമോന്‍ ജോര്‍ജ് വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍
പ്രവര്‍ത്തിച്ചു വരുന്നു. 1987ല്‍ അമേരിക്കയിലെത്തിയ ശേഷംഇവിടേയും വിവിധ
സംഘടനകളില്‍ സജീവമാകുകയും മുഖ്യധാരാ രാഷ്ട്രീയവുമായി ബന്ധപ്പെടുകയും ചെയ്തു.
ഇലക്ഷനുകളില്‍ പ്രചാരണത്തിനിറങ്ങുകയും ഫണ്ട് സമാഹരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു
ശ്രദ്ധേയനായി. െ്രെടസ്റ്റേറ്റ് ഫോറം, എക്യുമെനിക്കല്‍ പ്രസ്ഥാനം, ഐ.എന്‍.ഒ.സി,
കോട്ടയം അസോസിയെഷന് എന്നിവയിലൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡോ
അമേരിക്കന്‍ സംഘടനകളിലുംസജീവമാണ്.
നോര്‍ത്താമ്പ്ടണ്‍ ടൗണ്‍ഷിപ്പ് സൂപ്പര്‍
വൈസര്‍ ഇലക്ഷനിലുംപെന്സില്വേനിയായിലെ 178 ഡിസ്ട്രിക്റ്റിലെ സ്റ്റേറ്റ്
റെപ്രസെന്റെറ്റീവ് ആയി മത്സരിക്കുന്ന മാര്‍ക്ക് ബൈലിച്ചിന്റെ കാമ്പയിന്
കമ്മറ്റിയിലും പ്രവര്‍ത്തിച്ചും ശ്രദ്ധേയനായി
രാഷ്ട്രീയ രംഗത്തെയും
തെരഞ്ഞെടുപ്പുകളിലെയും പ്രവര്‍ത്തനമാണു പുതിയ സ്ഥാനലബ്ദിക്കു കാരണമെന്നു ജീമോന്‍
വിലയിരുത്തുന്നു. ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള രാഷ്ട്രീയ
നേതാക്കളുടെ താല്പര്യവും ഇതിനു പിന്നിലുണ്ട്.
മലയാളികളുടേ സാമൂഹിക
സാംസ്ക്കാരിക മേഖലകളിലെ വളര്‍ച്ചക്കായി നിലകൊള്ളുന്ന സംഘടനാ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും
പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു എന്നു മനസിലായതു കൊണ്ടാണ് താന്‍ ഈ സ്ഥാനം
ഏറ്റെടുക്കുന്നതെന്നു ജീമോന്‍ ജോര്‍ജ് പറഞ്ഞു.
വിദ്യാഭ്യാസമുള്ള ധാരാളം
ചെറുപ്പക്കാര്‍ കൈമുതലായുള്ള മലയാളി സമൂഹത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍
അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍
ശ്രദ്ധപതിപ്പിക്കണമെന്നും അദ്ധേഹം നിര്‍ദേശിച്ചു.
ഭാര്യ ഷീല ജോര്‍ജ്,
മക്കള്‍ മേഗന് ജോര്‍ജ്, നോയല്‍ ജോര്‍ജ് എന്നിവരോടൊപ്പം ബക്സ് കൗണ്ടിയിലെ
ചര്‍ച്ച് വില്ലില്‍ താമസിക്കുന്നു.