അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മുല്ലമൊട്ടും മുന്തിരിച്ചാറും
തൊടുപുഴയില്‍ ചിത്രീകരണം തുടരുന്നു. ചുരട്ടജോസ് എന്ന റൗഡിയുടെ വേഷത്തില്‍
ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്ന ഈ സിനിമയില്‍ തിലകനും ഒരു പ്രധാന വേഷത്തില്‍
എത്തുന്നു.
ഇന്ദ്രജിത്തിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഒരു പ്രധാന
ചിത്രമായിരിക്കും. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ഇന്ദ്രന് അവതരപ്പിക്കുന്ന
ജോസ്. അനന്യ, മേഘ്ന, അശോകന്, കലാഭവന്‍ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.