Image

ഗാന്ധിജി കുഷ്ഠ­രോ­ഗി­ക­ളുടെ ക്ഷേമ­ത്തി­നായി നട­ത്തിയ സേവ­ന­ങ്ങള്‍ ലോക­ത്തിന് മാതൃക: മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍

അനില്‍ പെണ്ണു­ക്കര Published on 31 January, 2016
ഗാന്ധിജി കുഷ്ഠ­രോ­ഗി­ക­ളുടെ ക്ഷേമ­ത്തി­നായി നട­ത്തിയ സേവ­ന­ങ്ങള്‍ ലോക­ത്തിന് മാതൃക: മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍
പാര്‍ശ്വ­വല്‍ക്ക­രി­ക്ക­പ്പെട്ട ജന­സ­മൂ­ഹ­ങ്ങ­ളുടെ ഉന്ന­മ­ന­ത്തി­നായി അക്ഷീണം പ്രയത്‌നിച്ച മഹാ­ത്മാ­ഗാന്ധി, കുഷ്ഠ­രോ­ഗി­ക­ളുടെ ക്ഷേമ­ത്തിനായി നടത്തിയ സേവ­ന­ങ്ങള്‍ ലോക­ത്തി­നു­തന്നെ മാതൃ­ക­യാ­ണെന്ന് ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ അനു­സ്മ­രി­ച്ചു. ഗാന്ധി­ജി­യുടെ രക്ത­സാ­ക്ഷി­ദി­ന­ത്തോ­ട­നു­ബ­ന്ധിച്ച് നട­ത്തി­വ­രുന്ന, ദേശീയ കുഷ്ഠ­രോഗ നിര്‍മ്മാര്‍ജ്ജന ദിനാ­ച­ര­ണ­ത്തിന്റെ സംസ്ഥാ­ന­തല ഉദ്ഘാ­ടനം, വള്ള­ക്ക­ടവ് ജമാ അത്ത് സ്കൂളില്‍ നിര്‍വ­ഹിച്ച് പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം.

കുഷ്ഠ­രോഗം, കുറ­ച്ചു­കാ­ലത്തെ ചികിത്സ കൊണ്ട് പൂര്‍ണ്ണ­മായും മാറ്റാ­നാ­കു­ം. എല്ലാ സര്‍ക്കാര്‍ ആശു­പ­ത്രി­ക­ളിലും ഇതിന് സൗജന്യ ചികിത്സ ലഭ്യ­മാ­ണ്. എത്രയും നേരത്തേ രോഗ­നിര്‍ണ്ണയം നടത്തി ചികിത്സ നേടു­ക­യാണ് വേണ്ട­ത്. അംഗ­വൈ­കല്യം പരി­ഹ­രി­ക്കു­ന്ന­തി­നുള്ള ശസ്ത്ര­ക്രി­യയും സൗജ­ന്യ­മാ­ണ്. ഈ ശസ്ത്ര­ക്രി­യയ്ക്ക് വിധേ­യ­രാ­കുന്ന ഓരോ രോഗിക്കും 8000 രൂപവീതം സാമ്പ­ത്തിക സഹാ­യ­മായും നല്‍കു­ന്നു­ണ്ട്. സാമ്പ­ത്തിക പിന്നാ­ക്കാ­വ­സ്ഥ­യി­ലുള്ള കുഷ്ഠ­രോ­ഗ­ബാ­ധി­തര്‍ക്ക് സര്‍ക്കാര്‍ പ്രതി­മാസം ആയിരം രൂപ വീതം സഹായം നല്‍കു­ന്നു­മു­ണ്ട്. സംസ്ഥാ­നത്തെ വിവിധ ആശു­പ­ത്രി­ക­ളില്‍ 788 കുഷ്ഠ­രോഗ ബാധി­ത­രാണ് ഇപ്പോള്‍ ചികി­ത്സ­യി­ലു­ള്ള­തെന്നും നടപ്പു സാമ്പ­ത്തി­ക­വര്‍ഷം 444 പേരെ പുതു­തായി രോഗ­നിര്‍ണ്ണയം നടത്തി ചികി­ത്സയ്ക്ക് വിധേ­യ­രാ­ക്കാന്‍ സാധി­ച്ചി­ട്ടു­ണ്ടെന്നും മന്ത്രി പറ­ഞ്ഞു.

കേര­ള­ത്തില്‍ ഇതര സംസ്ഥാന തൊഴി­ലാ­ളി­കള്‍ വര്‍ധി­ക്കുന്ന സാഹ­ചര്യം കണ­ക്കി­ലെ­ടുത്ത് കുഷ്ഠരോ­ഗനിര്‍മ്മാര്‍ജ്ജ­ന­ത്തിനായി വിപു­ല­മായ പ്രവര്‍ത്തന­ങ്ങ­ളാണ് നട­പ്പി­ലാ­ക്കി­വ­രു­ന്ന­ത്. കുഷ്ഠ­രോ­ഗ­ത്തെ­ക്കു­റി­ച്ചുള്ള മിഥ്യാ­ധാ­രണകള്‍ മാറ്റാന്‍ ഇവ ഏറെ സഹാ­യ­ക­മാ­ണ്. തൊലി­പ്പു­റ­ത്തു­ണ്ടാ­കുന്ന നിറം­മ­ങ്ങി­യ, സ്പര്‍ശ­ന­ശേഷി കുറ­ഞ്ഞതോ ഇല്ലാ­ത്തതോ ആയ പാടു­കളും പേശി­കളുടെ ബല­ക്ഷയവും കുഷ്ഠ­രോഗ ലക്ഷ­ണ­ങ്ങ­ളാ­കാ­മെന്ന വസ്തു­തയ്ക്ക് വള­രെ­യേറെ പ്രചാരം നല്‍കേ­ണ്ട­തുണ്ട്.

കുട്ടി­കള്‍ക്കി­ട­യിലെ കുഷ്ഠ­രോഗബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍, സര്‍ക്കാര്‍ നിയോ­ഗിച്ച ആയി­രത്തി അഞ്ഞൂ­റോളം സ്കൂള്‍ ഹെല്‍ത്ത് നേഴ്‌സു­മാരുടെ സേവനം പ്രയോ­ജ­ന­പ്പെ­ടു­ത്തി­വ­രി­ക­യാ­ണ്. ജൂനി­യര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനി­യര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ആശാ-അംഗന്‍വാടി പ്രവര്‍ത്ത­കര്‍, ട്രൈബല്‍ പ്രമോ­ട്ടര്‍മാര്‍­ എ­ന്നി­വ­ര്‍ക്കെല്ലാം കുഷ്ഠ­രോഗ നിര്‍മ്മാര്‍ജ്ജ­ന­ത്തി­നായി പ്രത്യേക പരി­ശീ­ലനം നല്‍കി­യി­ട്ടു­ണ്ട്. ആരോ­ഗ്യ­വ­കു­പ്പി­ന്റെയും സന്നദ്ധ സംഘ­ട­ന­ക­ളു­ടെയും ഏകോ­പ­ന­ത്തോ­ടെ­യുള്ള പ്രവര്‍ത്ത­ന­ത്തി­ലൂടെ സംസ്ഥാ­ന­ത്തു­നിന്ന് കുഷ്ഠ­രോ­ഗത്തെ പൂര്‍ണ്ണ­മായും അക­റ്റാന്‍ സാധി­ക്കു­മെന്നും മന്ത്രി പറഞ്ഞു.

ചട­ങ്ങില്‍ കൗണ്‍­സി­ലര്‍ ഷാജി­ദ നാ­സര്‍ അധ­്യ­ക്ഷത വഹി­ച്ചു. നഗ­ര­സഭാ ആരോ­ഗ­്യ­സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകു­മാര്‍, സ്റ്റേറ്റ് ലെപ്രസി ഓഫീ­സര്‍ ഡോ. ജെ. പത്മ­ല­ത, ജില്ലാ മെഡി­ക്കല്‍ ഓഫീ­സര്‍ ഡോ. കെ. വേണു­ഗോ­പാല്‍, ആരോ­ഗ­്യ­കേ­രളം സ്റ്റേറ്റ് പ്രോഗ്രാം മാനേ­ജര്‍ ഡോ. ജി. സുനില്‍കു­മാര്‍, ജില്ലാ പ്രോഗ്രാം മാനേ­ജര്‍ ഡോ. ബി. ഉണ്ണി­കൃ­ഷ്ണന്‍, പ്രിന്‍സി­പ്പാള്‍ സി.­കെ. മിനി­കു­മാ­രി, സ്കൂള്‍ മാനേ­ജര്‍ എ. സൈഫു­ദീന്‍ ഹാ­ജി,പിര­പ്പന്‍കോട് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍­വീസസ് ഡയ­റ­ക്ടര്‍ ഫാ. ജോര്‍ജ് കിഴ­ക്കേ­ടത്ത് തുട­ങ്ങി­യ­വര്‍ പ്രസം­ഗിച്ചു. തുടര്‍ന്നു­ന­ടന്ന സെമി­നാ­റില്‍ ത്വക്‌രോ­ഗ­വി­ദഗ്ധ ഡോ. ജയ­ശ്രീ, ജില്ലാ ലെപ്രസി ഓഫീ­സര്‍ ഡോ. സുകേഷ് രാജ് എന്നി­വര്‍ പ്രസം­ഗി­ച്ചു. മെഡി­ക്കല്‍ ക്യാമ്പില്‍ 411 പേര്‍ പരി­ശോ­ധ­നയ്ക്ക് വിധേ­യ­രായി. ഇവ­രിലെ ഒരു കുട്ടിക്ക് കുഷ്ഠ­രോഗം ബാധി­ച്ച­തായി സ്ഥിരീ­ക­രി­ച്ചു.
ഗാന്ധിജി കുഷ്ഠ­രോ­ഗി­ക­ളുടെ ക്ഷേമ­ത്തി­നായി നട­ത്തിയ സേവ­ന­ങ്ങള്‍ ലോക­ത്തിന് മാതൃക: മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക