Image

പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!

അനില്‍ പെണ്ണുക്കര Published on 31 January, 2016
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
വിശ്രമിക്കാന്‍ ഒരു കുഞ്ഞു കട്ടിലും കിടക്കയും, കുടിക്കാന്‍ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന വാട്ടര്‍ ഫില്‍റ്റര്‍, നാപ്കിന്‍ വെന്റിംഗ് മെഷീന്‍, നാപ്കിന്‍ ഇന്‍സെനരേറ്റര്‍, വൃത്തിയുള്ള ഒരു ടോയ്‌ലറ്റ് , തെളിമയാര്‍ന്ന ഒരു കണ്ണാടി.. ഗേള്‍സ് റൂം എന്നത് കേവലം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്ക്കുന്ന ഒരു സ്ഥലം മാത്രമല്ല; എണ്ണത്തില്‍, ശക്തിയില്‍, ബുദ്ധിയില്‍ ഭൂമിയിലെ മനുഷ്യരില്‍ പാതിയായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ, സ്വാഭിമാനത്തിന്റെ, സ്വാശ്രയത്തിന്റെ, സന്തോഷത്തിന്റെ, അവകാശങ്ങളുടെ പ്രതീകമാണ് ഈ ഇടം. എല്ലാ സ്‌കൂളുകളിലും അതുണ്ടായാല്‍ എത്ര നന്നായിരുന്നു..
കേള്‍ക്കുമ്പോള്‍ ചെറിയ ഒരു കാര്യമാണെന്ന് തോന്നിയേക്കാം, പക്ഷെ ശാസ്ത്രീയമായും മനോഹരമായും രൂപകല്പ്പന ചെയ്യപ്പെട്ട ഈ മുറി കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്കുന്ന മാനസികവും ശാരീരികവുമായ സമാധാനം വളരെ വലുതായിരിക്കും തീര്‍ച്ച. സ്വപ്നതുല്യമായ ഈ ആശയം കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും നിലവില്‍ വന്നിരിക്കുന്നു.
സ്തുത്യര്‍ഹമായ ഈ പദ്ധതി തന്റെ എം എല്‍ എ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയിരിക്കുന്നത് ശ്രീ.ടി.വി. രാജേഷ് ആണ്. തന്റെ നിയോജക മണ്ഡലത്തിലെ 14 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കിയതോടെ ജില്ലാ പഞ്ചായത്തും മറ്റു പ്രദേശങ്ങളും ആവേശപൂര്‍വ്വം ഈ ആശയം ഏറ്റെടുത്തിരിക്കുകയാണ് .
കഴിഞ്ഞ ദിവസം കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്ന ഉത്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചത് ആയിരക്കണക്കിന് പെണ്‍കുട്ടികളും അമ്മമാരും നാട്ടുകാരും അടങ്ങുന്ന ചടങ്ങില്‍ ഉത്ഘാടകയായത് പ്രശസ്ത ഗായിക സിതാര ആണ് .ലോകത്തിനു തന്നെ മാതൃക ആയചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷംഉണ്ടെന്നു സിതാര പറഞ്ഞു .
എല്ലാ കാലത്തേക്കും ഉപകാരപ്രദമായ ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനപ്രതിനിധികള്‍ മാതൃക കാട്ടേണ്ടത് എന്ന് തോന്നിപ്പോകുന്നു. എം എല്‍ എയ്ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍; ആശംസകള്‍.. പ്രിയപ്പെട്ട അനിയത്തിക്കുട്ടികളേ, നിങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നുകൂടി അഭ്യര്‍ഥിക്കുന്നു. ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതൊക്കെ കലഹിക്കാതെ തന്നെ അവരുടെ കൈകളിലെത്തട്ടെ.
................................................................
കടപ്പാടു് സിതാര
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
പെണ്‍കുട്ടികള്‍ക്ക് ഒരു മുറി..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക