Image

ഫൊക്കാനയുടെ മാധ്യമ പുരസ്കാര നിറവില്‍ ടി.എന്‍.ജിയുടെ ഓര്‍മ്മ

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 31 January, 2016
ഫൊക്കാനയുടെ മാധ്യമ പുരസ്കാര നിറവില്‍ ടി.എന്‍.ജിയുടെ ഓര്‍മ്മ
കേരളത്തിലെ ടെലിവിഷന് മാധ്യമരംഗത്തെ എക്കാലത്തെയും പ്രതിഭ ടി എന്‍ ഗോപകുമാറിന് ഫൊക്കാനയുടെ സമ്പൂര്‍ണ്ണ ആദരാഞ്ജലികള്‍ .ഫൊക്കാന 2006 ഇല കൊച്ചിയില്‍ നടത്തിയ ചലച്ചിത്ര മാധ്യമ അവാര്‍ഡു വേദിയിലെ നിറ സാനിദ്ധ്യമായിരുന്നു ടി എന്‍ ജി . ഫൊക്കാനയുടെ മാധ്യമ പ്രതിഭ പുരസ്കാരം ടി എന്‍ ജി ക്ക് ആയിരുന്നു . അതില്‍ ഫൊക്കാനാ എക്കാലവും അഭമാനിക്കുന്നതായി ഫൊക്കാനാ പ്രസിടണ്ട് ജോണ്‍ പി ജോണ്‍ പറഞ്ഞു .

മാതൃഭുമി പത്രത്തില്‍ നിന്നാണ് ടിഎന്ജി ഏഷ്യാനെറ്റ്­ എന്ന ദ്രിശ്യ മാധ്യമത്തിന്റെ ലോകത്തേക്ക് വന്നത്. അപ്പോഴും കൃത്യമായ ടെലിവിഷന് ധാരണകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൃത്യമായ ദൃശ്യധാരണകള് ഉണ്ടായിരുന്ന അദ്ദേഹം തന്നെയാണ് മലയാള ടെലിവിഷന് അടിത്തറ പാകിയതും എന്നത്തില്‍ സംശയമില്ല . സംഭവങ്ങളെ വേറിട്ട് കാണിച്ചതാണ് എന്നും ടിഎന്ജിയുടെ പ്രത്യേകത. മലയാള ദൃശ്യമാധ്യമങ്ങളില് പത്രമാധ്യമ സ്വാധീനം ഇല്ലാതാക്കിയത്തില് ടിഎന്ജിയെന്ന പത്രക്കാരനുള്ള പങ്ക് ആര്ക്കും നിഷേധിക്കാനാകില്ല. അദ്ദേഹം ഉണ്ടാക്കിയ ധാരണകളില് നിന്നാണ് ഇന്നത്തെ മലയാള ദൃശ്യമാധ്യമ വാര്ത്താ സംസ്കാരം രൂപപ്പെട്ടത്. ചുരുക്കത്തില് മലയാള ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തിയത് ടിഎന്ജി ആയിരുന്നു. നെടുനീളന് വാചകങ്ങളിലെ കടുകട്ടി വാക്കുകള് നിറഞ്ഞ പത്ര വാര്ത്തകളല്ല, ടിവി ചാനല് സ്ക്രിപ്റ്റുകള് എന്ന് മലയാളി പഠിച്ചത് ടി എന് ജി യിലൂടെ ആയിരുന്നു. ഏഷ്യാനെറ്റിലെ ജീവനക്കാര്ക്ക് എന്നും പേടി സ്വപ്നമായിരുന്നു കണ്ണാടിയുടെ എഡിറ്റിംഗ്. ഏറെ ഇഷ്ടം തോന്നിയിട്ടുള്ള ഒരാള്.. സത്യവും നീതിയും ഹൃദയത്തില് സൂക്ഷിച്ചമനുഷ്യന്. സ്‌നേഹാദരം....

ചുരുക്കത്തില് മലയാള ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തിയത് ടിഎന്ജി ആയിരുന്നു.ഇനി കണ്ണാടിയിലൂടെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഏഷ്യാനെറ്റ്­ അവതരിപ്പിക്കും എന്ന് നമുക്കറിയാം .ടി എന്‍ ജിയുടെ കരുത്ത് മാധ്യമ ലോകത്തിനു വലിയ മുതല്‍കൂട്ടാകട്ടെ .ടി എന്‍ ജിയുടെ നിര്യാണത്തില്‍ ഫൊക്കാനാ നേതാക്കളായ വിനോദ് കെയാര്‍ക്കെ,ജോയ് ഇട്ടന്‍ , പോള്‍ കറുകപ്പിള്ളില്‍ ,ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അനുശോചണം അറിയിച്ചു.
ഫൊക്കാനയുടെ മാധ്യമ പുരസ്കാര നിറവില്‍ ടി.എന്‍.ജിയുടെ ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക