Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും നടത്തി.

ഷാജി രാമപുരം Published on 31 January, 2016
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും നടത്തി.
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാലസ്, നോര്‍ത്ത് ടെക്‌സാസ്, ഡി.എഫ്.ഡബ്ലൂ എന്നീ പ്രൊവിന്‍സുകളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെ ചരമദിന അനുസ്മരണവും(ഗാന്ധി സ്മൃതി) ജനുവരി 30 ശനിയാഴ്ച ഡാളസിലെ ഇര്‍വിംഗ് സിറ്റിയിലുള്ള മഹാത്മഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റിജിയണല്‍, പ്രൊവിന്‍സ് നേതാക്കളായ ഗോപാലപിള്ള, ഏലിയാസ് പത്രോസ്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രമോദ് നായര്‍, ജോണ്‍ ഷെറി, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, അലക്‌സ് അലക്‌സാണ്ടര്‍, ഷാജി രാമപുരം, ഏലിക്കുട്ടി ഫ്രാന്‍സിസ്, സജി ജോര്‍ജ്, ദീപക് കൈതപ്പുഴ, മോളി സജി, സുജിത് തങ്കപ്പന്‍, സാം മത്തായി, രവി എടത്വാ എന്നിവരെ കൂടാതെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറുന്മാരായ ഡോ.പ്രസാദ് തോട്ടക്കുറ, റ്റൈയാബ് കുണ്ടാവാല, റാവു കല്‍വാല, ശബ്‌നം മോഡ്ഗില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും നടത്തി.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും നടത്തി.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡാലസില്‍ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക