Image

ഐ എൻ ഒ സി പെന്‍സില്‍വാനിയാ ചാപ്റ്റര്‍ 67-മത് ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ജീമോന്‍ റാന്നി Published on 01 February, 2016
ഐ എൻ ഒ സി  പെന്‍സില്‍വാനിയാ ചാപ്റ്റര്‍ 67-മത് ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ പെന്‍സില്‍വാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 30-ാം തീയ്യതി ശനിയാഴ്ച 5PM മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി കൊണ്ടാടി.

ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ.കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ അമേരിക്കന്‍, ഇന്‍ഡ്യന്‍ ദേശീയ ഗാനത്തോടെ നിലവിളക്ക് കൊളുത്തി വര്‍ണ്ണശബളമായ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ മഹാത്മാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം.പി.യും ആയി ശ്രീ.എ.സി. ജോസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും ആണ് യോഗം ആരംഭിച്ചത്. പ്രസിഡന്റ് കുര്യന്‍ രാജന്‍ വിശിഷ്ടാതിഥികളെ സദസ്സിനെ പരിചയപ്പെടുത്തികൊണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തി. തന്റെ പ്രസംഗത്തില്‍കൂടി ഇന്‍ഡ്യന്‍ ഭരണഘടനയുടെ കെട്ടുറപ്പിനെപ്പറ്റിയും ഇന്‍ഡ്യന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ തിരിച്ച് എത്തേണ്ടതിന്റെ ആവശ്യകതയും ഊന്നി പറഞ്ഞു കൊണ്ട് പ്രസംഗം ഉപസംഹരിച്ചു.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം മുഖ്യാതിഥി, കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ഉപനേതാവും കേരളാ ഹൈക്കോടതിയിലെ ഗവ.പ്ലീഡറുമായ അഡ്വ.ലാലി വിന്‍സ്റ്റിനെ സദസ്സിനെ പരിചയപ്പെടുത്തി മുഖ്യസന്ദേശത്തിനായി ക്ഷണിച്ചു. മഹാത്മാഗാന്ധിയുടെയും, നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും ദീപ്തമായ സ്മരണയ്ക്കു മുമ്പില്‍ കൂപ്പുകൈകളോടെ ആണ് ശ്രീമതി ലാലി വിന്‍സന്റ് പ്രസംഗം ആരംഭിച്ചത്. വിദേശത്തെ ഇന്‍ഡ്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കൂട്ടായ്മ കണ്ടിട്ട് കൊള്ളുന്നു എന്നും, പ്രവാസികളുടെ അവകാശങ്ങള്‍ ഇന്‍ഡ്യയില്‍ സംരക്ഷിക്കപ്പെടുവാന്‍ നിലകൊള്ളും എന്നും അവര്‍ ഉറപ്പ് നല്‍കി. പ്രവാസികളുടെ രാജ്യസ്‌നേഹത്തെയും, കഠിനാദ്ധ്വാനത്തെയും ബഹുമാനിക്കുന്നു എന്നും അടിവരയിട്ട് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന കുതിപ്പ് ജനങ്ങള്‍ ഹൃദയത്തില്‍ എഴുതിചേര്‍ത്തു എന്നും, അതുകൊണ്ട് തന്നെ ഐക്യജനാധിപത്യമുന്നണിക്ക് ഭരണതുടര്‍ച്ച ഉണ്ടാകും എന്നും ഉത്‌ബോധിപ്പിച്ചുകൊണ്ടും കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.വി.എം.സുധീരന്റെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും ആണ് ലാലി വിന്‍സന്റ് റിപ്പബ്ലിക് ഡേ സന്ദേശം അവസാനിപ്പിച്ചത്.

തുടര്‍ന്ന് യു.എസ്. കോണ്‍ഗ്രസ്സ്മാന്‍ ബ്രെന്‍ഡന്‍ ബൊയ്ല്‍ ആശംസ പ്രസംഗം നടത്തി. ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകത്തെയും പ്രവാസികളായ കേരളീയരെ കുറിച്ചും വളരെ ആദരവോടെ സംസാരിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ അയവിറക്കി. ഇന്‍ഡ്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും തീവ്രവാദത്തിന് എതിരായ ഇന്‍ഡ്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഇന്‍ഡ്യയുടെയും അമേരിക്കയുടെയും പല സമാന പ്രവര്‍ത്തനത്തെക്കുറിച്ചും വളരെ അഭിമാനത്തോടെ പ്രസ്താവിച്ചു. ഐഎന്‍ഓസിയുടെ ഇന്‍ഡ്യന്‍ അംബാസിഡറായും നേതൃത്വത്തിലുള്ള ഒരു കൂട്ടായ്മയെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടും റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ക്ഷണിച്ചതിലുള്ള നന്ദി അറിയിച്ചു കൊണ്ടും പ്രസംഗം ഉപസംഹരിച്ചു.

തുടര്‍ന്ന് ബിജു 'ചന്ദ്രകളഭം' എന്ന അതിമനോഹരമായ ഗാനം സദസിനെ മലയാള നാടിന്റെ ഓര്‍മ്മ അയവിറക്കി. ശ്രീ.ജീമോന്‍ ജോര്‍ജ്ജ് യു.എസ്. സെനേറ്റര്‍ പാറ്റ് റ്റോമിയുടെ മെസ്സേജ് വായിക്കുകയും ഐഎന്‍ഓസി. യു.എസ്. സെനേറ്റര്‍ നല്‍കിയ സെര്‍ട്ടിഫിക്കേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഐഎന്‍ഓസി നാഷ്ണല്‍ യു.എസ്.എ. ജനറല്‍ സെക്രട്ടറി ശ്രീ. രാജേന്ദ്ര ഡിപ്പ്പള്ളി, ഐഎന്‍ഓസി നാഷ്ണല്‍ കേരള പ്രസിഡന്റ് അഡ്വ.ജോസ് കുന്നേല്‍, കമ്മിറ്റി മെംബര്‍ ശ്രീ.അലക്‌സ്‌തോമസ് ചാപ്റ്റര്‍ ട്രഷറാര്‍ ശ്രീ.ഐപ്പ് ഉമ്മന്‍ മാരേട്ട്, ചാപ്റ്റര്‍ ജോ.ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ.സാബു സകറിയാ, പി.കെ. സോമരാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചാപ്റ്റര്‍ കമ്മിറ്റി മെംബര്‍ ശ്രീ. സുധാകര്‍ത്താ കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയുടെ മെസ്സേജ് വായിച്ച പി.ആര്‍.ഓ. ഡാനിയേല്‍ തോമസ് സ്‌പോണ്‍സേര്‍സിനെ സദസ്സിന് പരിചയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ചെറിയാന്‍ കോശി കൃതജ്ഞത രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ജീമോന്‍ ജോര്‍ജിന്റെയും ചെറിയാന്‍ കോശിയുടെ നേതൃത്വത്തില്‍ നയനമനോഹാരിതയോടെ കേരളത്തനിമ വിളിച്ചോതുന്ന കലാസന്ധ്യ ഏറ്റവും ആസ്വാദ്യകരമായിരുന്നു. കള്‍ച്ചറല്‍ പ്രോഗ്രാം എം.സ.എസ്. ആയി ജീമോന്‍ ജോര്‍ജ്ജും ചെറിയാന്‍ കോശിയും പ്രവര്‍ത്തിച്ചു.

ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം പൊതുസമ്മേളനത്തിന്റെ എം.സി. ആയി പ്രവര്‍ത്തിച്ചു.

പി.ആര്‍.ഓ. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണ് ഈ വാര്‍ത്ത.

വാര്‍ത്ത: ജീമോന്‍ റാന്നി

ഐ എൻ ഒ സി  പെന്‍സില്‍വാനിയാ ചാപ്റ്റര്‍ 67-മത് ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഐ എൻ ഒ സി  പെന്‍സില്‍വാനിയാ ചാപ്റ്റര്‍ 67-മത് ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഐ എൻ ഒ സി  പെന്‍സില്‍വാനിയാ ചാപ്റ്റര്‍ 67-മത് ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക