Image

എച്ച് വണ്‍ വിസയും അമേ­രി­ക്കന്‍ പൗര­ത്വവും പ്രശ്‌ന­ങ്ങളും

Published on 01 February, 2016
എച്ച് വണ്‍ വിസയും അമേ­രി­ക്കന്‍ പൗര­ത്വവും പ്രശ്‌ന­ങ്ങളും
യോങ്കേ­ഴ്‌സ്, ന്യൂയോര്‍ക്ക്: വിദേശ ജോലി­ക്കുള്ള എച്ച് 1 ബി വിസ­യില്‍ വന്ന് നാലു കാശു­ണ്ടാക്കി മട­ങ്ങാ­മെന്നു വിചാ­രി­ച്ചി­രി­ക്കു­ന്ന­വ­രാണ് ഇവിടെ വരുന്ന യുവ­ത­ല­മു­റ­യില്‍ നല്ലൊരു പങ്ക്. പക്ഷെ അവര്‍ അറി­യാത്ത ചില പ്രശ്‌ന­ങ്ങ­ളു­ണ്ട്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സു­ലേ­റ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജന­റല്‍ ഡോ. മനോജ് കുമാര്‍ മോഹ­പത്ര ചൂണ്ടി­ക്കാ­ട്ടു­ന്നു.

എച്ച്- 1 വിസ­യില്‍ വരു­ന്ന­വര്‍ക്ക് ഇവി­ടെ­  ഒരു കുട്ടി ജനി­ച്ചാല്‍ ആ കുട്ടി അമേ­രി­ക്കന്‍ പൗര­നാ­കു­ന്നു. എച്ച്­-1 വിസയില്‍ വരു­ന്ന­വര്‍ ആറോ ഏഴോ വര്‍ഷം കഴിഞ്ഞ് നാട്ടി­ലെ­ത്തു­മ്പോള്‍ അമേ­രി­ക്കന്‍ പൗരന്‍ (പൗ­ര­ന്മാര്‍) കൂടെ കാണും. അവര്‍ക്ക് ഇന്ത്യ­യില്‍ പഠ­ന­ത്തിനും മറ്റും കൂടു­തല്‍ ഫീസ് നല്‍ക­ണം. കാരണം വിദേ­ശി­യാ­ണല്ലോ! ഇവിടെ ഉണ്ടാ­ക്കിയ പണം കുറെശ്ശെ പോയ്‌പോ­കു­മെ­ന്നര്‍ത്ഥം.

(അ­മേ­രി­ക്ക­യില്‍ ജനി­ച്ച­തു­കൊണ്ട് മാത്രം ആര്‍ക്കും പൗരത്വം നല്‍കേ­ണ്ട­തില്ല എന്നാണ് റിപ്പ­ബ്ലി­ക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ തീരു­മാ­നം).

തിരി­ച്ചു­പോ­കുന്ന കുട്ടി­കള്‍ക്ക് അമേ­രി­ക്കന്‍ പൗരത്വം വേണ്ട, ഇന്ത്യന്‍ പൗരത്വം മതി എന്നു തീരു­മാ­നി­ക്കാന്‍ പറ്റി­ല്ലെ­ന്ന­താണ് സ്ഥിതി. ഇന്ത്യന്‍ പൗരന്റെ മക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടാത്ത സ്ഥിതി. കാര­ണം, വേറൊരു രാജ്യത്തെ പൗരത്വം ജനി­ച്ച­പ്പോഴേ കിട്ടി­ക്ക­ഴി­ഞ്ഞല്ലേ? രണ്ടു പൗരത്വം ഇന്ത്യ­യില്‍ പറ്റു­ക­യു­മി­ല്ല.

എന്താ­യാലും ഇതു സംബ­ന്ധിച്ച് അമേ­രി­ക്ക­യു­മായി ചര്‍ച്ച­കള്‍ നട­ക്കു­ന്നു­ണ്ടെന്ന് മോഹപത്ര പറ­ഞ്ഞു. യോങ്കേ­ഴ്‌സില്‍ മുംബൈ പാല­സില്‍ ബി.­ജെ.­പി­യുടെ ആഭി­മു­ഖ്യ­ത്തില്‍ സംഘ­ടി­പ്പിച്ച പ്രവാസി ഭാര­തീയ ദിവ­സില്‍ പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

(മ­റ്റൊ­ന്നു­കൂ­ടി. എച്ച് -1 വിസ­യില്‍ വരു­ന്ന­വര്‍ അട­യ്ക്കുന്ന സോഷ്യല്‍ സെക്യൂ­രിറ്റി തുക അവര്‍ നാട്ടി­ലേക്ക് മട­ങ്ങു­മ്പോള്‍ നഷ്ട­മാ­കു­ന്നു. പൗര­ത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലാ­ത്ത­വര്‍ക്ക് സോഷ്യല്‍ സെക്യൂ­രിറ്റി ആനു­കൂല്യം കിട്ടി­ല്ല. അല്ലെ­ങ്കില്‍ വിദേശ രാജ്യ­വു­മായി പ്രത്യേക കരാര്‍ വേണം. ഇന്ത്യ­യു­മായി ഇതേ­വരെ കരാര്‍ ഉണ്ടാ­യി­ട്ടി­ല്ല. പിടിച്ച തുക തിരിച്ചു നല്‍കാന്‍ വകു­പ്പു­മി­ല്ല. ഇന്ത്യ­ക്കാ­രുടെ ബില്യ­നു­കള്‍ അങ്ങനെ സോഷ്യല്‍ സെക്യൂ­രി­റ്റി­യായി വെറുതെ ലഭി­ക്കു­ന്നു. ഇതു സംബ­ന്ധിച്ച കൂടി­യാ­ലോ­ച­ന­കളും എങ്ങു­മെ­ത്തി­യി­ട്ടി­ല്ല).

ഇരട്ട പൗരത്വം അനു­വ­ദി­ക്കാന്‍ ഭര­ണ­ഘ­ടന ഭേദ­ഗതി ചെയ്യാതെ പറ്റി­ല്ലെന്നു മോഹ­പത്ര പറ­ഞ്ഞു. അതിനു പാര്‍ല­മെന്റില്‍ ഏകാ­ഭി­പ്രായം ഉണ്ടാ­ക­ണം. അല്ലെ­ങ്കില്‍ ഒരു­പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരി­പക്ഷം കിട്ട­ണം- അനില്‍ പുത്തന്‍ചി­റ­യുടെ ചോദ്യ­ത്തിനു ഉത്ത­ര­മായി അദ്ദേഹം പറ­ഞ്ഞു.

സാമ്പ­ത്തിക രംഗത്ത് ഇന്ത്യ കൈവ­രി­ക്കുന്ന നേട്ട­ങ്ങള്‍ നിക്ഷേപ രംഗത്തും പ്രതി­ഫലിക്കുന്നു. ഇന്ത്യന്‍ കമ്പ­നി­കള്‍ അടു­ത്ത­കാ­ല­ത്തായി 18 ബില്യന്‍ ഡോളര്‍ അമേ­രി­ക്കയില്‍ നിക്ഷേ­പി­ച്ചു. പക്ഷെ അമേ­രിക്ക ഇന്ത്യ­യില്‍ നിക്ഷേ­പി­ച്ചത് 11 ബില്യന്‍ ഡോള­റാ­ണ്. ഇതില്‍ തന്നെ അമേ­രി­ക്ക­യി­ലുള്ള ഇന്ത്യ­ക്കാ­രുടെ പങ്ക് നന്നേ കുറ­വു­മാ­ണ്.

ഇന്ത്യ വലിയ നേട്ട­ങ്ങ­ളാണ് കൈവ­രി­ക്കു­ന്ന­ത്. കഴിഞ്ഞ ഒന്നര വര്‍ഷ­ത്തി­നി­ട­യില്‍ വലിയ തോതി­ലുള്ള ഒരു വിവാ­ദ­മോ, അഴി­മതി ആരോ­പ­ണമോ ഒന്നു­മു­ണ്ടാ­യി­ട്ടി­ല്ല.

പാസ്‌പോര്‍ട്ട് - വിസ സര്‍വീ­സു­കള്‍ക്കായി സ്വാകാര്യ ഏജന്‍സി­കളെ ഉപ­യോ­ഗി­ക്കു­ന്നത് അദ്ദേഹം ന്യായീ­ക­രി­ച്ചു. കോണ്‍സു­ലേറ്റ് വിവിധ സ്റ്റേറ്റു­ക­ളിലെ 1.8 മില്യന്‍ ജന­ങ്ങള്‍ക്കാണ് സേവ­ന­മെ­ത്തി­ക്കു­ന്ന­ത്. പ്രതി­ദിനം ആയി­ര­ത്തി­ലേറെ പേര്‍ വിവിധ സേവനം തേടി എത്തു­ന്നു. അവരെ ഉള്‍ക്കൊ­ള്ളാ­നുള്ള സ്ഥല സൗക­ര്യമോ, സേവനം നല്‍കാന്‍ മതി­യായ സ്റ്റാഫോ കോണ്‍സു­ലേ­റ്റു­ക­ളി­ലി­ല്ല. എന്നു മാത്രമല്ല എല്ലാ രാജ്യ­ങ്ങളും ഇതു­പോലെ സ്വകാര്യ ഏജന്‍സി­കളെ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­ണ്ട്. അതില്‍ പ്രത്യേ­ക­ത­യി­ല്ല. അതു­കൊണ്ട് ഐഡന്റിറ്റി മോഷ­ണവും മറ്റും ഉണ്ടാ­കു­മെന്നു കരു­തു­ന്നി­ല്ല.

ഏജന്‍സി­കള്‍ക്ക് അയ­യ്ക്കുന്ന ഏതെ­ങ്കിലും ഡോക്യു­മെന്റ് നഷ്ട­മാ­യാല്‍ അതിനു പരി­ഹാരം കാണാന്‍ കോണ്‍സു­ലേറ്റ് സദാ സന്ന­ദ്ധ­മാ­ണ്. കോണ്‍സു­ലേ­റ്റിന്റെ ഇമെ­യി­ലില്‍ ബന്ധ­പ്പെ­ട്ടാല്‍ മതി. അടച്ച പണം തിരിച്ചു നല്‍കും. വീണ്ടും അപേക്ഷ നല്‍കാ­നുള്ള സൗകര്യം ഒരു­ക്കും.

കോണ്‍സു­ലേ­റ്റിന് ഇട­നി­ല­ക്കാ­രി­ല്ല. അപേ­ക്ഷയും രേഖ­യു­മൊക്കെ ഇട­നി­ല­ക്കാര്‍ വശം കൊടു­ക്കാതെ തപാല്‍ ചെയ്താല്‍ മാത്രം മതി.

അമേരിക്കന്‍ പൗരത്വം എടു­ക്കു­മ്പോള്‍ ഇന്ത്യന്‍ പൗരത്വം ഉപേ­ക്ഷി­ക്കാന്‍ പ്രത്യേക അപേക്ഷ നല്‍കു­ന്നത് എങ്ങനെ ഒഴി­വാ­ക്കാ­മെന്ന ആനി ലിബു­വിന്റെ ചോദ്യ­ത്തിനു കേന്ദ്ര സര്‍ക്കാര്‍ അതി­നായി പ്രത്യേക ഉത്ത­ര­വി­റ­ക്ക­ണ­മെ­ന്ന­ദ്ദേഹം പറ­ഞ്ഞു.

ബി.­ജെ.പി നേതാവ് ശിവ­ദാ­സന്‍ നായര്‍ സ്വാഗതം പറ­ഞ്ഞു. ഏറ്റവും വലിയ പ്രവാ­സി­യാ­യി­രുന്ന ഗാന്ധി­ജി­യുടെ രക്ഷ­സാ­ക്ഷി­ത്വ­ദി­ന­ത്തി­ലാണ് പ്രവാ­സി ഭാര­തീയ ദിവസ് എന്ന­ദ്ദേഹം ചൂണ്ടി­ക്കാ­ട്ടി.

സമ്മേ­ള­ന­ത്തില്‍ യോഗാ ഗുരു തോമസ് കൂവ­ള്ളൂ­രിനെ കോണ്‍സു­ലേറ്റ് ഫലകം നല്‍കി ആദ­രി­ച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി വുമണ്‍ ഷെല്ലി മേയര്‍ ആശംസ അര്‍പ്പി­ച്ചു. 
വിവിധ കള്‍ച്ച­റല്‍ പ്രോഗ്രാ­മു­കളും അര­ങ്ങേ­റി.

കോണ്‍സു­ലേ­റ്റിന്റെ പരി­പാടി എന്ന ധാര­ണ­യാ­ണു­ണ്ടാ­യി­രു­ന്ന­തെ­ങ്കിലും 
ഫലത്തില്‍  ഇത് ബി.­ജെ.­പി­യുടെ പരി­പാ­ടി­യായാണു കാണപ്പെട്ടത്. പങ്കെടുക്കാന്‍ പ്രവേശന ഫീസും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കോണ്‍സുലേറ്റ് ആണു പരിപാടി സംഘടിപ്പിച്ചതെന്നു ശിവദാസന്‍ നായര്‍ അവകാശപ്പെട്ടു. 

എച്ച് വണ്‍ വിസയും അമേ­രി­ക്കന്‍ പൗര­ത്വവും പ്രശ്‌ന­ങ്ങളും
എച്ച് വണ്‍ വിസയും അമേ­രി­ക്കന്‍ പൗര­ത്വവും പ്രശ്‌ന­ങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക