Image

സിറിയക് ചാഴികാടന്‍ മിജാര്‍ക് ദേശീയ കോര്‍ഡിനേറ്റര്‍

Published on 01 February, 2016
സിറിയക് ചാഴികാടന്‍ മിജാര്‍ക് ദേശീയ കോര്‍ഡിനേറ്റര്‍
അന്താരാഷ്ട്ര കത്തോലിക്ക ഗ്രാമീണ കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിന്റെ (MIJARC - IMCARY - International Movement for Catholic Agricultural and Rural youth) ദേശീയ കോര്‍ഡിനേറ്ററായി സിറിയക് ചാഴികാടനെ തെരഞ്ഞെടുത്തു. നാലു ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിജാര്‍ക് യു.എന്‍ ന്റെ പ്രത്യേക ഇീിൗെഹമേശേ്‌ല ടമേൗേ െഉള്ള യുവജന സംഘടനയാണ്. വത്തിക്കാന്റെ അത്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അംഗസംഘടനയാണിത്.

കേരളത്തില്‍ കത്തോലിക്കാ യുവജനങ്ങളുടെ ഔദ്യോഗിക സംഘടനയായ കെ.സി.വൈ.എം മിജാര്‍ക്കിന്റെ അംഗസംഘടനയായി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഗ്രാമീണ കാര്‍ഷിക യുവജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മിജാര്‍ക് കേരളയുടെ 2020 വരെയുള്ള ദേശീയ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിറിയക് ചാഴികാടന്‍ കോട്ടയം സ്വദേശിയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി (2013) കെ.സി.വൈ.എം സംസ്ഥാന ജന. സെക്രട്ടറി (2012), ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ (2011-12), ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്, ജന. സെക്രട്ടറി, കോട്ടയം അതിരൂപതാ കെ.സി.വൈ.എല്‍ ട്രഷറര്‍, ബസേലിയോസ് കോളേജ് അലുംനി അസോസിയേഷന്‍ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിന്‍സെന്റ് മണ്ണിത്തോട്ടം
ജന. സെക്രട്ടറി 9744584252
സിറിയക് ചാഴികാടന്‍ മിജാര്‍ക് ദേശീയ കോര്‍ഡിനേറ്റര്‍
സിറിയക് ചാഴികാടന്‍ മിജാര്‍ക് ദേശീയ കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക