Image

മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും

മോഹന്‍ വറുഗീസ് Published on 01 February, 2016
മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും
ന്യൂയോര്‍ക്ക്: 2016 ജനുവരി 23 അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ഓര്‍മ്മയില്‍ ഇടം പിടിക്കുന്നത് ഒരു ചിരകാല സ്വപ്‌നത്തിന്റെ സാഫല്യം സമാഗതമായ ദിനത്തിന്റെ മഞ്ഞില്‍ കുതിര്‍ന്ന കാഴ്ചകളുമായാണ്. ശൈത്യത്തിന്റെ അതിശക്തമായ മഞ്ഞ് കാറ്റിലും വിശ്വാസത്തിന്റെ പ്രരോധവും വിസ്മയാഹവമായ ദൈവസാന്നിധ്യത്തിന്റെ ഊഷ്മളതയും നിറച്ച് കത്തീഡ്രല്‍ ദേവാലയത്തിലെ ചടങ്ങുകള്‍ ലളിതവും അര്‍ത്ഥപൂര്‍ണ്ണവുമായി മാറുകയായിരുന്നു. 

രാവിലെ തന്നെ മഞ്ഞ് വീഴ്ചയാരംഭിച്ചത് കൊണ്ട് വിശ്വാസികള്‍ വൈകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 10 മണിക്ക് വിശുദ്ധകുര്‍ബാന തുടങ്ങുമ്പോള്‍ കടുത്ത മഞ്ഞിനെ അവഗണിച്ചെത്തിയവര്‍ ദേവാലയത്തില്‍ ഇടം പിടിച്ചിരുന്നു. മലങ്കര സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ സമാധാന രാജി ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയും മറ്റ് വന്ദ്യപിതാക്കന്‍മാരും ഭദ്രാസനത്തിലും എല്ലാ വൈദികരും സഹകാര്‍മ്മികരായിരുന്നു.

ഈ ദിനത്തിന്റെ സൗഭാഗ്യത്തെ കുറിച്ച് വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവല്ലാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ് പ്രസംഗിച്ചു. പൂര്‍വ്വ പിതാക്കന്മാരുടെ ആശീര്‍വാദവും പ്രയത്‌നവും വിശ്വാസികളുടെ പ്രാര്‍ത്ഥനയും ഇടയന്മാരുടെ ആത്മ സമര്‍പ്പണവുമാണ് ഈ മഹാഭാഗ്യത്തിലേക്ക് സഭയെ നയിച്ചത് എന്ന് അദ്ദേഹം പരാമര്‍ശിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം മലങ്കരയുടെ സൂര്യതേജസായിരുന്നു ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗിഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ആഘോഷവും നടന്നു. 

സഭാപരമായി ഒരുപാട് നന്മകള്‍ ലഭിച്ച വര്‍ഷമാണിത് എന്ന് ആമുഖ പ്രസംഗത്തില്‍ തോമസ് മോര്‍ യൗസേബിയോസ് തിരുമേനി സൂചിപ്പിച്ചു. തുടര്‍ന്ന് ബത്തേരി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് തിരുമേനിയും ഡോ.രാജന്‍ കാക്കനാട്ടും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് നടന്ന സമര്‍പ്പിത വര്‍ഷാചരണത്തിന്റെ സമാപന ആഘോഷത്തില്‍ ശ്രീ. അഞ്ജലി പ്രസംഗിച്ചു. അഭിവന്ദ്യ ബാവാ തിരുമേനി സന്നിഹിതരായിരുന്ന എല്ലാ സമര്‍പ്പിതര്‍ക്കും സമാധാന രാജ്ഞി ഭദ്രാസനത്തിന്റെ ഉപഹാരം നല്‍കി. അഭിവന്ദ്യ ഗ്രിഗോറിയോ തിരുമേനിയെപ്പറ്റിയുള്ള ഒരു ഓര്‍മ്മ പുസ്തകം തദവസരത്തില്‍ പ്രകാശനം ചെയ്തു.

ഉച്ചയ്ക്ക് ശേഷം 2.15 PMന് സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ സമ്മേളനത്തില്‍ കതോലിക്കാബാവാ തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം ഭദ്രാസനാധ്യക്ഷന്‍ എല്ലാവര്‍ക്കും നന്ദിയറിയിച്ചു. കാലാവസ്ഥയുടെ പ്രാതികൂല്യത്തെ തരണം ചെയ്ത് ശാലോം ടി.വി ശുശ്രൂഷകര്‍ ഈ പരിപാടി ലൈവ് ആയി സംപ്രേക്ഷണം ചെയ്തു.

മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും
Inauguration
മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും
Inauguration
മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും
recognition of religious
മലങ്കര കത്തോലിക്ക ഭദ്രാസനോദ്ഘാടനവും മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും
morning mass
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക