Image

റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി

ബിജോയി ജോസഫ് Published on 01 February, 2016
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
67-മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം മലയാളി അസ്സോസിയേഷന്‍ ഓഫ് റ്റാമ്പായും (MAT) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ്(FIA) സും സംയുക്തമായി റ്റാമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജനുവരി 31-ാം തീയ്യതി ഞായറാഴ്ച 1.30ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് കേരളത്തെ പ്രതിനിധീകരിച്ച് മലയാളി അസ്സോസിയേഷന്‍ ഓഫ് റ്റാമ്പ(MAT) താലപ്പൊലിയുടെയും, മുത്തുകുടയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നേതൃത്വം നല്‍കി. ഇന്ത്യന്‍, അമേരിക്കന്‍ ദേശീയഗാനങ്ങളുടെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി. ഘോഷയാത്രവേദിയില്‍ എത്തിയതിനെ തുടര്‍ന്ന് 30-ല്‍ പരം കലാകാരന്‍മാര്‍ അണിയിച്ച് ഒരുക്കിയ ചെണ്ടമേളം വേദിയില്‍ അങ്ങേറി. തുടര്‍ന്ന് നിരവധി ഇന്ത്യന്‍ അസ്സോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ കലാസാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതില്‍, മലയാളി അസ്സോസിയേഷന്റെ(MAT) നേതൃത്വത്തില്‍ നടത്തപ്പെട്ട കേരളാബൂത്ത് ശ്രദ്ധേയമായി.

റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
റ്റാമ്പയില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
Join WhatsApp News
Democrat 2016-02-02 12:33:59
Vote for Hillary Clinton 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക